Monday, June 25, 2018 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.16 AM

ഫയര്‍ലൈന്‍ തെളിക്കല്‍ ഫലപ്രദമല്ല; മലയോരത്തെ വിഴുങ്ങി കാട്ടുതീ

uploads/news/2018/03/199772/1.jpg

കട്ടപ്പന: ജനമനസുകളില്‍ ഭീതിയുടെ നെരിപ്പോടായി കാട്ടുതീ പടര്‍ന്നുപിടിക്കുമ്പോള്‍ അപ്രത്യക്ഷമാകുന്നതു ജന്തു-സസ്യജാലങ്ങളും. ഇതിനോടകം 700 ഹെക്‌ടര്‍ ഭൂമി കാട്ടുതീയില്‍ കത്തിനശിച്ചു. പലപ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരാണു തീയിടുന്നതെന്നു വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരും അഗ്നിശമന സേനയും ചൂണ്ടിക്കാട്ടുന്നു. ഹൈറേഞ്ചില്‍ ഹെക്‌ടര്‍ കണക്കിനു പുല്‍മേടുകള്‍ അഗ്നിക്കിരയായി. ശക്‌തമായ കാറ്റും കൂടുതല്‍ പ്രദേശങ്ങളിലേക്കു തീ പടരാന്‍ കാരണമാകുന്നു. വരള്‍ച്ചയില്‍ ജനം പൊറുതിമുട്ടുമ്പോഴാണു വന-ജൈവ സമ്പത്തു തീ വിഴുങ്ങുന്നത്‌. ഉടുമ്പന്‍ചോല, പീരുമേട്‌, ഇടുക്കി താലൂക്കുകളിലെ ഏക്കറു കണക്കിനു വനഭൂമി ഇതിനോടകം കത്തിനശിച്ചു. പലയിടത്തും ഫയര്‍ ലൈന്‍ തെളിക്കല്‍ പൂര്‍ത്തിയായിട്ടില്ല.
വനവിഭവങ്ങള്‍ ശേഖരിച്ച്‌ ഉപജീവനം നടത്തുന്നവര്‍ക്കും കാട്ടുതീ ഭീഷണിയായി. അപൂര്‍വയിനം ഔഷധസസ്യങ്ങള്‍ ഹൈറേഞ്ചിലെ വനമേഖലകളിലും പുല്‍മേടുകളിലും വളരുന്നുണ്ട്‌. ആദിവാസികളും നാട്ടുവൈദ്യന്‍മാരും അങ്ങാടിമരുന്നുകള്‍ തയാറാക്കുന്നവരും ഇവിടങ്ങളിലെത്തിയാണ്‌ ഇവ ശേഖരിക്കുന്നത്‌.
കാട്ടുതീ വ്യാപകമായതോടെ ജില്ലയിലെ പല വനമേഖലകളില്‍നിന്നും ഔഷധ സസ്യങ്ങള്‍ ഏറെക്കുറേ അപ്രത്യക്ഷമായി.
സസ്‌തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, കുരങ്ങ്‌, അണ്ണാന്‍, ഷഡ്‌പദങ്ങള്‍, ചിത്രശലങ്ങള്‍ അടക്കം ജന്തുജാലങ്ങളെയും കാട്ടുതീ വിഴുങ്ങി. വനാതിര്‍ത്തിയില്‍ കാട്ടുതീ പടരുന്നത്‌ വന്യജീവികള്‍ നാട്ടിലേക്കിറങ്ങാനും കൃഷിയിടങ്ങള്‍ നശിപ്പിക്കാനും കാരണമാകുന്നു.
കാട്ടുതീ തടയാന്‍ വനംവകുപ്പ്‌ നടപ്പാക്കിവന്നിരുന്ന ഫയര്‍ മാനേജ്‌മെന്റ്‌ പദ്ധതികളും പാളി. ഇതോടൊപ്പം സാമൂഹിക വിരുദ്ധരുടെ പ്രവൃത്തികളും സ്‌ഥിതി ഗുരുതരമാക്കുന്നു. വിവിധ റേഞ്ചുകളുടെ കീഴില്‍ രൂപീകരിച്ച വനസംരക്ഷണ സമിതികള്‍ക്കാണു പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല.
എന്നാല്‍ പദ്ധതി നടത്തിപ്പിലെ പാളിച്ചകളാല്‍ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യമാണ്‌.

Ads by Google
Advertisement
Tuesday 13 Mar 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW