Tuesday, December 11, 2018 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 12.43 AM

ഡോക്‌ടര്‍മാരുടെ ഒ.പി. ബഹിഷ്‌കരണം ജനങ്ങളെ വലച്ചു

uploads/news/2018/04/208764/1.jpg

പാലക്കാട്‌: കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക്‌ ഒന്നര മുതല്‍ വൈകീട്ട്‌ ആറു വരെ ഒ.പി. പരിശോധന നടത്താനിരുന്ന അസി. സര്‍ജന്‍ ഡോ. സി.കെ. ജസ്‌നിയെ സസ്‌പെന്‍ഡ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ ആരംഭിച്ച അനിശ്‌ചിതകാല സമരം ജനങ്ങളെ വലച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകി സമരം പ്രഖ്യാപിച്ചതിനാല്‍ മിക്ക രോഗികളും ആശുപത്രിയിലെത്തിയപ്പോഴാണ്‌ ഡോക്‌ടര്‍മാറില്ലെന്ന്‌ അറിഞ്ഞത്‌.
ഇത്‌ ജില്ലയുടെ വിവിധ സ്‌ഥലങ്ങളില്‍ നിന്നെത്തിയെ രോഗികളെ വലച്ചു. അത്യാഹിത വിഭാഗവും കിടത്തി ചികിത്സ വിഭാഗവും പ്രവര്‍ത്തിച്ചതിനാല്‍ ഗുരുതരാവസ്‌ഥയിലുള്ള രോഗികള്‍ക്ക്‌ ചികിത്സ ലഭ്യമായെങ്കിലും സാധാരണ ഒ.പി വിഭാഗം പ്രവര്‍ത്തിക്കാത്തത്‌ നൂറ്‌ കണക്കിന്‌ രോഗികളെ ദുരിതത്തിലാക്കി. മെഡിക്കല്‍ കോളജ്‌ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ജില്ലാശുപത്രിയില്‍ ഒ.പി വിഭാഗത്തില്‍ നാലു ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമായി.
അതേസമയം ജില്ലാശുപത്രിയില്‍ ഒ.പിയില്‍ ചികിത്സ തേടി സാധാരണ തിരക്ക്‌ അനുഭവപ്പെടാത്തത്‌ ആശുപത്രി പ്രവര്‍ത്തനത്തെ ഏറെ ബാധിച്ചതുമില്ല.
ഡോക്‌ടുടെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാത്ത പക്ഷം ഇന്ന്‌ മുതല്‍ ഗുരുതരാവസ്‌ഥയിലുള്ള രോഗികള്‍ക്ക്‌ മാത്രമേ ചികിത്സ നല്‍കൂവെന്ന്‌ വ്യക്‌തമാക്കിയിട്ടുള്ള ഡോക്‌ടര്‍മാര്‍ 18 മുതല്‍ കിടത്തി ചികിത്സ നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 14 Apr 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW