Wednesday, October 17, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 11.44 PM

ഉപതെരഞ്ഞെടുപ്പ്‌ നെടുങ്കണ്ടം ഈസ്‌റ്റില്‍ 75.77 ശതമാനം പോളിങ്‌; എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌. സംഘര്‍ഷം

uploads/news/2018/10/255996/1.jpg

നെടുങ്കണ്ടം: പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പിലെ അവസാന മണിക്കൂറില്‍ എല്‍.ഡി.എഫ്‌-യു.ഡി.എഫ്‌. സംഘര്‍ഷം. അംഗ പരിമിതനെ സഹായിക്കാനെത്തിയ യു.ഡി.എഫ്‌. ഏജന്റിനെയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ്‌ ആരോപണം.
16-ാം വാര്‍ഡായ നെടുങ്കണ്ടം ഈസ്‌റ്റിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 75.77 ശതമാനം പേര്‍ സമ്മതിദാനം വിനിയോഗിച്ചു. വാര്‍ഡിലെ 1193 വോട്ടര്‍മാരില്‍ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിലെ രണ്ടു ബൂത്തുകളിലായി 904 പേര്‍ വോട്ട്‌ രേഖപ്പെടുത്തി. ഇവരില്‍ 448 പുരുഷന്‍മാരും 456 സ്‌ത്രീകളുമാണ്‌. വനിതാ സംവരണ വാര്‍ഡില്‍ എല്‍.ഡി.എഫ്‌. സ്വതന്ത്രയായി സൂസന്‍ സാബു കൂടപ്പാട്ടും യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസി(എം)ലെ ബിന്ദു നെടുംപാറയ്‌ക്കലുമാണ്‌ മത്സര രംഗത്തുള്ളത്‌. ബി.ജെ.പി. സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ഇന്നലെ വൈകിട്ട്‌ 4.30 ഓടെയാണ്‌ സംഘര്‍ഷം. അംഗപരിമിതനായ വോട്ടറെ യു.ഡി.എഫ്‌ ഇലക്ഷന്‍ ഏജന്റ്‌ ജോജി ഇടപ്പള്ളിക്കുന്നേല്‍ സഹായിക്കാന്‍ ശ്രമിച്ചതാണ്‌ പ്രശ്‌നത്തിനു കാരണം. കാറിലെത്തിയയാളെ വീല്‍ചെയറില്‍ ബൂത്തിലേക്കു എത്തിക്കുന്നതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ആരോപണം അടിസ്‌ഥാന രഹിതമാണെന്ന്‌ സി.പി.എം. നേതാക്കള്‍ പറഞ്ഞു. അംഗപരിമിതനെ സഹായിക്കാന്‍ സ്‌ഥലത്ത്‌ പോലീസ്‌ ഉണ്ടായിരുന്നതായും യു.ഡി.എഫ്‌. ഏജന്റ്‌ സഹായിക്കാനെന്ന പേരില്‍ ബൂത്തില്‍ കയറാന്‍ ശ്രമിച്ചതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നും ഇവര്‍ പറഞ്ഞു. പിന്നീട്‌ നെടുങ്കണ്ടം സി.ഐ. സ്‌ഥലത്തെത്തിയാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. രാവിലെ ഏഴിനു ആരംഭിച്ച വോട്ടെടുപ്പ്‌ വൈകിട്ട്‌ അഞ്ചിന്‌ സമാപിച്ചു. താലൂക്ക്‌ വ്യവസായ ഓഫിസര്‍ രാജു ജോസ്‌ വരണാധികാരിയായിരുന്നു. ഇന്ന്‌ രാവിലെ 10 ന്‌ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളില്‍ വോട്ടെണ്ണല്‍ നടക്കും. 10.30ന്‌ ഫലം അറിയാം.

വെള്ളിമലയില്‍
76.62 % പോളിങ്‌

കട്ടപ്പന: വണ്ടന്‍മേട്‌ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വെള്ളിമലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 76.62 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തി.
1343 വോട്ടര്‍മാരില്‍ വണ്ടന്‍മേട്‌ സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളില്‍ രണ്ടു പോളിങ്‌ കേന്ദ്രങ്ങളിലായി 1029 പേര്‍ വോട്ട്‌ ചെയ്‌തു. എല്‍.ഡി.എഫ്‌ സ്വതന്ത്രനായി അജോ വര്‍ഗീസും യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയായി തോമസ്‌ ജോസഫും എന്‍.ഡി.എ സ്‌ഥാനാര്‍ഥി ജി.പി രാജനും ബി.ഡി.ജെ.എസിനായി സന്തോഷ്‌ സുകുമാരനുമാണ്‌ മത്സരിച്ചത്‌.
ഉടുമ്പന്‍ചോല താലൂക്ക്‌ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസര്‍ സി.എന്‍ രാധാകൃഷ്‌ണനാണ്‌ വരണാധികാരി. യു.ഡി.എഫ്‌ അംഗമായിരുന്ന ജോസ്‌ മാത്യുവിന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ ഉപതെഞ്ഞെടുപ്പ്‌.
ഇഞ്ചിക്കാട്‌
73.4 % പോളിങ്‌

വണ്ടിപ്പെരിയാര്‍: ത്രികോണ മത്സരം നടക്കുന്ന പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ ഇഞ്ചിക്കാട്‌ ഉപതെരഞ്ഞെടുപ്പില്‍ 73.4 ശതമാനം പോളിങ്‌ രേഖപ്പെടുത്തി.
ഇഞ്ചിക്കാട്‌ അംഗന്‍വാടിയിലും എസ്‌റ്റേറ്റ്‌ മസ്‌റ്റര്‍ ഓഫീസിലുമായി സജ്‌ജീകരിച്ച രണ്ടുബൂത്തുകളിലായി 1230 പേര്‍ വോട്ട്‌ രേഖപ്പെടുത്തി. 1700 വോട്ടര്‍മാരാണ്‌ വാര്‍ഡിലുള്ളത്‌. എല്‍.ഡി.എഫിലെ പി.സി സുഗന്ധി, യു.ഡി.എഫിലെ അര്‍ച്ചന ബിജു, ബി.ജെ.പി സ്‌ഥാനാര്‍ഥി എന്‍. മഹേശ്വരി എന്നിവരാണ്‌ മത്സര രംഗത്ത്‌.

Ads by Google
Advertisement
Thursday 11 Oct 2018 11.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW