Saturday, December 15, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.16 AM

അധികൃതര്‍ കണ്ണടയ്‌ക്കുന്നു മലയോര മേഖല ക്വാറി മാഫിയകളുടെ കൈയ്ിയല്‍ പ്രതിഷേധം ശക്‌തം

uploads/news/2018/03/199781/1.jpg

ശ്രീകണ്‌ഠാപുരം: മലയോര മേഖലയില്‍ ക്വാറി മാഫിയകള്‍ പിടിമുറുക്കുന്നു. ശ്രീകണ്‌ഠാപുരം, ഏരുവേശി, പയ്യാവൂര്‍ പഞ്ചായത്തുകളുടെ പല ഭാഗത്തും ക്വാറി മാഫിയകള്‍ കൈയ്യടക്കിക്കൊണ്ടിരിക്കുകയാണ്‌. മലകളും, കുടിവെള്ളവും, പ്രാണവായുവും വരെ ഇല്ലാതാക്കിക്കൊണ്ട്‌ വലിയൊരു ഭൂ പ്രദേശങ്ങളെ മുഴുവന്‍ നിത്യ നാശത്തിലേക്ക്‌ തള്ളിവിടുവാനുള്ള കരുനീക്കങ്ങള്‍ ബന്ധപ്പെട്ടവരുടെ ഒത്താശയോടു കൂടിയാണ്‌ തുടങ്ങിയിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ആദ്യപടിയെന്നോണം ക്രഷറുകള്‍ സ്‌ഥാപിക്കുന്നതിനുള്ള അനുവാദം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും കരസ്‌ഥമാക്കുകയും അതിനു ശേഷം പാറ പൊട്ടിക്കുന്നതിനുള്ള ലൈസന്‍സ്‌ ബന്ധപ്പെട്ടവരെ സ്വാധീച്ച്‌ കരസ്‌ഥമാക്കുകയുമാണ്‌ ചെയ്യുന്നത്‌. ക്വാറി മാഫിയ എത്തുന്നതോടെ കുന്നുകളും പച്ചപ്പും മലയോര മേഖലയില്‍ നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കാഴ്‌ചയാണുള്ളത്‌.
ഇതിനെതിരെ ശബ്‌ദമുയര്‍ത്താന്‍ പരിസ്‌ഥിതി പ്രവര്‍ത്തകരോ ,രാഷ്‌ട്രീയക്കാരോ, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരോ തയാറായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
പരിസ്‌ഥിതി ദുര്‍ബലവും ചെങ്കുത്തായതും പല തവണ മലയിടിച്ചിലും ഉരുള്‍ പൊട്ടലും വന്‍നാശനഷ്‌ടങ്ങളും ഉണ്ടായിട്ടുള്ളതുമായ പശ്‌ചിമഘട്ട മലനിരയായ നടുവില്‍ പഞ്ചായത്തിലെ പുലിക്കുരുമ്പയ്‌ക്കടുത്ത്‌ പുല്ലവനത്ത്‌ വന്‍കിട ക്വാറിയും ക്രഷറും തുടങ്ങുവാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്‌. 2010 മുതല്‍ ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്‌. പുല്ലം വനത്തെ മാത്രമല്ല അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പ്രദേശങ്ങളെയും പ്രത്യക്ഷമായിത്തന്നെ ബാധിക്കുമെന്ന ഉറപ്പുള്ളതിനാല്‍ നാട്ടുകാരൊന്നടങ്കം ഇതിനെതിരെ അന്ന്‌ ഹൈക്കോടതിവരെ പോയിരുന്നു. പാരിസ്‌ഥിതിക അനുമതിയും മറ്റെല്ലാ അനുമതികളും ഇല്ലാതെ ക്വാറി തുടങ്ങുവാന്‍ പാടുള്ളതല്ല എന്ന്‌ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്‌തതാണ്‌. എന്നാലിപ്പോള്‍, വസ്‌തുതകള്‍ മറച്ചുവെച്ചു കൊണ്ടും തെറ്റായ വിവരങ്ങള്‍ നല്‍കിയും ക്വാറി തുടങ്ങുവാനാവശ്യമായ പാരിസ്‌ഥിതിക അനുമതിക്ക്‌ അപേക്ഷ നല്‍കിയിരിക്കുകയാണ്‌.
ഇരുന്നൂറ്‌ മീറ്ററിനുള്ളില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ സ്‌ഥലത്ത്‌ 2.10 കിലോമീറ്റര്‍ ദൂരെയാണ്‌ മനുഷ്യവാസമുള്ളതെന്നാണ്‌ അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്‌. പൊതു സ്‌ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പട്ടികയില്‍ നിന്ന്‌ ഒരു കിലോമീറ്ററിനുള്ളിലുള്ള പുലിക്കുരുമ്പ ടൗണ്‍, സ്‌കൂള്‍, പള്ളി, പുല്ലംവനം ക്ഷേത്രം, അംഗന്‍വാടികള്‍ എന്നിവയെ ഒഴിവാക്കിയിട്ട്‌ മൂന്ന്‌ കിലോമീറ്ററിനപ്പുറത്തുള്ള പൊന്‍മല പള്ളിയും നിലവിലില്ലാത്ത നടുവില്‍ വിജയ തീയേറ്ററും കാണിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലനിരകളില്‍ മാത്രമുള്ള ആദിവാസി ഗോത്രസമൂഹം ഈ ക്വാറി സൈറ്റിന്‌ ചുറ്റും അധിവസിക്കുന്ന വിവരം അപേക്ഷയില്‍ മറച്ചു വെച്ചിരിക്കുന്നു. ചെമ്പേരിപ്പുഴയുടെ പോഷകനദികളായ കൊല്ലിത്തോട്‌,കൈതളം തോട്‌ എന്നിവ ഉല്‍ഭവിക്കുന്നത്‌ നിര്‍ദ്ദിഷ്‌ട ക്വാറി സൈറ്റിന്റെ അതിര്‍ത്തിയില്‍ നിന്നാണെന്ന വസ്‌തുതയും അപേക്ഷയിലില്ല, എന്നാല്‍ മാപ്പില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്‌തമാണ്‌ താനും. ജലസ്രോതസ്സുകള്‍ക്ക്‌ സമീപം ഖനനമോ സ്‌ഫോടനമോ നടത്തിക്കൂടാ എന്നുള്ളപ്പോഴാണ്‌ കിലോമീറ്ററുകളോളം കുടിവെള്ളമില്ലാതാക്കുന്ന പദ്ധതിക്കുവേണ്ടി വസ്‌തുതകള്‍ മറച്ചു വെയ്‌ക്കുന്നത്‌. അതുപോലെ സര്‍ക്കാര്‍ ആദിവാസികള്‍ക്കായി നിര്‍മ്മിച്ച്‌ നല്‍കിയ 2 കുടിവെള്ള സംഭരണികള്‍ ക്വാറി സൈറ്റിന്റെ ഏതാനും മീറ്ററുകള്‍ക്കരികെയുള്ളപ്പോള്‍ അടുത്തുള്ള കുടിവെള്ള സംഭരണി 20 കിലോമീറ്റര്‍ അകലെ എന്നാണ്‌ കാണിച്ചിരിക്കുന്നത്‌. നൂറുമീറ്റര്‍ പോലുമില്ലാത്ത പാലക്കയംതട്ട്‌ ടൂറിസ്‌റ്റ് ഫെസിലിറ്റേഷന്‍ 10 കിലോമീറ്റര്‍ ദൂരെയെന്നുമാണുള്ളത്‌.
20 ഡിഗ്രിയിലധികം ചെരിവുള്ള സ്‌ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന നീര്‍ക്കുഴികള്‍ പോലും മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമാകുമെന്നതിനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പാടില്ല എന്ന്‌ സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പറയുന്നിടത്താണ്‌ 50 ഡിഗ്രിയിലധികം ചെരിവുളളിടത്ത്‌ വസ്‌തുതകള്‍ മറച്ചുവെച്ചു കൊണ്ട്‌ ക്വാറിക്ക്‌ അപേക്ഷ നല്‍കിയിരിക്കുന്നത്‌. മുമ്പ്‌ പലപ്പോഴും മലയിടിച്ചിലും ഉരുള്‍പൊട്ടലും തന്‍മൂലം വന്‍ നാശനഷ്‌ടങ്ങളും ഈ പ്രദേശത്തുണ്ടായിട്ടുള്ളതാണ്‌.
അപേക്ഷയില്‍ നല്‍കിയിരിക്കുന്ന എണ്ണമറ്റ തെറ്റായ കാര്യങ്ങള്‍ക്കെതിരെ ജനകീയ സമിതി പാരിസ്‌ഥിതിക സമിതിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. പാലക്കയം തട്ടും, ജാനകിപ്പാറയും, അയ്യന്‍മട ഗുഹയും, കുടിവെള്ളവും എന്നന്നേയ്‌ക്കുമായി ഇല്ലാതാക്കാന്‍ കാരണമാകുന്ന ക്വാറിയുടെയും ക്രഷറിന്റെയും കടന്നുവരവിനെതിരെ ഒരു നാടു മുഴുവന്‍ ജാതി- മത രാഷ്‌ട്രീയഭേദമന്യേ ഒറ്റക്കെട്ടായി വീണ്ടും പോരാട്ടത്തിനിറങ്ങുവാന്‍ തയ്യാറെടുത്തിരിക്കുകയാണ്‌. ഇതിന്റെ ആദ്യപടിയായി ഇന്നലെ വൈകിട്ട്‌ അഞ്ചിന്‌പുലിക്കുരുമ്പ ടൗണില്‍ ഇടവക വികാരി ഫാ. നോബിള്‍ ഓണംകുളത്തിന്‍െ നേതൃത്വത്തില്‍ പ്രതിഷേധ സമ്മേളനവും നടത്തി.

Ads by Google
Advertisement
Tuesday 13 Mar 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW