Thursday, April 19, 2018 Last Updated 22 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.46 AM

മക്കള്‍ക്കും ഹെല്‍മെറ്റ്‌: സ്‌കൂട്ടര്‍ യാത്രികക്ക്‌ ട്രാഫിക്ക്‌ പോലീസിന്റെ ആദരം

uploads/news/2018/04/209075/1.jpg

മാനന്തവാടി: ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ പോലീസിനെ കാണുമ്പോള്‍ മാത്രം ഹെല്‍മെറ്റ്‌ ധരിക്കുമ്പോള്‍ തന്റെ മക്കളെയും ഹെല്‍മറ്റ്‌ ധരിപ്പിച്ച്‌ അവരെ സ്‌കൂട്‌റിന്റെ പുറകിലിരുത്തികൊണ്ടു പോകുന്ന വനിതക്ക്‌ മാനന്തവാടി ട്രാഫിക്ക്‌ പോലീസിന്റെ ആദരവ്‌. മാനന്തവാടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന തോണിച്ചാലില്‍ താമസിക്കുന്ന സിമി ഫ്രാന്‍സിസിനെയാണ്‌ ട്രാഫിക്‌ എസ്‌.ഐ: വി.ബി. വര്‍ഗീസ്‌, എ.എസ്‌.ഐ.: എ. നൗഷാദ്‌ തുടങ്ങിയവര്‍ ചേര്‍ന്ന്‌ റോഡില്‍ വെച്ച്‌ തന്നെ ഉപഹാരം
നല്‍കി ആദരിച്ചത്‌. 10 വയസുകാരി ഇവാന മരിയ മാത്യു, അഞ്ച്‌ വയസുകാരന്‍ ജെഫ്രി ടി. മാത്യു എന്നിവരാണ്‌ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ ഹെല്‍മറ്റ്‌ ധരിച്ച്‌ സഞ്ചരിക്കാറ്‌. ഹെല്‍മറ്റ്‌ നല്‍കുന്ന സുരക്ഷ തനിക്ക്‌ മാത്രമല്ല മക്കള്‍ക്കും വേണമെന്ന മുന്‍കരുതലാണ്‌ ഇവരെ മക്കളെയും ഹെല്‍മെറ്റ്‌ ധരിപ്പിക്കുന്നതില്‍ നിഷ്‌കര്‍ഷത പുലര്‍ത്താന്‍ പ്രേരിപ്പിച്ചത്‌.

Ads by Google
Advertisement
Sunday 15 Apr 2018 12.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW