Wednesday, September 19, 2018 Last Updated 42 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 12.15 AM

പാലക്കാട്ടുനിന്ന്‌ വരവ്‌ കുറഞ്ഞു; കള്ളുഷാപ്പുകളില്‍ കള്ളില്ല

uploads/news/2018/03/199762/1.jpg

ആലപ്പുഴ: പാലക്കാട്ടുനിന്ന്‌ ജില്ലയിലേക്കുള്ള കള്ളിന്റെ വരവ്‌ കുറഞ്ഞതോടെ ഷാപ്പുകളില്‍ കള്ള്‌ക്ഷാമം. ഇതുമൂലം പല ഷാപ്പുകളും നേരത്തേ അടയ്‌ക്കുകയാണ്‌. ചില ഷാപ്പുകളില്‍ വ്യാജകള്ളും എത്തുന്നതായി സൂചനയുണ്ട്‌. ചൂട്‌ വര്‍ധിക്കുകയും മഴയില്ലാതാകുകയും ചെയ്‌തതോടെ പാലക്കാട്ടു കള്ളിന്റെ ഉത്‌പാദനം കുറഞ്ഞതാണ്‌ പ്രതിസന്ധിക്ക്‌ ഇടയാക്കുന്നത്‌. ജില്ലയിലെ ഭൂരിഭാഗം ഷാപ്പുകളിലും പ്രധാനമായും പാലക്കാടന്‍ കള്ളാണ്‌ വിതരണം ചെയ്യുന്നത്‌.

കൊയ്‌ത്ത്‌ കാലമായതോടെ കുട്ടനാട്ടില്‍ കള്ളിന്‌ ആവശ്യക്കാരേറിയിട്ടുണ്ട്‌. അതേസമയം പാലക്കാട്ടുനിന്നുള്ള കള്ള്‌ മാര്‍ഗ മധ്യേ മായം കലര്‍ത്തി കൊണ്ടുവരുന്നതായും സൂചനയുണ്ട്‌. മതിയായ പരിശോധന ഇല്ലാത്തതിനാല്‍ ഇക്കാര്യം കണ്ടുപിടിക്കാന്‍ കഴിയുന്നില്ല.

കള്ളിനായി കൊണ്ടുപോകുന്ന ജാറുകളില്‍ കൃത്രിമ കള്ളുണ്ടാക്കി അതില്‍ പാലക്കാടന്‍ കള്ള്‌ കലര്‍ത്തിയാണ്‌ തിരികെ കൊണ്ടുവരുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം സ്‌ഥിരീകരിക്കാന്‍ പോലീസിനോ എക്‌സൈസിനോ കഴിയുന്നില്ല. അതേസമയം ജില്ലയില്‍ ഒരിടത്തും വ്യാജക്കള്ള്‌ വിതരണമില്ലെന്നാണ്‌ ഷാപ്പുകാരുടെ വാദം. എക്‌സൈസ്‌ ഉദ്യോഗസ്‌ഥരും കാര്യക്ഷമമായ പരിശോധനയ്‌ക്ക്‌ തയാറാകുന്നില്ല.

Ads by Google
Advertisement
Tuesday 13 Mar 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW