Sunday, June 24, 2018 Last Updated 17 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.44 AM

1119 ജലസ്രോതസുകള്‍ പുനരുദ്ധരിക്കുന്നു

uploads/news/2018/03/199837/1.jpg

കോഴിക്കോട്‌: ജില്ലയില്‍ ഉപയോഗശൂന്യമായതും മരണത്തെ അഭിമുഖീകരിക്കുന്നതുമായ ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങുന്നു. കുളങ്ങള്‍, തോടുകള്‍, പുഴകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പരിസ്‌ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌റ്റുഡന്റ്‌സ് ആര്‍മി ഫോര്‍ വിവിധ്‌ എണ്‍വിറോണ്‍മെന്റ്‌ (വേവ്‌) ആണ്‌ ജില്ലയിലെ 1119 ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങുന്നത്‌.
എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ വരെ ജില്ലയില്‍ 1119 സ്‌കൂളുകളാണുള്ളത്‌.ഓരോ സ്‌കളും അതത്‌ പ്രദേശത്ത്‌ ഉപയോഗിക്കാതെ കിടക്കുന്ന ഒരോ ജലാശയങ്ങള്‍ കണ്ടെത്തും. അത്‌ അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, തദ്ദേശ വാസികള്‍ എന്നിവരുടെ സഹകരണത്തോടെ നവീകരിക്കാനാണ്‌ പദ്ധതി. സ്‌കൂളുകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇത്തരം പ്രവൃത്തി ഏറ്റെടുത്തു നടപ്പാക്കും. വിദ്യാര്‍ഥികളില്‍ പരിസ്‌ഥിതി സ്‌നേഹം വളര്‍ത്താനും കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനും ഒരു കൈ സഹായിക്കാനാണ്‌ ഈ പദ്ധതി വിഭാവനം ചെയതിട്ടുള്ളതെന്ന്‌ വേവ്‌ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പറഞ്ഞു.
കുട്ടികള്‍ കണ്ടെത്തുന്ന ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനു സ്‌കൂള്‍ തലത്തില്‍ സ്വാഗതസംഘം യോഗം വിളിച്ചുചേര്‍ക്കും. അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതു പ്രവര്‍ത്തതകര്‍, രാഷ്‌ട്രീയ നേതാക്കള്‍ എന്നിവരെ ഇതില്‍ പങ്കെുടപ്പിക്കും. കഴിഞ്ഞ വര്‍ഷം വടകര വിദ്യാഭ്യാസ ജില്ലയില്‍ ജീവജലം എന്ന പേരിലുള്ള ഈ പദ്ധതി നടപ്പാക്കിയിരുന്നു. നൂറോളം ജലാശയങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നവീകരിക്കാന്‍ കഴിഞ്ഞു. അതു വിജയകരമെന്നു കണ്ട സാഹചര്യത്തിലാണ്‌ ഇതു ജില്ല ഒന്നാകെ വ്യാപിപ്പിക്കുന്നത്‌.ഇതിനു പ്രത്യേക ഫണ്ട്‌ ഇല്ല. സ്‌കൂളുകളിലെ പരിസ്‌ഥിതി ക്ലബുകള്‍ക്കു നല്‍കുന്ന ഫണ്ട്‌ ഇതിനുവേണ്ടി വിനിയോഗിക്കാനാണ്‌ ആലോചന.
വേനല്‍ ചൂടിനു കടുപ്പമേറുന്ന സാഹചര്യത്തില്‍ ജലാശയങ്ങളെല്ലാം വറ്റി വളരുകയാണ്‌. എന്നാല്‍, ഉപയേഗാപ്പെടുത്താന്‍ കഴിയുന്ന ജലാശയങ്ങള്‍ ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ നശിക്കുകയും ചെയ്ുന്നു. യഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യംകൂടി പദ്ധതിക്കുണ്ട്‌. പ്ലാസ്‌റ്റിക്‌ കവര്‍ സംസ്‌കരണം, പക്ഷികള്‍ക്ക്‌ കുടിവെള്ളമൊരുക്കല്‍, ബോള്‍പേന ഒഴിവാക്കി മഷിപേന ഉപയോഗിക്കല്‍, ഔഷധ സസ്യത്തോട്ടമൊരുക്കല്‍, പൂമ്പാറ്റ പൂങ്കാനം നിര്‍മിക്കല്‍ എന്നിവയും വേവ്‌ ലക്ഷ്യമിടുന്നതായി വടയക്കണ്ടി നാരായണന്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 13 Mar 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW