Friday, July 20, 2018 Last Updated 39 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Apr 2018 01.11 AM

കാടുകയറിയ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ്‌ എടുത്തുമാറ്റുന്നു

uploads/news/2018/04/208018/1.jpg

കോഴിക്കോട്‌: റോഡരികിലും പൊതുസ്‌ഥലങ്ങളിലും തുരുമ്പെടുത്തും കാടുമൂടിയും കിടക്കുന്ന വാഹനങ്ങള്‍ മാറ്റുന്നതിനു മോട്ടോര്‍ വാഹന വകുപ്പ്‌ നടപടി ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങള്‍ അവിടെ നിന്ന്‌ മാറ്റാന്‍ ഉടമകള്‍ക്കു നോട്ടീസ്‌ നല്‍കാനാണ്‌ തീരുമാനം.
ദേശീയപാതയുടെ ഓരത്തും മറ്റ്‌ റോഡുകളിലും പൊതുസ്‌ഥലങ്ങളിലും നിരവധി വാഹനങ്ങളാണ്‌ തുരുമ്പെടുത്തു കിടക്കുന്നത്‌. ഇരുചക്ര വാഹനങ്ങളും ബസുകളും കാറുകളും ലോറികളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. മിക്കവയും ക്രെയിനുകള്‍ ഉപയോഗിച്ചു മാറ്റേണ്ട അവസ്‌ഥയിലാണ്‌. വാഹനങ്ങള്‍ മാറ്റാന്‍ പത്തു ദിവസത്തെ സമയം ഉടമകള്‍ക്കു മോട്ടോര്‍ വാഹന വകുപ്പ്‌ അനുവദിച്ചിട്ടുണ്ട്‌. അതിനിടയില്‍ മാറ്റുന്നില്ലെങ്കില്‍ നിയമപ്രകാരമുള്ള നടപടികളിലേക്കു നീങ്ങുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
റോഡരുകില്‍ കിടക്കുന്ന വാഹനങ്ങള്‍ ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്‌. വാഹനത്തിനകത്തു ചെടികളും മരങ്ങളും മുളച്ചുപൊന്തിയ സംഭവവും ഉണ്ട്‌. ഗതഗതകുരുക്കിനും ഇത്തരം വാഹനങ്ങള്‍ വഴിവയ്‌ക്കുന്നു.മയക്കുമരുന്ന്‌ കടത്ത്‌, മദ്യക്കടത്ത്‌ തുടങ്ങിയവയ്‌ക്കു വേണ്ടി ഉപയോഗിച്ച വാഹനങ്ങളാണ്‌ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ടവയില്‍ മിക്കതും. ക്രിമിനല്‍ പ്രവൃത്തികള്‍ക്ക്‌ ഉപയോഗിച്ചശേഷം ഒഴിവാക്കിയ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നാണു കരുതുന്നത്‌. ടാക്‌സി കാറുകളും ഇതില്‍ പെടും. നമ്പര്‍ പ്‌ളേറ്റില്ലാത്ത വാഹനങ്ങളാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏറെയും ഉള്ളതെന്നതിനാല്‍ ഉടമസ്‌ഥരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌.കുഴല്‍പണക്കാര്‍ പണം കടത്തുന്നതിനുവേണ്ടി ഉപയോഗിച്ച ബൈക്കുകളും കാറുകളും ഇക്കൂട്ടത്തിലുണ്ട്‌.
രജിസ്‌ട്രേഷന്‍ നമ്പറും ചേസിസ്‌ നമ്പറും ഉപയോഗിച്ച്‌ വാഹന ഉടമകളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ശ്രമം ആരംഭിച്ചിട്ടുണ്ട്‌. ഈ വാഹനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള തുക ഉടമകളില്‍ നിന്ന്‌ ഈടാക്കും.

Ads by Google
Advertisement
Wednesday 11 Apr 2018 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW