Wednesday, July 17, 2019 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 01.46 AM

പണയംവയ്‌ക്കാനെത്തിയ യുവാവ്‌ പെട്രോള്‍ ഒഴിച്ചു കത്തിച്ച ധനകാര്യ സ്‌ഥാപന ഉടമ മരിച്ചു

uploads/news/2018/07/233476/1.jpg

കോഴിക്കോട്‌: സ്വര്‍ണം പണയം വയ്‌ക്കാനെത്തിയ യുവാവ്‌ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ശ്രമിച്ച സ്വകാര്യ ധനകാര്യ സ്‌ഥാപന ഉടമ മരിച്ചു. പുതുപ്പാടി കൈതപ്പൊയിലില്‍ മലബാര്‍ ഫൈനാന്‍സിയേഴ്‌സ്‌ ഉടമ കുപ്പായത്തോട്‌ ഒളവക്കുന്നേല്‍ പി.ടി. കുരുവിള(സജി)യാണ്‌ ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്‌. പ്രതി ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുമേഷ്‌കുമാറിനായി തെരച്ചില്‍ ശക്‌തമാക്കി.
കൈതപ്പൊയിലിലെ ഒറ്റമുറി ഓഫീസില്‍ സ്വര്‍ണപ്പണയഇടപാടുകള്‍ നടത്തുന്ന സജിയുടെ സ്‌ഥാപനത്തില്‍ സുമേഷ്‌ പണയം വയ്‌ക്കാനെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ആവശ്യപ്പെട്ട രണ്ടുലക്ഷം രൂപയ്‌ക്കുള്ള സ്വര്‍ണം ഇല്ലെന്നുകണ്ട്‌ കുരുവിള മടക്കി അയച്ചിരുന്നു.
തുടര്‍ന്നു പ്രതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ വീണ്ടും എത്തി. അപ്പോള്‍ കുരുവിള മാത്രമാണ്‌ ഓഫീസില്‍ ഉണ്ടായിരുന്നത്‌. കുരുവിളയ്‌ക്കുനേരെ മുളകുപൊടി എറിഞ്ഞശേഷം പ്രതി പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ദേഹം കത്തിയതോടെ കുരുവിള കെട്ടിടത്തില്‍നിന്നു താഴേക്കു ചാടി. ഓടയിലേക്കുവീണ കുരുവിളയുടെ ശരീരത്തിലെ തീ ഓടിക്കൂടിയ നാട്ടുകാരാണ്‌ അണച്ചത്‌. ബഹളത്തിനിടെ അക്രമി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി രക്ഷപ്പെട്ടു.
തൃശൂര്‍ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ഇയാളുടെ ദൃശ്യങ്ങള്‍ കുരുവിള മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇയാളാണു കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു കുരുവിള താമരശേരി പോലീസിനും മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയിട്ടുമുണ്ട്‌.
പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുമേഷ്‌കുമാര്‍ ആണെന്നു തിരിച്ചറിഞ്ഞത്‌. ഇയാള്‍ കൈതപ്പൊയിലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ആലപ്പുഴയിലെ വീട്ടില്‍ പോലീസ്‌ പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. അക്രമിയുടേതെന്നു കരുതുന്ന ഹെല്‍മെറ്റും കോട്ടും പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.
മിനിമോളാണു കുരുവിളയുടെ ഭാര്യ. അച്‌ഛന്‍ പരേതനായ തോമസ്‌. മാതാവ്‌: ഏലിയാമ്മ. മകന്‍: ഗിഫ്‌റ്റ്‌സണ്‍. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്‌ച രാവിലെ കുപ്പായക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

Ads by Google
Advertisement
Sunday 15 Jul 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW