Sunday, August 19, 2018 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 13 May 2018 12.17 AM

കാറ്റും മഴയും; ജില്ലയില്‍ 4.77 കോടി കൃഷിനാശം

uploads/news/2018/05/216442/1.jpg

മൂവാറ്റുപുഴ: കഴിഞ്ഞ മാസം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ 4,77,90,050 രൂപയുടെ കൃഷി നാശം സംഭവിച്ചതായി റിപ്പോര്‍ട്ട്‌. കഴിഞ്ഞ മാസം ആദ്യവും, അവസാനത്തെയും ആഴ്‌ചകളിലുണ്ടായ ശക്‌തമായ കാറ്റിലും, മഴയിലും സംഭവിച്ച കൃഷി നാശത്തിന്റെ കണക്കുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറാണ്‌ ജില്ലാ കലക്‌ടര്‍ക്കും, സംസ്‌ഥാന കാര്‍ഷീക വികസന കര്‍ഷകക്ഷേമ വകുപ്പ്‌ ഡയറക്‌ടര്‍ക്കും സമര്‍പ്പിച്ചത്‌.ഏപ്രില്‍ മാസം ആദ്യമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും 4.058 കോടി രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. അവസാന രണ്ടാഴ്‌ചകളില്‍ 72,07,000 ലക്ഷം രൂപയുടെ നഷ്‌ടവും കണക്കാക്കിയിട്ടുണ്ട്‌.
101925 കുലച്ച വാഴകളും, 27990 കുലയ്‌ക്കാത്ത വാഴകളും, 12455 ടാപ്പ്‌ ചെയ്യുന്ന റബര്‍ മരങ്ങളും, 4850 ടാപ്പ്‌ ചെയ്യാത്ത റബര്‍ മരങ്ങളും, 2553 കായ്‌ഫലമുള്ള കവുങ്ങും, 100 കായ്‌ഫലമില്ലാത്ത കവുങ്ങും, 1176 കായ്‌ഫലമുള്ള തെങ്ങും, 2891 കായ്‌ഫലമുള്ള ജാതിയും, 980 കായ്‌ഫലമില്ലാത്ത ജാതിയും, 17.4 ഹെക്‌ടര്‍ മരച്ചീനിയും, രണ്ട്‌ ഹെക്‌ടര്‍ കായ്‌ഫലമുള്ള കൊക്കോയും, 7.04 ഹെക്‌ടര്‍ പച്ചക്കറി തോട്ടവും, ഒരു ഹെക്‌ടര്‍ വെറ്റിലക്കൊടി തോട്ടവും, 12 ഹെക്‌ടര്‍ നെല്‍ കൃഷിയുമാണ്‌ നശിച്ചത്‌.
വിഷു വിപണി ലക്ഷ്യമാക്കി കൃഷിചെയ്‌ത കര്‍ഷകര്‍ക്ക്‌ കാറ്റും മഴയും കനത്ത ആഘാതമാണ്‌ ഏല്‍പ്പിച്ചത്‌. പലരും പാട്ടത്തിനെടുത്ത സ്‌ഥലത്തും ലോണ്‍ എടുത്തുമാണ്‌ കൃഷിയിറക്കിയിരുന്നത്‌. കൃഷി നാശം പല കര്‍ഷകരെയും സാമ്പത്തീകമായി തകര്‍ക്കുകയായിരുന്നു. വിള ഇന്‍ഷുറന്‍സ്‌ ചെയ്‌ത കര്‍ഷകര്‍ക്ക്‌ നാമമാത്രമായ നഷ്‌ടപരിഹാരമാണ്‌ ലഭിക്കുന്നത്‌. എന്നാല്‍ കൃഷി നാശം സംഭവിച്ചവരില്‍ ഭൂരിഭാഗം പേരും വിള ഇന്‍ഷുറന്‍സ്‌ എടുക്കാത്തവരുമാണ്‌. വിവിധ കൃഷികള്‍ക്ക്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നഷ്‌ട പരിഹാരം നാമമാത്രമാണങ്കിലും ഇത്‌ സമയത്ത്‌ കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്‌. നഷ്‌ടപരിഹാരത്തിന്റെ കണക്കെടുപ്പ്‌ പൂര്‍ത്തിയാക്കിയാലും നഷ്‌ടപരിഹാരം ലഭിക്കാനായി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്‌ഥയാണ്‌.

Ads by Google
Advertisement
Sunday 13 May 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW