Wednesday, August 22, 2018 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.35 AM

അവഗണനയുടെ ചൂളംവിളിയില്‍ ഷൊര്‍ണൂര്‍ റെയില്‍വേസ്‌റ്റേഷന്‍

uploads/news/2018/06/225432/1.jpg

ഷൊര്‍ണൂര്‍: കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ ജങ്‌ഷനായ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക്‌ ദുരിതം തീരുന്നില്ല. അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയാണ്‌ യാത്രക്കാരെ വലപ്പിക്കുന്നത്‌. ഏഴ്‌ പ്ലാറ്റുഫോമുകളുള്ള റെയില്‍വേ സ്‌റ്റേഷനില്‍ 4,5,6,7 പ്ലാറ്റുഫോമുകള്‍ക്ക്‌ മേല്‍ക്കൂരയില്ല. ഇത്‌ മഴയത്ത്‌ ഇവിടെ എത്തുന്ന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ട്രെയിന്‍ കാത്തുനില്‍ക്കുന്നവരും പുറത്തിറങ്ങുന്നവരുമെല്ലാം മഴയുണ്ടെങ്കില്‍ നനയേണ്ട അവസ്‌ഥയാണ്‌. പേരിനുമാത്രം രണ്ടാം പ്ലാറ്റ്‌ഫോമിലുള്ള രണ്ട്‌ ശുചിമുറികളാണ്‌ യാത്രക്കാര്‍ക്ക്‌ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനാവുന്നത്‌. വേണ്ടത്ര ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കിയിട്ട്‌ വര്‍ഷങ്ങളായി. മുതിര്‍ന്ന യാത്രക്കാര്‍ക്ക്‌ ലിഫിറ്റ്‌ സംവിധാനവും, എസ്‌കലേറ്ററും ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ടെങ്കിലും ഇതും നടന്നിട്ടില്ല. തിരുവനന്തപുരം, മംഗലാപുരം, കോയമ്പത്തൂര്‍, നിലമ്പൂര്‍ എന്നീ ഭാഗങ്ങളിലേക്കുള്ള റെയില്‍വേ ട്രാക്കുകളുടെ സംഗമ സ്‌റ്റേഷനായതിനാല്‍ നിത്യേന നിരവധി യാത്രക്കാരാണ്‌ ഇവിടെയെത്തുന്നത്‌. മാലിന്യം നീക്കം ചെയ്യാന്‍ വൈകുന്നത്‌ പലപ്പോഴും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാവുന്നു. റെയില്‍വേ സ്‌റ്റേഷന്റെ പരിസരഭാഗങ്ങളില്‍ പ്ലാസ്‌റ്റിക്ക്‌ മാലിന്യം ചിതറികിടക്കുകയാണ്‌. കൂടാതെ തെരുവുനായ്‌ക്കള്‍ പ്ലാറ്റ്‌ഫോമുകളില്‍ വിഹരിക്കുന്നത്‌ രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ക്ക്‌ പരിഭ്രാന്തി പടര്‍ത്തുന്നുമുണ്ട്‌.

Ads by Google
Advertisement
Wednesday 13 Jun 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW