Monday, December 17, 2018 Last Updated 42 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.45 PM

റെയില്‍മവ അടിപ്പാതയില്‍ ചരിത്രം ചിത്രങ്ങളായി

uploads/news/2018/10/256005/1.jpg

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാവുന്ന അടിപ്പാതയില്‍ ചുമര്‍ചിത്രങ്ങള്‍ ഒരുക്കുന്നു. കണ്ണൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ചരിത്രവും സാംസ്‌കാരവും കലയുമാണ്‌ ചിത്രങ്ങളില്‍. നവോന്ഥാന നായകരായ ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവും അടക്കം നാടിന്റെ സാംസ്‌കാരിക വളര്‍ച്ചയുടെ നാള്‍വഴികള്‍ തുടങ്ങി മലബാറിന്റെ മിക്ക കലാരൂപവും പാതയുടെ വിവിധ ചുമരുകളില്‍ യാത്രക്കാരെ സ്വാഗതം ചെയ്യും. ഉപ്പു സത്യഗ്രവും ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദണ്ഡിയാത്രയും സ്വാതന്ത്ര്യസമരകാലവും ഇവിടെ ചിത്രങ്ങളായി പുനര്‍ജനിച്ചിട്ടുണ്ട്‌. പ്രധാന കലാരൂപമായി തെയ്യവും കഥകളിയുമാണ്‌ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ഇറങ്ങുന്ന പടവുകളിലുള്ളത്‌. അതിനു നേരെ എതിര്‍വശത്തായി ഓട്ടന്‍തുള്ളലും നൃത്തവും പടയണിയും. താഴെയെത്തിയാല്‍ വലിയ ക്യാന്‍വാസിലാണ്‌ നവോന്ഥാന നായകരെയും ഗാന്ധിയേയും ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പൂരക്കളിയും ഒപ്പനയും തിരുവാതിരക്കളിയും എതിര്‍വശത്തെ ചുമരില്‍ തിളങ്ങി നില്‍ക്കുന്നു. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന്‌ ഇറങ്ങുന്നിടത്ത്‌ ചരിത്ര സ്‌മാരകമായ കണ്ണൂര്‍ കോട്ടയുടെ പൂര്‍ണമായ ചിത്രമാണ്‌. ഒരാഴ്‌ച കൊണ്ട്‌ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനാണ്‌ റെയില്‍വേ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്‌. നവംബര്‍ ഒന്ന്‌ കേരളപ്പിറവി ദിനത്തില്‍ അടിപ്പാതയുടെ ഉദ്‌ഘാടനം നടക്കും. ഇതിന്റെ ഭാഗമായാണ്‌ ചിത്രങ്ങള്‍ ഒരുക്കുന്നത്‌. കാലടി ശ്രീ ശങ്കരാചാര്യ കോളജില്‍ നിന്നുള്ള ഫൈനാട്‌സ് വിദ്യാര്‍ഥികളായ പയ്യന്നൂരിലെ എം.വി വിപിന്‍, എറണാകുളം സ്വദേശികളായ അര്‍ജുന്‍ ഗോപി, വിഷ്‌ണു പ്രീയന്‍ എന്നിവരാണ്‌ മുഴുവന്‍ ചിത്രങ്ങളും വരച്ചത്‌.

Ads by Google
Advertisement
Thursday 11 Oct 2018 11.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW