Saturday, July 21, 2018 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 12.21 AM

ബസും ലോറിയും കൂട്ടിയിടിച്ച്‌ 22 പേര്‍ക്കു പരുക്ക്‌

uploads/news/2018/07/232597/1.jpg

അമ്പലപ്പുഴ: ദേശീയപാതയില്‍ അറവുകാട്ട്‌ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച്‌ 22 പേര്‍ക്കു പരുക്ക്‌. ഇരട്ടക്കുളങ്ങരയില്‍നിന്നും ആലപ്പുഴയിലേയ്‌ക്കു പോയ പുഞ്ചിരി എന്ന സ്വകാര്യ ബസും പുന്നപ്ര മാര്‍ക്കറ്റ്‌ ജങ്‌ഷനു സമീപം ഇറക്കാന്‍ സിമെന്റുമായെത്തിയ ലോറിയുമാണു കൂട്ടിയിടിച്ചത്‌.
പുന്നപ്ര അറവുകാട്‌ ജങ്‌ഷനു സമീപം ഇന്നലെ രാവിലെ 9.45 നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നെത്തിയ ലോറിയുടെ ഇടതുഭാഗത്തു കൂടി മറികടക്കാന്‍ ശ്രമിച്ച ബൈക്കില്‍ തട്ടാതിരിക്കാന്‍ ലോറി വലതു ഭാഗത്തേക്കു വെട്ടിച്ചപ്പോള്‍ എതിരേ വന്ന ബസിലിടിക്കുകയായിരുന്നു.
അപകടത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട്‌ ചിങ്ങംപുരക്കില്‍ അബ്‌ദുള്ളയുടെ മകന്‍ ഹാഷിം (26), ബസ്‌ ഡ്രൈവര്‍ വണ്ടാനം മാടവന തോപ്പില്‍ ശിശുപാലന്റെ മകന്‍ മനു (28), എന്നിവര്‍ക്കും ബസ്‌ യാത്രികരായ പള്ളാത്തുരത്തി സ്വദേശിനി സരള (64), പുന്നപ്ര സ്വദേശികളായ ബഷീര്‍ (60), അനിത (43), പൊന്നപ്പന്‍ (70), രാജലക്ഷ്‌മി (12), അംബി(40), റസീന (36), ശരണ്യ (18), താജുദ്ദീന്‍ (55), സജിത (17), സുധാമണി (42), പറവൂര്‍സ്വദേശി കുംസിത്‌ (67), നീര്‍ക്കുന്നം സ്വദേശിനികളായ വീണ (36), രാജേശ്വരി (48), സൗദാ ബീവി (53), വിലാസിനി (64),വണ്ടാനം സ്വദേശികളായ സുജിത്‌ (30), ഖദീജ ബീവി (65), അമ്പലപ്പുഴ കോമന സ്വദേശി പാര്‍വതി (23), ദിവ്യ (32), എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരില്‍ ബഷീറിന്റെ വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ട്‌.
വിലാസിനിയുടെ പല്ല്‌ ഒടിഞ്ഞു. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന്‌ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പുന്നപ്രയില്‍ നിന്നെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചത്‌. പിന്നീട്‌ ക്രെയിന്‍ ഉപയോഗിച്ച്‌ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയ ശേഷമാണു ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്‌ഥാപിച്ചത്‌.

Ads by Google
Advertisement
Thursday 12 Jul 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW