Thursday, February 21, 2019 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.51 PM

കരവിരുതില്‍ ഒരു 'ഭജ്രംഗി ഭായ്‌ജാന്‍'

uploads/news/2018/10/256034/3.jpg

ബാലരാമപുരം: ദൈവങ്ങള്‍ക്കും 'ഹനുമാനും' ഇത്‌ നല്ല കാലം. കേരളത്തിന്റെ തെക്കേ അറ്റത്തോടടുത്ത്‌ പള്ളിച്ചല്‍ പഞ്ചായത്തിലെ പാരൂര്‍ക്കുഴി എന്‍.എച്ച്‌. റോഡിന്‌ സമീപമെത്തിയാലാണ്‌ രാജസ്‌ഥാനിലെ ജോധ്‌പൂര്‍ സ്വദേശി ഹനുമാന്‍ തന്റെ കരവിരുതില്‍ പണിത ദൈവങ്ങളെ കാണാനാകുക.
പാരമ്പര്യ കഴിവില്‍ സൃഷ്‌ടിക്കപ്പെടുന്ന വിവിധ ആരാധനാ മൂര്‍ത്തികളെ ഇവിടെ നിന്നും വാങ്ങാം. ഹനുമാന്‍, തന്റെ പേരിലുള്ള ദൈവത്തിനു പുറമേ ശിവന്‍, കൃഷ്‌ണന്‍, സരസ്വതി, ക്രിസ്‌തുമാതാവ്‌, ഉണ്ണിയേശു തുടങ്ങി സകല ദൈവങ്ങളേയും മാത്രമല്ല കുബേരന്റെ രൂപവും ഷോക്കേസുകളില്‍ സൂക്ഷിക്കാന്‍ ഫ്‌ളവര്‍ ബേസുകള്‍, കൂജകള്‍ വരെ നിര്‍മ്മിക്കുന്നുണ്ട്‌.
ഇവിടെയെത്തിയിട്ട്‌ മൂന്നുവര്‍ഷമായി. ഭാര്യ രാജേശ്വരിയും മക്കളും സഹോദരിമാരും സഹോദരന്‍മാരും ഉള്‍പ്പെട്ട 11 പേരുണ്ട്‌ സഹായത്തിന്‌. ഇതില്‍ മക്കള്‍ നാലുപേര്‍ മധ്യവേനല്‍ അവധിക്ക്‌ രാജസ്‌ഥാനിഇ നിന്നെത്തും.അവധികഴിയുമ്പോള്‍ നാലുപേരും പഠനത്തിനായി മടങ്ങുമെന്നും ഹനുമാന്‍ പറഞ്ഞു.
മലയാളികള്‍ സ്‌നേഹമുള്ളവരാണെങ്കിലും 500 രൂപക്ക്‌ ഇവിടെനിന്നും വാങ്ങുന്ന ദൈവങ്ങളെ 5000 രൂപവരെ വിറ്റ്‌ കാശുണ്ടാക്കുന്നവരുണ്ടെന്നും ഹനുമാന്‍ പറയുന്നു. പൂജവയ്‌പ്, വിഷു, ക്രിസ്‌മസ്‌ കാലയളവിലാണ്‌ കച്ചവടം കൂടുതലും നടക്കുന്നത്‌.
എങ്കിലും പാരമ്പര്യത്തനിമയില്‍ തന്റെ കരവിരുതില്‍ പിറക്കുന്ന ദൈവങ്ങള്‍ നാട്ടുകാരുടെ പ്രാര്‍ഥനകളില്‍ ഇടം പിടിക്കുന്നൂവെന്നതാണ്‌ ഹനുമാന്റെ സന്തോഷം.

Ads by Google
Advertisement
Thursday 11 Oct 2018 11.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW