Monday, December 17, 2018 Last Updated 44 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.48 PM

പത്ത്‌ രൂപയ്‌ക്ക് സമാനമായി വ്യാജ നോട്ട്‌ പ്രചരിക്കുന്നു

uploads/news/2018/10/256022/1.jpg

ആലത്തൂര്‍: പത്ത്‌ രൂപയ്‌ക്ക് സമാനമായി വ്യാജ നോട്ട്‌ പ്രചരിക്കുന്നു.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥികള്‍ക്കിടയിലാണ്‌ നോട്ടുകള്‍ പ്രചരിക്കുന്നത്‌. ഒറ്റക്കാഴ്‌ച്ചയില്‍ 10 രൂപയെന്ന്‌ തോന്നിക്കുന്ന നോട്ടുമായി കടകളിലെത്തുന്ന്‌ വ്യാപാരികള്‍ തിരിച്ചറിയാന്‍ കഴിയാതെ പണം നഷ്‌ടമാകുന്നു. ചിറ്റിലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള കടകളിലാണ്‌ ഇത്തരത്തില്‍ നോട്ടുകള്‍ പ്രചരിക്കുന്നത്‌.
ഒറിജിനല്‍ 10 രൂപയ്‌ക്ക് സമാനമായ അളവിലാണ്‌ ഈ നോട്ടും തയ്യാറാക്കിയിരക്കുന്നത്‌. ഗാന്ധിജിയുടെ ചിത്രവും ആര്‍.ബി.ഐയുടെ പേരിനു പകരം ചില്‍ഡ്രന്‍സ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എന്നുമാണ്‌ ഒരു വശത്ത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. മറുവശത്ത്‌ അശോക ചക്രം സ്വച്‌ഛ് ഭാരത്‌ മിഷന്റെ ചിഹ്നവും രേഖപ്പെടുത്തിയാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. 10 രൂപ നല്‍കിയാല്‍ അഞ്ച്‌ ഇത്തരം നോട്ടുകള്‍ നല്‍കുന്നത്‌.
തിരക്കുള്ള സമയത്ത്‌ കടകളില്‍ വിദ്യാര്‍ഥികള്‍ നല്‍കിയാല്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ വ്യാപാരികള്‍ക്ക്‌ പണം നഷ്‌ടമാകുന്നത്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം നടത്തുമെന്ന്‌ ആലത്തൂര്‍ എസ്‌.ഐ.പറഞ്ഞു.

Ads by Google
Advertisement
Thursday 11 Oct 2018 11.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW