Tuesday, August 21, 2018 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.21 AM

ബസും ലോറിയും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്കു പരുക്ക്‌

uploads/news/2018/05/217394/1.jpg

ഏറ്റുമാനൂര്‍: കെ.എസ്‌.ആര്‍.ടി.സി. സൂപ്പര്‍ഫാസ്‌റ്റ്‌ ബസും ലോറിയും കൂട്ടിയിടിച്ച്‌ കണ്ടക്‌ടര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക്‌ പരുക്ക്‌. ഇന്നലെ പുലര്‍ച്ചെ 5.30ന്‌ വൈക്കം റോഡില്‍ തവളക്കുഴി ജങ്‌ഷനിലാണ്‌ അപകടം.
അപകടത്തില്‍ പരുക്കേറ്റ തിരുവനന്തപുരം ചിന്തു ഭവനം പ്രേം രാജിന്റെ മകന്‍ മിഥുന്‍ രാജ്‌ (21), ബസ്‌ കണ്ടക്‌ടര്‍ കണ്ണൂര്‍ അരങ്ങ്‌ കാരിക്കുളത്തില്‍ യോഹന്നാന്റെ മകന്‍ ബാബു (47), സുല്‍ത്താന്‍ ബത്തേരി നമ്പ്യാര്‍കുന്ന്‌ വടശേരി മോഹന്‍ദാസിന്റെ മകള്‍ അരുണിമ (23), ആലപ്പുഴ ചെന്നിത്തല കളത്തൂരാന്‍ പറമ്പില്‍ ബാലമുരളികൃഷ്‌ണന്‍ (57), പാലക്കാട്‌ കാറല്‍ മണ്ണാ പല്ലവിയില്‍ ജയചന്ദ്രന്‍ ബാബുവിന്‍റെ മകന്‍ ഗോപിചന്ദ്‌ (23), തിരുവല്ല ചാത്തങ്കരി മണപ്പുറത്ത്‌ സുഭാഷിന്റെ ഭാര്യ ഷിനി (40), തിരുവല്ല കല്ലുങ്കല്‍ പ്രദീപ്‌ ഭവനത്തില്‍ ദിനേശിന്റെ ഭാര്യ പ്രഭ (36), മകള്‍ ആരാധ്യ (നാല്‌). എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇവരെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍ഗോഡ്‌ നിന്നു കോട്ടയത്തേക്ക്‌ പോകുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്‌ അതേ ദിശയില്‍ പോകുകയായിരുന്ന ലോറിക്ക്‌ പിന്നില്‍ ഇടിക്കുകയായിരുന്നു.
ടാര്‍ മിക്‌സിങ്ങ്‌ യൂണിറ്റുമായി പോകുകയായിരുന്ന ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബസിന്റെ മുന്‍ഭാഗം പാടേ തകര്‍ന്നു. കാസര്‍ഗോഡ്‌ ഡിപ്പോയിലെ ബസാണിത്‌.
ബസില്‍ യാത്രക്കാര്‍ കുറവായിരുന്നത്‌ അപകടത്തിന്റെ്‌ തീവ്രത കുറച്ചു. ഏറ്റുമാനൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ പരിക്കേറ്റ എട്ടുപേരെയും മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു.
കണ്ടക്‌ടറുടെ കാലിന്‌ ഒടിവുണ്ട്‌. മറ്റുള്ളവരുടെ പരുക്ക്‌ സാരമുള്ളതല്ല. അപകടം നടന്നയുടന്‍ അഗ്നിശമന സേനാ അധികൃതര്‍ എത്തി ബസ്‌ റോഡില്‍ നിന്നും മാറ്റിയിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
എട്ടോടെ കെ.എസ്‌.ആര്‍.ടി.സിയുടെ മെക്കാനിക്കല്‍ വിഭാഗം എത്തിയാണ്‌ ബസ്‌ മാറ്റിയത്‌.

Ads by Google
Advertisement
Wednesday 16 May 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW