Wednesday, September 26, 2018 Last Updated 35 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 12.45 AM

ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ക്ക്‌ റേഷന്‍ ലഭിച്ചില്ല

uploads/news/2018/04/208783/2.jpg

പുതുക്കാട്‌: മലയോര മേഖലയായ എച്ചിപ്പാറയിലെ ഏക റേഷന്‍ കടയിലാണ്‌ ഇന്റര്‍നെറ്റ്‌ ലഭ്യമാകാത്തതിനെ തുടര്‍ന്ന്‌ ഇ-പോസ്‌ മെഷീന്‍ നിശ്‌ചലമായത്‌. തോട്ടം വനം മേഖലയും ആദിവാസി ഊരും ഉള്‍പ്പെട്ട പ്രദേശത്തെ 250 കുടുംബങ്ങളാണ്‌ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായത്‌. എച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായി ആറുപേര്‍ക്കു മാത്രമാണ്‌ റേഷന്‍ നല്‍കിയത്‌. റേഷന്‍ വിതരണം ആരംഭിച്ച്‌ ഏറെ കഴിയും മുന്‍പേ ഇന്റര്‍നെറ്റ്‌ റേയ്‌ഞ്ച് ലഭ്യമല്ലാതാവുകയായിരുന്നു.
അതോടെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇ-പോസ്‌ മെഷീന്‍ പ്രവര്‍ത്തനരഹിതമായി.സാധാരണ ഉച്ചവരെ മാത്രം പ്രവര്‍ത്തിക്കുന്ന റേഷന്‍ കട ഇന്റര്‍നെറ്റ്‌ പ്രശ്‌നം പരിഹരിക്കാനാവാതിരുന്നതോടെ രാവിലെ തന്നെ അടയ്‌ക്കുകയായിരുന്നു. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ- പോസ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മലയോര മേഖലയില്‍ റേഞ്ച്‌ പ്രശ്‌നം അനുഭവപ്പെടുന്നുണ്ട്‌.
ജില്ലയിലെ 20 റേഷന്‍ കടകള്‍ക്ക്‌ സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്‌. ബ്ലൂ സ്‌റ്റാര്‍ ഏന്റിന സംവിധാനം സ്‌ഥാപിച്ച്‌ റേഞ്ച്‌ പ്രശ്‌നം പരിഹരിക്കാനാവുമെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഞായറാഴ്‌ച വിഷു ആഘോഷിക്കാനിരിക്കെ റേഷന്‍ വിതരണം മുടങ്ങിയതില്‍ തോട്ടം മേഖല ആശങ്കയിലാണ്‌. റേയ്‌ഞ്ച് പ്രശ്‌നം ശനിയാഴ്‌ചയും അനുഭവപ്പെടുകയാണെങ്കില്‍ മുന്‍കാലങ്ങളിലേതുപോലെ റേഷന്‍ വിതരണം നടത്തണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Saturday 14 Apr 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW