Sunday, June 24, 2018 Last Updated 19 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.08 AM

ഏഴ്‌ ഹോട്ടലുകളില്‍നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

uploads/news/2018/03/199846/1.jpg

കാക്കനാട്‌: നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ കാക്കനാടും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. 11 ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 7 ഹോട്ടലുകളിലും പഴകിയ ഭക്ഷ്യവിഭവങ്ങള്‍ കണ്ടെത്തി. കാക്കനാട്‌ സിഗ്നല്‍ ജങ്‌ഷന്‍ മുതല്‍ ചിറ്റേത്തുകാര വരെയുള്ള ഹോട്ടലുകളിലാണ്‌ ഇന്നലെ പുലര്‍ച്ചെ മുതല്‍ രാവിലെ ഒന്‍പത്‌ മണിവരെ പരിശോധനകള്‍ നടത്തിയത്‌. ടി.വി സെന്ററിലെ കെട്ടുവളളം റസ്‌റ്റോറന്റ്‌, അന്ന റസ്‌റ്റോറന്റ്‌, സി.ബീസ്‌ ഹോട്ടല്‍, പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്‌)ക്യാന്റീന്‍, ബിരിയാണി ബിഷോളിന്‍, ഹോട്ടല്‍ അല്‍ഖൈമ, തുടങ്ങിയ ഹോട്ടലുകളില്‍ നിന്നും മാസങ്ങള്‍ പഴക്കമുള്ള പൊറോട്ട മാവ്‌, ചിക്കന്‍ തന്തൂരി, ബീഫ്‌, ചോറ്‌, പഴക്കമുള്ള ചിക്കന്‍, ബീഫ്‌ കറി. ബീഫ്‌ ഫ്രൈ. പഴകിയ എണ്ണ, അരച്ച മസാലകള്‍, തുടങ്ങിയവ പിടിച്ചെടുത്തത്‌..അന്ന റസ്‌റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ അടുക്കള വൃത്തിഹീനമായിരുന്നു.
ഇത്തരം ഹോട്ടലുകള്‍ക്കെല്ലാം നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥര്‍ നേരിട്ട്‌ നോട്ടീസ്‌ നല്‍കി. ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷണങ്ങള്‍ നഗരസഭാ പരിസരത്ത്‌ പ്രദര്‍ശിപ്പിച്ചു. ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്‌ടര്‍ സി.എ. ഓമന, വിജേഷ്‌, സോഫി ഐസക്ക്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേ സമയം മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച്‌ ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ പ്രതിഷേധവുമായി എത്തി. പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പരിശോധന ശാസ്‌ത്രീയമായി നടത്തണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.
ജില്ലാതല ഹെല്‍ത്ത്‌ വിഭാഗം ഉദ്യോഗസ്‌ഥരേയും ഉള്‍പ്പെടുത്തി വേണം ഇത്തരം പരിശോധനകളെന്ന്‌ അസോസിയേഷന്‍ ഭാരവാഹി ബിജു അളകാപുരി പറഞ്ഞു. നഗര സഭ അധ്യക്ഷ കെ.കെ നീനു, സാബു ഫ്രാന്‍സിസ്‌, ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്‌ടര്‍ സി.എ ഓമന തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ്‌ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പിരിഞ്ഞു പോയത്‌.

Ads by Google
Advertisement
Tuesday 13 Mar 2018 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW