Wednesday, October 24, 2018 Last Updated 23 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.50 AM

പട്ടി കുറുകെ ചാടി; ബൈക്ക്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ യുവാവ്‌ മരിച്ചു

uploads/news/2018/08/239971/1.jpg

കണ്ണൂര്‍: ദേശീയപാതയില്‍ വളപട്ടണം പാലത്തിനടുത്ത്‌് ബൈക്ക്‌ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ ചുമട്ടുതൊഴിലാളി മരിച്ചു. അഴീക്കോട്‌ കളത്തില്‍ കാവിനടുത്ത നരിക്കുട്ടി ഹൗസില്‍ പരേതനായ നരിക്കുട്ടി പത്മനാഭന്റെ മകന്‍ എന്‍ ബാബു(44)വാണ്‌ ഇന്നലെ കാലത്ത്‌ മരണപ്പെട്ടത്‌. കണ്ണൂര്‍ നഗരത്തിലെ ചുമട്ടുതൊഴിലാളിയായ ബാബു കാലത്ത്‌ ആറരമണിയോടെ ജോലിക്ക്‌ പോകവെയാണ്‌ അപകടം. പോലീസെത്തിയാണ്‌ റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട ബാബുവിനെ ആശുപത്രിയിലെത്തിച്ചത്‌. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍ പട്ടി കുറുകെ ചാടിയപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക്‌ എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചാണ്‌ അപകടമുണ്ടായതെന്ന്‌ മരണവിവരമറിഞ്ഞ്‌ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിക്കടുത്തെത്തിയ നാട്ടുകാര്‍ പറഞ്ഞു.
ദേശീയ പാതയില്‍ രണ്ടാഴ്‌ചമുമ്പും സമാനരീതിയില്‍ അപകടമുണ്ടാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്‌തിരുന്നു. പാപ്പിനിശ്ശേരി ചുങ്കത്തിനടുത്ത്‌ വെച്ച്‌ കണ്ണാടിപ്പറമ്പ്‌ സ്വദേശിയും കാംബസാറിലെ ചുമട്ടുതൊഴിലാളിയുമായ ഷക്കീറാണ്‌ അന്ന്‌ തലതകര്‍ന്ന്‌ മരിച്ചത്‌. ഇടിച്ച വാഹനത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചന്ദ്രികയാണ്‌ ബാബുവിന്റെ മാതാവ്‌. ഭാര്യ: പി.പി സുനില. മക്കള്‍: ഷരോണ്‍, ഷമല്‍, ഷായൂല്‍. സഹോദരങ്ങള്‍: ശ്രീജ, ഷാജി. മൃതദേഹം വളപട്ടണം പോലീസ്‌ ഇന്‍ക്വസ്‌റ്റ് നടത്തി.

Ads by Google
Advertisement
Thursday 09 Aug 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW