Tuesday, June 19, 2018 Last Updated 18 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.41 AM

ഇതുവരെ സമരം; ഓഫീസ്‌ പരിഷ്‌കാരത്തിന്‌ തപാല്‍ മുടങ്ങി

uploads/news/2018/06/225475/1.jpg

കോഴഞ്ചേരി: ജീവനക്കാരുടെ സമരം അവസാനിപ്പിച്ചപ്പോള്‍ ഔദ്യോഗിക തലത്തില്‍ തപാല്‍ വകുപ്പിന്റെ ഓഫീസ്‌ സ്‌തംഭനം. ഭരണ പരിഷ്‌കാരത്തിന്‌ ഓഫീസുകള്‍ പൂട്ടിയാണ്‌ തപാല്‍ വകുപ്പ്‌ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്‌. ജനങ്ങള്‍ ഏറ്റവുമധികം തപാല്‍ വകുപ്പിനെ ആശ്രയിക്കുന്ന സമയം നോക്കിയാണ്‌ ജനദ്രോഹം നടത്തുന്നത്‌.
കാലങ്ങളായി ലഭിക്കാനുള്ളആനുകൂല്യങ്ങള്‍ക്കായിരുന്നു തൊഴിലാളി സമരമെങ്കില്‍ കോര്‍ ഇന്റഗ്രേഷന്റെ മറവിലാണ്‌ ഇപ്പോഴത്തെ ഓഫീസ്‌ പൂട്ടല്‍. പരിഷ്‌കരണത്തിനായി നേരത്തെ പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിലാണ്‌ തൊഴിലാളികള്‍ സമരം തുടങ്ങിയത്‌. എന്നാല്‍ സമരം മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്‌ മുന്‍പ്‌ തന്നെ ഔദ്യോഗിക സംവിധാനങ്ങള്‍ നിര്‍ത്തി വച്ചത്‌ കടുത്ത ദ്രോഹമാണെന്നാണ്‌ ഉപയോക്‌താക്കള്‍ പറയുന്നത്‌.
ജില്ലയില്‍ ആദ്യം തിരുവല്ല ഡിവിഷനിലും പിന്നീട്‌ പത്തനംതിട്ടയിലുമാണ്‌ ഇത്‌ നടപ്പിലാക്കിയത്‌. തപാല്‍ ജീവനക്കാരുടെ സമരം മൂലം മേഖല പൂര്‍ണമായും നിലച്ച മട്ടിലായിരുന്നു. ജില്ലയിലെ മിക്ക പോസ്‌റ്റ്‌ ഓഫീസുകളും രണ്ടാഴ്‌ചയിലധികം അടഞ്ഞു കിടന്നു.
സ്‌കൂള്‍, കോളജ്‌ പ്രവേശന സമയമായതോടെ എല്ലാ കത്തിടപാടുകള്‍ക്കും തപാല്‍ വകുപ്പിനെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇത്‌ മുടങ്ങിയതിനു പുറമെ പലര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പോലും നേരില്‍ പോകേണ്ട സ്‌ഥിതിയാണുള്ളത്‌. ബാങ്കുകളില്‍ സേവനത്തിന്‌ ചാര്‍ജ്‌ ഈടാക്കി തുടങ്ങിയതോടെ നിരവധി പേര്‍ തങ്ങളുടെ സേവിങ്‌സ്‌ അക്കൗണ്ട്‌ പോസ്‌റ്റ്‌ ഓഫീസുകളിലേക്ക്‌ മാറ്റിയിരുന്നു. എ.ടി.എമ്മും സ്‌ഥാപിച്ച്‌ ഇത്‌ കൂടുതല്‍ ആകര്‍ഷകമാക്കിയെങ്കിലും സമരവും പിന്നീട്‌ വന്ന നവീകരണവും മൂലം തുക പിന്‍വലിക്കാന്‍ കഴിയാത്ത അവസ്‌ഥയുമുണ്ട്‌.
പിരിച്ചെടുക്കുന്ന തുക അടക്കാന്‍ കഴിയാതെ ഏജന്റുമാര്‍ പ്രയാസപ്പെടുമ്പോള്‍ കാലാവധി പൂര്‍ത്തിയായ പണം എടുക്കാന്‍ കഴിയാതെ നിക്ഷേപകരും പ്രതിസന്ധിയിലാണ്‌. വിദ്യാലയ പ്രവേശന സമയമായതിനാല്‍ ഫീസ്‌ അടക്കാനും പലര്‍ക്കും ഈ പണം ആവശ്യമായിട്ടുണ്ട്‌. പാസ്‌പോര്‌ട്ട്‌ വിതരണം പൂര്‍ണമായും തപാല്‍ വകുപ്പിന്‌ ആയതിനാല്‍ ഇതും സമരം മൂലം തടസപ്പെട്ടു. സമരത്തിന്‌ ശേഷം ഇതുവരെ പെന്‍ഷനുകളുടെ വിതരണവും നടന്നിട്ടില്ല.ഇന്നലെ പത്തനംതിട്ട ഡിവിഷനിലെ ഏതാനും പോസ്‌റ്റ്‌ ഓഫീസുകളില്‍ പെന്‍ഷനുള്ള തുക എത്തിയിട്ടുണ്ട്‌.
പോസ്‌റ്റ്‌ ഓഫീസുകളില്‍ എത്തിയ നിരവധി ഉരുപ്പടികള്‍ കെട്ടിക്കിടക്കുമ്പോള്‍ ആര്‍.എം.എസുകളില്‍ അയയ്‌ക്കാനായി നിരവധി ബാഗുകളാണ്‌ ഉള്ളത്‌. പൊതുജനങ്ങള്‍ സമരം മൂലം ബുദ്ധിമുട്ടുമ്പോള്‍ ജീവനക്കാരുടെ സ്‌ഥിതിയും വ്യത്യസ്‌ഥമല്ല. പുതുതായി നിരവധി പരിഷ്‌കാരങ്ങള്‍ വകുപ്പ്‌ ഏര്‍പ്പെടുത്തുമ്പോള്‍ അതിനു അനുസരണമായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും കൂടുതല്‍ കഷ്‌ടപ്പെടുത്തുകയാണെന്നും ജീവനക്കാര്‍ പറയുന്നു. ഇന്റര്‍നെറ്റ്‌ സൗകര്യം കൃത്യമായി ലഭിക്കാത്ത ഗ്രാമീണ മേഖലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക്‌ രാത്രി വൈകിയും വീടുകളിലേക്ക്‌ പോകാന്‍ കഴിയാത്ത അവസ്‌ഥയാണുള്ളത്‌.
മിക്കയിടങ്ങളിലും ഒരു ജീവനക്കാരി മാത്രമാണുള്ളത്‌. വീട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തി കാവല്‍ ഇരിക്കേണ്ട അവസ്‌ഥയാണെന്നും ഇവര്‍ പറയുന്നു. നിലവില്‍ തപാല്‍ വകുപ്പില്‍ രണ്ടു തരം പോസ്‌റ്റ്‌ ഓഫീസുകളാണ്‌ ഉള്ളത്‌.
ഇരുപത്തി അയ്യായിരത്തോളം വരുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ പോസ്‌റ്റ്‌ ഓഫീസുകളും ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ബ്രാഞ്ച്‌ പോസ്‌റ്റ്‌ ഓഫീസുകളും ആണുള്ളത്‌. ബ്രാഞ്ച്‌ പോസ്‌റ്റ്‌ ഓഫീസുകള്‍ ആഴ്‌ചയില്‍ ആറു ദിവസം പ്രതിദിനം അഞ്ചു മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കാനായി നില കൊള്ളുന്നവയാണ്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW