Sunday, October 21, 2018 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 15 May 2018 12.11 AM

വാട്‌സാപ്പ്‌ ഹര്‍ത്താല്‍ കേരളത്തിനെ കലാപഭൂമിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗം: മുഖ്യമന്ത്രി

uploads/news/2018/05/216994/2.jpg

മാനന്തവാടി: കേരളത്തില്‍ നടന്ന വാട്‌സാപ്പ്‌ ഹര്‍ത്താല്‍ കേരളത്തെ കലാപഭൂമിയാക്കുന്നതിന്‌ വേണ്ടി സംഘ്‌പരിവാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്‌ മനസ്സിലാക്കാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ ഇതിന്റെ ഇരകളായി മാറുകയായിരുന്നു. കേരള പോലീസ്‌ ഇതിന്റെ ഉറവിടം കണ്ടെത്തിയതാണ്‌ ശ്രമം ഛിദ്രശക്‌തികളുടെ പരാജയപ്പെടാനിടയാക്കിയത്‌.നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമങ്ങള്‍നടക്കുന്നുണ്ടെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട്‌ വര്‍ഷത്ത ഭരണം കൊണ്ട കേരളക്കരയില്‍ നിന്നും അഴിമതിക്കറ മായ്‌ച്ചുകളയാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. രണ്ട്‌ വര്‍ഷം മുമ്പ്‌ വരെ മന്ത്രിമാരും ഉദ്യോഗസ്‌ഥന്‍മാരുമെല്ലാം അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്‌ചയാണ്‌ കേരളം കണ്ടിരുന്നത്‌. നോട്ട്‌ നിരോധനവും ജി.എസ്‌.ടിയുമെല്ലാം വികസനത്തെ പിന്നോട്‌ നയിക്കുമ്പോഴും കേരളം ഇതിനെയെല്ലാ ംതരണം ചെയ്‌തു മുമ്പോട്ട്‌ കുതിക്കുകയാണ്‌. കേരളത്തിലെ 13 പൊതുമേഖലാ സ്‌ഥാപനങ്ങളെ ലാഭകരമാക്കുന്നതിന്‌ കഴിഞ്ഞു. ബാക്കിയുള്ളവ ലാഭത്തിന്റ പാതയിലാണ്‌. ഒ.ആര്‍.കേളു എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഘടകകക്ഷി നേതാക്കളായ കെ.രാജന്‍ എം.എല്‍.എ., സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ., കെ.എ. ആന്റണി, എം.പി.അനില്‍, പി.വി.പത്മനാഭന്‍, കെ.വി.മോഹനന്‍, എ.എന്‍.പ്രഭാകരന്‍, കെ.എം. വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 15 May 2018 12.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW