Wednesday, August 22, 2018 Last Updated 17 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Jun 2018 12.35 AM

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ജില്ലയില്‍ 11 പേരെ കാണാതായി

uploads/news/2018/06/225429/1.jpg

കൊല്ലം: ജില്ലയില്‍ കഴിഞ്ഞദിവസത്തിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 11 പേരെ കാണാതായതായി പോലീസ്‌ കേസ്‌. ഇതില്‍ പത്തുപേര്‍ പെണ്‍കുട്ടികളും ഒരാള്‍ ആണ്‍കുട്ടിയുമാണ്‌. ഇരവിപരം, ചടയമംഗലം, കുണ്ടറ, ശാസ്‌താംകോട്ട, കൊട്ടാരക്കര, പുനലൂര്‍, കുന്നിക്കോട്‌, അഞ്ചല്‍, ഏരൂര്‍ പോലീസ്‌ സ്‌റ്റേഷനുകളിലാണ്‌ മാന്‍ മിസിങ്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. കുണ്ടറ, അഞ്ചല്‍ എന്നിവിടങ്ങളില്‍ രണ്ടു വീതം കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇവരില്‍ രണ്ടു വിദ്യാര്‍ഥിനികളെ കണ്ടെത്തുകയും ചെയ്‌തു. മറ്റുള്ളവര്‍ സുരക്ഷിതരാണെന്നാണ്‌ റിപ്പോര്‍ട്ട്‌.
ഒറ്റദിവസത്തിനുള്ളില്‍ കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന്‌ ഇരയായതായും കണ്ടെത്തിയിട്ടുണ്ട്‌. ലൈംഗിതാതിക്രമം നടത്തിയ 19 കാരനും 21 കാരനും ബന്ധുവീടുകളിലാണു കുട്ടികളുമായി പോയത്‌.
ഇവര്‍ പിടിയിലായി. ഇവര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി. മറ്റു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കാമുകന്മാര്‍ക്കൊപ്പം ഉണ്ടെന്നാണ്‌ പോലീസ്‌ കണ്ടെത്തിയത്‌. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി.

Ads by Google
Advertisement
Wednesday 13 Jun 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW