Sunday, October 21, 2018 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.19 AM

ജനപിന്തുണ പ്രതിബദ്ധത വര്‍ധിപ്പിച്ചു: മന്ത്രി ശശീന്ദ്രന്‍

uploads/news/2018/05/217377/1.jpg

കോഴിക്കോട്‌: രണ്ടു വര്‍ഷം കൊണ്ട്‌ ശ്രദ്ധേയമായ വികസന പദ്ധതികള്‍ നടപ്പാക്കാനായി എന്നതാണ്‌ സര്‍ക്കാറിന്റെ പ്രധാന നേട്ടമെന്ന്‌ മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രിസഭാ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട്‌ ബീച്ചില്‍ നടക്കുന്ന കോഴിക്കോട്‌ ഫെസ്‌റ്റിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളിലും വന്‍ ജനപങ്കാളിത്തമാണ്‌ സര്‍ക്കാറിന്റെ വാര്‍ഷിക പരിപാടികള്‍ക്ക്‌ ലഭിക്കുന്നത്‌. ഇത്‌ ഭാവി പദ്ധതികള്‍ തീരുമാനിക്കുന്നതിന്‌ നിര്‍ണയാകമാകുമെന്നും നവകേരളം കെട്ടിപ്പടുക്കുന്നതിന്‌ ഊര്‍ജം നല്‍കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ജനകീയ പ്രതിബദ്ധത വര്‍ദ്ധിപ്പിച്ചതായും കൂടുതല്‍ മികച്ച പ്രവര്‍ത്തനം സര്‍ക്കാറിന്റെ ഭാഗത്ത്‌ നിന്ന ഈയവസരത്തില്‍ വാഗ്‌ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
തെറ്റുകള്‍ എതിര്‍ക്കപ്പെടണമെന്നും എന്നാല്‍ അതിനിടയ്‌ക്ക്്‌ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വില കുറച്ചു കാണാന്‍ ഇട വരരുതെന്നും ചടങ്ങില്‍ ഉപഹാരവിതരണം നടത്തിയ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ പറഞ്ഞു. എതിര്‍ക്കുന്നവരോട്‌ മത്സരിക്കുകയല്ല ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ്‌ സര്‍ക്കാറിന്റെ ലക്ഷ്യമെന്നും കാര്‍ഷിക വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ ഉണ്ടാകുന്ന നല്ല മാറ്റങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
എ.പ്രദീപ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, കോര്‍പറേഷന്‍ നഗരാസൂത്രണ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ നാസര്‍, കോണ്‍ഗ്രസ്‌- എസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി സി.പി ഹമിദ്‌, കേരള കോണ്‍ഗ്രസ്‌ ബി ജില്ലാ പ്രസിഡന്റ്‌ പി.വി നവീന്ദ്രന്‍, ഐ.എന്‍.എല്‍. ദേശീയ നിര്‍വ്വാഹാകസമിതി അംഗം അഹമ്മദ്‌ ദേവര്‍ കോവില്‍, സബ്‌ കലക്‌ടര്‍ വി.വിഘ്‌്നേശ്വരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധൂസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമായി അണിനിരന്ന ഘോഷയാത്രയിലെ നിശ്‌ചല ദൃശ്യങ്ങള്‍ക്ക്‌ സംഘാടകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ മന്ത്രി.ടി.പി രാമകൃഷ്‌ണന്‍ വിതരണം ചെയ്‌തു. ഹരിതകേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്‌ വൃക്ഷതൈ പരിപാലന മത്സരവും തത്സമയ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. മികച്ച ശൂചീകരണ പ്രവര്‍ത്തനത്തിന്‌ നിറവ്‌ ബാബു വേങ്ങേരി, ബാക്‌ഡ്രോപ്‌, ഗേറ്റ്‌ എന്നിവ ഒരുക്കിയ കളര്‍ പെന്‍സില്‍ കോഴിക്കോട്‌ സലീം, പവലിയന്‍ ഒരുക്കിയതിന്‌ ഫിലിപ്പ്‌ ചാക്കോ,ശബ്‌ദവും വെളിച്ചവും ഒരുക്കിയ പി.ജി സൗണ്ട്‌സ് കോഴിക്കോട്‌ എന്നിവര്‍ക്ക്‌ സ്‌നേഹോപഹാരം നല്‍കി.
ഘോഷയാത്രയില്‍ഒന്നാം സമ്മാനം കാര്‍ഷികക്ഷേമം കാര്‍ഷിക വികസന വകുപ്പിനുംരണ്ടാം സമ്മാനം ശുചിത്വമിഷനും ലഭിച്ചു.
മൂന്നാം സമ്മാനം കോഴിക്കോട്‌ സിറ്റി നാര്‍കോട്ടിക്‌ സെല്‍ യൂണിറ്റ്‌, വിമുക്‌തി എക്‌സൈസ്‌ വകുപ്പ്‌ എന്നിവര്‍ക്കാണ്‌.മികച്ച സ്‌റ്റാള്‍:ഒന്നാം സമ്മാനം അഗ്‌നി ശമന രക്ഷാസേന. രണ്ടാം സമ്മാനം : കെ.എസ്‌.ഇ.ബി. മൂന്നാം സമ്മാനം: ജില്ലാ മെഡിക്കല്‍ ഓഫീസ്‌ ആരോഗ്യം.

Ads by Google
Advertisement
Wednesday 16 May 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW