Monday, June 25, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.37 AM

റൗഡിലിസ്‌റ്റ് തയാറാക്കാന്‍ കമ്മീഷണറുടെ നിര്‍ദ്ദേശം : ഗുണ്ടാവേട്ടക്കൊരുങ്ങി പോലീസ്‌

uploads/news/2018/03/199829/1.jpg

തിരുവനന്തപുരം : റൗഡിലിസ്‌റ്റ് തയ്യാറാക്കാനും ഗുണ്ടകളെ പിടിക്കാനും ജില്ലയിലെ കുപ്രസിദ്ധ കുറ്റവാളികളുടെ ഡാറ്റാബാങ്ക്‌ തയ്യാറാക്കാനും പോലീസ്‌ കമ്മീഷണര്‍ പി. പ്രകാശ്‌ നിര്‍ദ്ദേശം നല്‍കി. തിരുവല്ലത്ത്‌ എസ്‌. ഐ യെ ഒരുവിഭാഗം ആളുകള്‍ ശാരീരികമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ കമ്മീഷണറുടെ ഈ നടപടി. നീണ്ട ഇടവേളക്കുശേഷമാണ്‌ പോലീസ്‌ ഗുണ്ടാവേട്ടയ്‌ക്ക് ഇറങ്ങുന്നത്‌. മയക്കുമരുന്ന്‌ കച്ചവടം, കൊലപാതകം, അടിപിടി, മോഷണം, പിടിച്ചുപറി, കൂലിത്തല്ല്‌ തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട സ്‌ഥിരം കുറ്റവാളികളുടെ പട്ടിക പോലീസ്‌ തയ്യാറാക്കിക്കഴിഞ്ഞു. ഏതാനും ദിവസങ്ങളായി ഇത്തരം കുറ്റവാളികളെ പോലീസ്‌ നിരീക്ഷിച്ചുവരുകയായിരുന്നു. ഇവരുടെ മൊബെല്‍ ഫോണുകളും കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. രണ്ടോ അതില്‍ കൂടുതലോ കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ പിടികൂടി കരുതല്‍ നിയമപ്രകാരം ജയിലിലടക്കാനാണ്‌ പോലീസിന്റെ തീരുമാനം. പലഗുണ്ടകളും നഗരാതിര്‍ത്തി കേന്ദ്രീകരിച്ച്‌ കലാപവും മോഷണവും കൂലിത്തല്ലും നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതായി രഹസ്യാനേഷണ വിഭാഗം കമ്മീഷണര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ടെക്‌നോസിറ്റി കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ ലോബി പിടിമുറുക്കിയിട്ടുള്ളതായാണ്‌ വിവരം. ഇവരെയും ടെക്‌നോസിറ്റിയില്‍ കൂടുതല്‍ നിരീക്ഷിക്കാനും കമ്മീഷണര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി. എക്‌സൈസിനു ലഭിച്ചിരിക്കുന്ന പരാതികളും വിവരങ്ങളും പ്രത്യേകം ശേഖരിക്കാനും പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 13 Mar 2018 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW