Tuesday, August 21, 2018 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 12.41 AM

ദുരന്തം പെയ്‌തിറങ്ങിയ രാത്രി

uploads/news/2018/08/240107/1.jpg

രാജകുമാരി: ഉരുള്‍പൊട്ടലില്‍ ഹൈറേഞ്ചില്‍ വ്യാപകനാശനഷ്‌ടം. മേലെചെമ്മണ്ണാര്‍, ചെമ്മണ്ണാര്‍ ഏഴരയേക്കര്‍, കള്ളിമാലി, കുത്തുങ്കല്‍, അരമനപ്പാറ, കനകക്കുന്ന്‌, മാവറസിറ്റി, ജോസ്‌ഗിരി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശം സംഭവിച്ചു. മണ്ണിടിച്ചലില്‍ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ബുധനാഴ്‌ച രാത്രി ഒമ്പത്‌ മണിയോടെയാണ്‌ ചെമ്മണ്ണാര്‍ ഏഴരയേക്കറിനു സമീപം ഉരുള്‍പൊട്ടി വ്യാപക നാശനഷ്‌ടമുണ്ടായത്‌. കൊച്ചുപുരയ്‌ക്കല്‍ റോയിയുടെ കൃഷിയിടത്തിലാണ്‌ ഉരുള്‍പൊട്ടിയത്‌.
സമീപത്തു താമസിക്കുന്ന മഞ്ഞലില്‍ ബിനോയി, കല്ലിടുക്കില്‍ ബിജോയി എന്നിവരുടെ കുടുംബത്തെ രാത്രി തന്നെ നാട്ടുകാര്‍ മുന്‍കൈയെടുത്ത്‌ മാറ്റിപ്പാര്‍പിച്ചിരുന്നു. മേലെച്ചെമ്മണ്ണാര്‍ കാരാട്ടുകുന്നേല്‍ രാജന്റെ ഒന്നേകാല്‍ ഏക്കറോളം സ്‌ഥലം ഉരുള്‍പൊട്ടി ഒലിച്ചുപോയി. കാനാക്കുഴിയില്‍ ഗോപി പാട്ടത്തിനെടുത്ത്‌ ഏലം, കുരുമുളക്‌ എന്നിവ കൃഷി ചെയ്‌തിരുന്ന ഭൂമിയും ബുധനാഴ്‌ച അര്‍ധരാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. സമീപത്തു തന്നെയുള്ള വെളിയംപറമ്പില്‍ സജിയുടെ വീട്‌ മണ്ണിടിഞ്ഞ്‌ അപകടാവസ്‌ഥയിലായി. 30 സെന്റ്‌ സ്‌ഥലത്തെ കൃഷി പൂര്‍ണമായും വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. എന്‍.ആര്‍. സിറ്റി കനകക്കുന്നില്‍ മാളിയേക്കല്‍ പ്രസാദിന്റെ വീടിന്റെ മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണു. സമീപത്തുണ്ടായ ചെറിയ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ്‌ മണ്ണിടിച്ചിലുണ്ടായത്‌. രാജാക്കാട്‌ കുത്തുങ്കലില്‍ വടക്കേക്കവലയ്‌ക്ക്‌ താെഴഭാഗത്ത്‌ ഉരുള്‍പൊട്ടി ഏക്കറുകണക്കിനു കൃഷി നശിച്ചു. ജനവാസമേഖലയല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മുക്കുടി മാവറസിറ്റിക്കു സമീപം മണ്ണിടിഞ്ഞ്‌ രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. കുന്നേല്‍ അനില്‍, പുന്നപ്പിള്ളില്‍ സുകുമാരന്‍ എന്നിവരുടെ വീടുകളാണു മണ്ണിടിച്ചിലില്‍ തകര്‍ന്നത്‌. സമീപത്തു തന്നെയുള്ള മേനോനിക്കല്‍ സജി, കടുവാപ്പെട്ടി സണ്ണി, വെള്ളടിയില്‍ കുഞ്ഞുമോന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ നശിച്ചു. മാവറസിറ്റിയിലെ റേഷന്‍കടയില്‍ വെള്ളം കയറി അരിയും പഞ്ചസാരയുമുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ നശിച്ചു. ജോസ്‌ഗിരിക്കു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശമുണ്ടായി. കള്ളിമാലി വ്യൂപോയിന്റിനു സമീപം ഉരുള്‍പൊട്ടി. വീടുകളില്ലാത്ത ഭാഗത്താണ്‌ ഉരുള്‍പൊട്ടിയത്‌. രാജകുമാരി മുട്ടുകാട്‌ റോഡില്‍ അരമനപ്പാറയ്‌ക്ക്‌ സമീപം എസ്‌ വളവില്‍ ഇന്നലെ പുലര്‍ച്ചെ ഉരുള്‍പൊട്ടി റോഡും കൃഷിയിടവും ഒലിച്ചുപോയി. ഇതുവഴിയുള്ള ഗാതഗതം പുനഃസ്‌ഥാപിച്ചിട്ടില്ല. കള്ളിമാലി സ്വദേശി റാത്തപ്പിള്ളില്‍ ഷാജിയുടെ രണ്ടേക്കര്‍ കൃഷിയിടത്തില്‍ വെള്ളം കയറി കുരുമുളക്‌, ഏലം, വാഴ തുടങ്ങിയ കൃഷികള്‍ നശിച്ചു. നാലുകണ്ടത്തില്‍ രാഘവന്‍,വട്ടുകളത്തില്‍ നാരായണന്‍ എന്നിവരുടെ വീടുകള്‍ക്ക്‌ മുകളിലേക്കു മണ്ണിടിഞ്ഞ്‌ വന്‍നാശമുണ്ടായി. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്‌. രാജാക്കാട്‌ ജോസ്‌ഗിരിയിലും മണ്ണിടിച്ചിലില്‍ വ്യാപകനാശമുണ്ടായി.

Ads by Google
Advertisement
Friday 10 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW