Tuesday, August 21, 2018 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 12.13 AM

ബില്ലടയ്‌ക്കാന്‍ വൈകിയാല്‍ ഫ്യൂസൂരില്ല; പകരം മീറ്ററഴിക്കും

uploads/news/2018/05/217262/1.jpg

അടിമാലി: ബില്ലടയ്‌ക്കാന്‍ വൈകിയാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഫ്യൂസ്‌ ഊരരുതെന്ന കോടതി നിര്‍ദേശം വൈദ്യുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അട്ടിമറിക്കുകയാണെന്ന്‌ ആരോപണം. ഫ്യൂസ്‌ അഴിച്ചു മാറ്റുന്ന രീതിക്കു പകരം മീറ്റര്‍ അഴിച്ച്‌ വൈദ്യുതി വിഛേദിക്കുന്ന തന്ത്രവുമായി ഉദ്യോഗസ്‌ഥര്‍ രംഗത്തെത്തിയതോടെ വൈദ്യുതി വകുപ്പിനെതിരേ വ്യാപക പരാതിയാണ്‌ ഉയര്‍ന്നിട്ടുള്ളത്‌.
2003 ലെ കെ.എസ്‌.ഇ.ബി. ആക്‌ട്‌ പ്രകാരം 15 ദിവസം മുന്‍കൂറായി പ്രത്യേക നോട്ടീസ്‌ നല്‍കിയ ശേഷം മാത്രമേ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ വൈദ്യുതി വകുപ്പിന്‌ അവകാശമുള്ളൂ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ടയേര്‍ഡ്‌ ഫെഡറല്‍ ബാങ്ക്‌ ജീവനക്കാരനായ അങ്കമാലി പരിയാടന്‍ പി.എം. ജോസഫ്‌ നല്‍കിയ പരാതിയിലാണ്‌ സംസ്‌ഥാന ഉപഭോക്‌തൃ പ്രശ്‌ന പരിഹാരം കോടതിയുടെ ഉത്തരവ്‌ വന്നത്‌.
പണം അടയ്‌ക്കാന്‍ നല്‍കുന്ന ബില്ലിനൊപ്പം അടച്ചില്ലെങ്കില്‍ വൈദ്യുതി കട്ടുചെയ്യുമെന്ന മുന്നറിയിപ്പും ഉണ്ടെന്ന വൈദ്യുതി വകുപ്പിന്റെ വാദം കോടതി നിര്‍ദാക്ഷിണ്യം തള്ളിയിരുന്നു. ഇതിനിടെയാണ്‌ ഏതാനും നാളുകളായി ബില്‍ അടയ്‌ക്കേണ്ട തീയതി കഴിഞ്ഞാല്‍ പിറ്റേന്നു രാവിലെ വീടുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും എത്തി പഴയ പടിയില്‍ ഫ്യൂസ്‌ ഊരുന്നതിനു പകരം മീറ്ററിലെ സീല്‍ അഴിച്ചു മാറ്റി അകത്തുള്ള വയര്‍ കട്ട്‌ ചെയ്‌ത്‌ അധികൃതര്‍ മടങ്ങുന്നത്‌. ഒട്ടു മിക്ക സ്‌ഥലങ്ങളിലും കണ്‍സ്യൂമറെ വിവരം അറിയിക്കാന്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ കൂട്ടാക്കാറില്ലെന്നതാണ്‌ വസ്‌തുത. വീടുകളില്‍ വൈദ്യുതി ബന്ധം വിഛേദിക്കാനെത്തുന്ന ഉദ്യോഗസ്‌ഥരില്‍ പലരും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ പ്രദര്‍ശിപ്പിക്കുകയോ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള യൂണിഫോം ധരിക്കുകയോ ചെയ്യാറില്ലെന്നതും വ്യാപക പരാതിക്ക്‌ ഇടയായിട്ടുണ്ട്‌.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ കമ്പിളികണ്ടം സെക്‌ഷന്റെ പരിധിയിലുള്ള പാറത്തോട്ടില്‍ സ്‌ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലെത്തിയ ഉദ്യോഗസ്‌ഥന്‍ ഇത്തരത്തില്‍ യൂണിഫോമോ, തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ എത്തിയെന്ന്‌ പരാതി ഉയര്‍ന്നിരുന്നു. പണം ഓണ്‍ലൈന്‍ വഴി അടക്കാമെന്ന്‌ അറിയിച്ചിട്ടും അനുവദിക്കാതെ അപ്പോള്‍തന്നെ മീറ്റര്‍ അഴിച്ച്‌ ബന്ധം വിഛേദിച്ച ശേഷമാണ്‌ ഉദ്യോഗസ്‌ഥന്‍ മടങ്ങിയത്‌. സ്‌ഥിരമായി ഓണ്‍ലൈന്‍ വഴി പണമടക്കുന്നതാണെന്നും ഓഫീസിലെത്തിയാല്‍ ഉടനെ അടയ്‌ക്കാമെന്ന്‌ അറിയിച്ചിട്ടും ജീവനക്കാരന്‍ കൂട്ടാക്കിയില്ലെന്നും വീട്ടമ്മ പരാതിയില്‍ പരാമര്‍ശിക്കുന്നു. മീറ്റര്‍ അഴിച്ച്‌ വൈദ്യുതി കട്ട്‌ ചെയ്യുന്നതിന്റെ വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌. അനുകൂലിച്ചും പ്രതികൂലിച്ചും നൂറുകണക്കിന്‌ കമന്റുകളാണ്‌ ഇവര്‍ക്ക്‌ ലഭിച്ചത്‌.
ഉപഭോക്‌താവിനെ വിവരം അറിയിക്കാതെ മീറ്ററിലെ കണക്‌ഷന്‍ കട്ട്‌ ചെയ്യുന്നത്‌ ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായിട്ടുണ്ട്‌. കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നുവെങ്കിലും വൈദ്യുതി വകുപ്പ്‌ തങ്ങള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ്‌ ഉദ്യോഗസ്‌ഥരുടെ നിലപാട്‌.
ഓരോ മാസവും കലക്‌ഷന്‍ എഫിഷ്യന്‍സി വിലയിരുത്താനുള്ള യോഗങ്ങളില്‍ ഉന്നത ഉദ്യോഗസ്‌ഥരുടെ നടപടി ഭയന്നാണ്‌ ബില്‍തുക തിരികെ പിടിക്കാന്‍ സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന്‌ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ പറയുന്നു.

Ads by Google
Advertisement
Wednesday 16 May 2018 12.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW