Tuesday, December 11, 2018 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 13 Apr 2018 12.06 AM

ഒടുവില്‍ കുറ്റസമ്മതം പോലീസിന്‌ വീഴ്‌ച്ചപറ്റി സി.ഐ, എസ്‌.ഐ. ഉള്‍പ്പെടെ നാലുപേര്‍ക്ക്‌ സസ്‌പെന്‍ഷന്‍

uploads/news/2018/04/208435/1.jpg

കൊച്ചി: വരാപ്പുഴയില്‍ പോലീസ്‌ കസ്‌റ്റഡിയില്‍ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത്‌ മരിച്ച സംഭവത്തില്‍ പോലീസിന്‌ ഗുരുതര വീഴ്‌ച്ച പറ്റിയെന്നു പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ.ജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഉള്‍പ്പെടെ നാല്‌ പോലീസുദ്യോഗസ്‌ഥരെകൂടി ഡി.ജി.പി. സസ്‌പെന്‍ഡ്‌ ചെയ്‌തു. കളമശേരി എ.ആര്‍. ക്യാമ്പിലെ മുന്ന്‌ പോലീസുകാരെ നേരത്തെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണു പറവൂര്‍ സി.ഐ. സാം ക്രിസ്‌റ്റി, വരാപ്പുഴ എസ്‌.ഐ. ദീപക്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ സന്തോഷ്‌ രവി, ഗ്രേഡ്‌ എ.എസ്‌.ഐ. സുധീര്‍ എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. മോശം പെരുമാറ്റം, കൃത്യനിര്‍വഹണത്തിലെ ഗുരുതരമായ വീഴ്‌ച എന്നിവ ചൂണ്ടിക്കാട്ടിയാണു ഉദ്യോഗസ്‌ഥരെ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം റേഞ്ച്‌ ഐ.ജി. വിജയ്‌ സാക്കറെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ശ്രീജിത്തിന്റെ വീട്‌ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മിഷന്‍ ആക്‌ടിങ്‌ ചെയര്‍മാന്‍ പി. മോഹന്‍ദാസും ഉദ്യോഗസ്‌ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു നടപടി. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ വരാപ്പുഴ സ്‌റ്റേഷനിലെ എസ്‌.ഐ. ദീപക്കാണു ശ്രീജിത്തിനെ ഗുരുതരമായി മര്‍ദിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കസ്‌റ്റഡിയിലെടുത്ത ശ്രീജിത്തിനു സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌ ഗുരുതര വീഴ്‌ചവന്നിട്ടുണ്ടെന്ന്‌ ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലക്കേസില്‍ ഈ ഉദ്യോഗസ്‌ഥര്‍ പ്രതികളാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വീടാക്രമിച്ചതുമായി ബന്ധപ്പെട്ട്‌ ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അറസ്‌റ്റ് ചെയ്‌ത ശ്രീജിത്തിനെ വയറുവേദനെയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണപ്പെടുകയുമായിരുന്നു. ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണു ശ്രീജിത്ത്‌ മരിച്ചതെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്‌തമായിരുന്നു. തുടര്‍ന്നാണു ആദ്യം എ.ആര്‍.ക്യാമ്പിലെ ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സംഭവം വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ഉദ്യോഗസ്‌ഥര്‍ക്ക്‌ വീഴ്‌ച പറ്റിയെന്നുമുള്ള ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു ഇപ്പോഴത്തെ നടപടി. എന്നാല്‍ കേസിലെ ഉന്നത ഉദ്യോഗസ്‌ഥരെ സംരക്ഷിക്കാനുള്ള നീക്കമാണു നടപടിക്ക്‌ പിന്നിലെന്നും സൂചനയുണ്ട്‌. ശ്രീജിത്തിനെ അറസ്‌റ്റ് ചെയ്‌തത്‌ ഐ.പി.എസ്‌. റാങ്കിലുള്ള ഒരു ഉന്നത പോലീസുദ്യോഗസ്‌ഥന്റെ അറിവോടെയാണെന്ന്‌ ആരോപണം പുറത്തുവന്നിരുന്നു. ഇതിനു
പിന്നാലെയാണു സി.ഐ. ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഈ നടപടി ഉന്നത പോലീസുദ്യോഗസ്‌ഥനെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്‌. ശ്രീജിത്തിന്റെ മരണത്തോടൊപ്പം കേസന്വേഷിക്കുന്ന പ്രത്യേക സംഘം ദേവസ്വംപാടത്ത്‌ നടന്ന മറ്റൊരു സംഘര്‍ഷത്തെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്‌. വീടാക്രമിച്ച കേസില്‍ ആത്മഹത്യ ചെയ്‌ത വാസുദേവന്റെ സഹോദരന്‍ ഉള്‍പ്പെട്ട കേസാണു സംഘം അന്വേഷിക്കുക.

Ads by Google
Advertisement
Friday 13 Apr 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW