Tuesday, June 19, 2018 Last Updated 10 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.52 AM

മാനംതെളിഞ്ഞു; മാറാതെ ദുരിതം

uploads/news/2018/06/225484/1.jpg

കോട്ടയം: മഴയ്‌ക്ക്‌ അല്‍പ്പം ശമനമുണ്ടായെങ്കിലും ശമനമില്ലാതെ ദുരിതം. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നൂറുകണക്കിനു വീടുകള്‍ വെള്ളത്തിലായതാണു ദുരിതമഴയ്‌ക്കു കാരണം. കോട്ടയം നഗരസഭാ, മണര്‍കാട്‌, വിജയപുരം, അയ്‌മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്‌, കുമരകം, നീണ്ടൂര്‍ പഞ്ചായത്തുകളുടെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്‌. ഇന്നലെ ശക്‌തമായ മഴ പെയ്‌തില്ലെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവു കൂടിയതു കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ കാരണമായി.
ള്ളെപ്പൊക്കത്തിന്റെ കെടുതികള്‍ രൂക്ഷമായതോടെ കോട്ടയം താലൂക്കില്‍ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 22 കുടുംബങ്ങളിലെ 89പേരെ മാറ്റിപാര്‍പ്പിച്ചു. കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കില്‍ അഞ്ചുവീടുകള്‍ തകര്‍ന്നു. ഇതോടെ തകര്‍ന്നവീടുകളുടെ എണ്ണം 159 ആയി. നഷ്‌ടം 21,88,600 ലക്ഷമായി ഉയര്‍ന്നു. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്‌. മലയോരമേഖലയില്‍ കനത്തമഴ മൂന്നാംദിവസവും മഴ തുടരുന്നതാണ്‌ പ്രശ്‌നം.
മീനച്ചിലാര്‍ കരകവിഞ്ഞ്‌ ഇല്ലിക്കല്‍ -തിരുവാര്‍പ്പ്‌ റോഡില്‍ വാഹനഗതാഗം തടസപ്പെട്ടു. പാറപ്പാടം ക്ഷേത്രം പരിസരത്തും വെള്ളംകയറി. കോട്ടയം -കുമരകം റോഡിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറി. തിരുവാര്‍പ്പ്‌ പഞ്ചായത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്‌. കോട്ടയം നഗരത്തില്‍ സി.എന്‍.എ. -കൊച്ചാന റോഡിനിരുവശവുമുള്ള വീടുകളില്‍ വെള്ളം കയറി. മിക്ക വീടുകളിലെയും ജനങ്ങള്‍ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്‌. മധുരഞ്ചേരി - ഇറഞ്ഞാല്‍ റോഡും വെള്ളത്തിനടിയിലാണ്‌. കൊശമറ്റത്ത്‌ പൈപ്പ്‌ ലൈന്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
കാഞ്ഞിരം, മലരിക്കല്‍, മാണിക്കുന്നം, ചുങ്കം പ്രദേശങ്ങളിലെ മിക്ക വീടുകളിലും വെള്ളം കയറിയ അവസ്‌ഥയിലാണ്‌. തിങ്കളാഴ്‌ച രാത്രി വെള്ളം കയറുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന സ്‌ഥലങ്ങളെല്ലാം ഇന്നലെ നേരം പുലര്‍ന്നപ്പോഴായ്‌ക്കും വെള്ളത്തിലായി. പല വീടുകളിലെയും നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ കുതിര്‍ന്നു നശിച്ചു. ആലപ്പുഴ - ചങ്ങനാശേരി റോഡിന്റെ വിവിധ ഭാഗങ്ങളിലും വെള്ളം കയറി.
ഒഴുകിയെത്തുന്ന മലവെള്ളത്തിനൊപ്പം മാലിന്യങ്ങളുമുണ്ടെന്നതു ജനങ്ങളുടെ ബുദ്ധിമുട്ടു വഷധിപ്പിക്കുന്നു. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളാണ്‌ ഏറെ വലയ്‌ക്കുന്നതെന്നു പടിഞ്ഞാറന്‍ നിവാസികള്‍ പറയുന്നു. പ്ലാസ്‌റ്റിക്‌ കുപ്പികള്‍, പാത്രങ്ങള്‍, കവറുകള്‍ എന്നിങ്ങനെയുള്ളവ വീടുകളിലും പുരയിടങ്ങളിലും അടിഞ്ഞു കൂടുകയാണ്‌. ഇതിനൊപ്പം ഇഴ ജന്തുക്കളുടെ ശല്യവും ജനങ്ങളെ ബുദ്ധിമുട്ടിയ്‌ക്കുന്നുണ്ട്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW