Wednesday, August 22, 2018 Last Updated 16 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 11 Jun 2018 01.52 AM

രോഗം മാടിവിളിക്കുന്ന വഴിയോര മത്സ്യകച്ചവടം

uploads/news/2018/06/224916/1.jpg

ഫറോക്ക്‌ : പാതയോരങ്ങളില്‍ ദിവസേനയെന്നോണം പ്രത്യക്ഷപ്പെടുന്ന മീന്‍ തട്ടുകളില്‍ പലതിലും നടക്കുന്നത്‌ രോഗങ്ങളുടെ കച്ചവടം. മാസങ്ങള്‍ പഴക്കമുള്ള മീനുകളാണ്‌ ഐസിന്റെ തണുപ്പ്‌ കവചമാക്കി ഉപഭോക്‌താക്കളെ കാത്തിരിക്കുന്നത്‌. ആരോഗ്യവകുപ്പിന്റെയോ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ പരിശോധനകള്‍ പേരിനുപോലും നടക്കാത്തത്‌ മീന്‍തട്ടുകള്‍ക്ക്‌ ഏറെ അനുഗ്രഹവുമാകുന്നു.
നല്ല മത്സ്യം ലഭിക്കുന്ന തട്ടുകള്‍ വിരലിലെണ്ണാവുന്നതു മാത്രമാണ്‌. ആഘോഷ ദിവസങ്ങളോടനുബന്ധിച്ചും അല്ലാതെയും അന്യസംസ്‌ഥാനങ്ങളില്‍ നിന്ന്‌ വന്‍തോതില്‍ മത്സ്യമെത്തിച്ച്‌ കൊള്ളലാഭമാണ്‌ കച്ചവടക്കാര്‍ കൊയ്ുയന്നത്‌. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന്‌ സ്രാവ്‌, തിരണ്ടി, നെയ്‌മീന്‍, തേട്‌, അയല, പാര, ചൂര, കേര തുടങ്ങിയ മത്സ്യങ്ങള്‍ കേരളത്തിലേക്കൊഴുകുകയാണ്‌. രാത്രികാലങ്ങളില്‍ റോഡുവക്കുകളില്‍ വില്‍പ്പനയ്‌ക്കു വച്ചിരിക്കുന്ന മത്സ്യം വാങ്ങുന്നവരാണ്‌ കബളിപ്പിക്കപ്പെടുന്നതിലേറെയും. പകല്‍ സമയത്തും വലിയ മാറ്റമൊന്നുമില്ല. അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ പ്ലാസ്‌റ്റിക്‌ പെട്ടികളില്‍ ഐസ്‌ നിറച്ചും രാസവസ്‌തുക്കള്‍ തളിച്ചും എത്തിക്കുന്ന മത്സ്യങ്ങള്‍ മാരകമായ രോഗങ്ങള്‍ക്ക്‌ ഇടയാക്കുമെങ്കിലും നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും നിരത്തുവക്കിലെ മത്സ്യവിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പോ ഭക്ഷ്യസുരക്ഷാ ഉദാ്യേഗസ്‌ഥരോ തയ്യാറാകുന്നില്ലെന്നാണ്‌ പരാതി. മത്സ്യക്ഷാമത്തിന്റെ പേരില്‍ വന്‍ വിലയാണ്‌ ചില തട്ടുകളില്‍ ഈടാക്കുന്നത്‌. ഇന്‍സുലേറ്റഡ്‌ വാനുകളിലാണ്‌ മത്സ്യങ്ങള്‍ വിപണിയിലെത്തുന്നത്‌. വിലയ്‌ക്ക് ഏകീകരണമില്ലാത്തതിനാല്‍ ആളുംതരവും നോക്കി വിലപറയുന്ന രീതിയുമുണ്ട്‌. അയല്‍ സംസ്‌ഥാനത്ത്‌ നിന്നെത്തുന്ന നെത്തോലിക്കുപോലും വിലക്കുറവില്ല.
ഐസ്‌ പായ്‌ക്ക് ചെയ്‌ത് എത്തിക്കുന്ന മത്സ്യങ്ങള്‍ ദിവസങ്ങളോളം തട്ടിലിരിക്കാന്‍ ശേഷിയുള്ളവയാണ്‌.
മത്സ്യം ഫ്രഷായി ലഭിക്കാന്‍ സാദ്ധ്യതയില്ലാത്ത സ്‌ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ കിലോക്കണക്കിന്‌ മത്സ്യമാണ്‌ വാങ്ങുന്നത്‌. കബളിപ്പിക്കപ്പെടുന്നവരില്‍ കൂടുതലും ഇത്തരക്കാരാണ്‌. സമുദ്രമത്സ്യങ്ങള്‍ക്ക്‌ പുറമേ കായല്‍ മത്സ്യങ്ങളിലും വന്‍തോതില്‍ കൃത്രിമം നടക്കുന്നുണ്ട്‌. ആന്ധ്രയില്‍ നിന്ന്‌ ട്രെയിന്‍ മാര്‍ണ്മമെത്തുന്ന കരിമീനും ജില്ലയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്‌. വലിയ ഹോട്ടലുകളിലും മറ്റും ഇത്തരം വരുത്തന്‍ കരിമീനാണ്‌ ഉപയോഗിക്കുന്നത്‌.
രുചിയില്‍ നാടന്‍ കരിമീനിന്റെ ഏഴയലത്തുപോലും ഇവ എത്തുകയുമില്ല. കരമീനിന്‌ പുറമേ കണവയും കൊഞ്ചുമെല്ലാം അയല്‍ സംസ്‌ഥാനങ്ങളില്‍ നിന്നാണ്‌ എത്തുന്നത്‌. എന്നാല്‍ നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരാണ്‌ മാര്‍ക്കറ്റുകള്‍ പരിശോധിക്കേണ്ടത്‌.
ശുചിത്വമില്ലാത്തതും പഴകിയ മത്സ്യങ്ങള്‍ വിറ്റഴിക്കപ്പെടുന്നതുമായ മാര്‍ക്കറ്റുകളില്‍ നിയമപരമായ നടപടികള്‍ക്ക്‌ പുറമേ കേടായ മത്സ്യങ്ങള്‍ പിടികൂടി നശിപ്പിക്കാനും ഇവര്‍ക്ക്‌ അധികാരമുണ്ട്‌. പക്ഷേ, ഈ അധികാരമൊന്നും വിനിയോഗിക്കപ്പെടുന്നില്ലെന്നു മാത്രം

മുഹമ്മദ്‌ നിഹാന്‍ മണക്കാട്ട്‌

Ads by Google
Advertisement
Monday 11 Jun 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW