Monday, June 18, 2018 Last Updated 4 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.40 AM

മഴക്കാലം ആരംഭിച്ചതോടെ മണിയങ്കോട്ടുകാര്‍ക്ക്‌ ദുരിതയാത്ര

uploads/news/2018/06/225469/1.jpg

കല്‍പ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡിലെ മണിയങ്കോട്‌ -ഓടമ്പം-ഓട്ടുകമ്പനി റോഡ്‌ പൊട്ടിപൊളിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക്‌ പരാതി നല്‍കിയിട്ടും നാളിതുവരെയായും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തില്‍ അന്വേഷിക്കുമ്പോള്‍ ഫണ്ട്‌ പാസായിട്ടുണ്ടെന്നാണ്‌ മറുപടി. മഴക്കാലം കൂടി ആരംഭിച്ചതോടെ ഇതുവഴിയുള്ള കാല്‍നടയാത്രപോലും ദുഷ്‌കരമായിരിക്കുകയാണ്‌.
റോഡിന്റെ ഇരുവശങ്ങളിലുമായി മൂടി നില്‍ക്കുന്ന കാടുകള്‍ തൊഴിലുറപ്പ്‌ പദ്ധതിയിലുള്‍പ്പെടുത്തി വെട്ടിത്തെളിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും ഇതും പാഴ്‌ വാക്കായി. ഈ സാഹചര്യത്തില്‍ പ്രദേശവാസികളാണ്‌ കാടുകള്‍ വെട്ടിതെളിച്ചത്‌. സ്‌കൂള്‍ കുട്ടികളടക്കം നിരവധിപേര്‍ ആശ്രയിക്കുന്ന ഈ റോഡ്‌ അടിയന്തിരമായി നന്നാക്കണമെന്നാണ്‌ പ്രദേശവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.

Ads by Google
Advertisement
Wednesday 13 Jun 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW