Saturday, December 15, 2018 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.47 PM

കൂറ്റന്‍ പരസ്യ ബോര്‍ഡ്‌ നീക്കാന്‍ വിഫല ശ്രമം

uploads/news/2018/10/256014/2.jpg

മഞ്ചേരി : പൊതുജനത്തിന്‌ ഭീഷണിയുയര്‍ത്തി സീതിഹാജി ബസ്‌ സ്‌റ്റാന്റ്‌ സ്‌ഥാപിച്ച കുറ്റന്‍ പരസ്യബോര്‍ഡ്‌ നീക്കം ചെയ്യാനുള്ള മുന്‍സിപ്പല്‍ കണ്ടിന്‍ജന്റ്‌ ജീവനക്കാരുടെ ശ്രമം വിഫലമായി. കുറ്റന്‍ ഹൈമാസ്‌റ്റ് ടവറില്‍ സ്‌ഥാപിച്ചിട്ടുള്ള വലിയ പരസ്യ ബോര്‍ഡ്‌ ഏതുസമയവും റോഡിലേക്ക്‌ വീഴാവുന്ന നിലയിലാണ്‌. മഴയും കാറ്റും ശക്‌തമായതോടെ യാത്രക്കാര്‍ ഭീതിയിലാണ്‌. പരസ്യം കരാര്‍ എടുത്തവരാണ്‌ ഇത്‌ സ്‌ഥാപിച്ചിട്ടുള്ളത്‌. ശാസ്‌ത്രീയ പഠനം നടത്താതെയാണ്‌ ലൈറ്റ്‌ ടവറില്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്‌ഥാപിച്ചതെന്ന്‌ ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന്‌ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ബോര്‍ഡ്‌ നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ജെ.സി.ബിയുമായി എത്തിയ ശുചീകരണ ജീവനക്കാര്‍ ഏറെ നേരം ശ്രമം നടത്തിയെങ്കിലും ബോര്‍ഡ്‌ നീക്കം ചെയ്യാനായില്ല. പരസ്യം സ്‌ഥാപിച്ചവരാണ്‌ ഇതോടൊപ്പമുള്ള ഹൈമാസ്‌റ്റ് വിളക്കിന്റെ വൈദ്യുതി ചെലവും അറ്റകുറ്റ പണികളും ഏറ്റെടുക്കേണ്ടത്‌. എന്നാല്‍ മാസങ്ങളായി ഹൈമാസ്‌റ്റ് വിളക്കുകള്‍ പ്രകാശിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ നഗരസഭ ബോര്‍ഡ്‌ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്‌.

Ads by Google
Advertisement
Thursday 11 Oct 2018 11.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW