Saturday, February 24, 2018 Last Updated 40 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.04 AM

കല്ലമ്പലത്ത്‌ സ്വകാര്യ ബസുകളുടെ മത്സരഓട്ടം യാത്രക്കാരെ ഭീതിയിലാക്കുന്നു

uploads/news/2018/02/191791/1.jpg

കിളിമാനൂര്‍ : ദേശീയപാതയില്‍ കല്ലമ്പലത്തും, വര്‍ക്കല റോഡിലും, നഗരൂര്‍ റോഡിലും സ്വകാര്യ ബസുകളുടെ മത്സര ഓട്ടം യാത്രക്കാരെ ഭീതിയിലാക്കുന്നു. കാല്‍നടയാത്രക്കാര്‍ നെഞ്ചിടിപ്പോടെയാണ്‌ റോഡ്‌ മറികടക്കുന്നത്‌. ബസിനുള്ളിലെ യാത്രക്കാരും പ്രാര്‍ഥനയോടെ ശ്വാസമടക്കിപ്പിടിച്ചാണ്‌ ഇറങ്ങേണ്ട സ്‌ഥലം വരെ കഴിച്ചു കൂട്ടുന്നത്‌. ഇതിനു പുറമേ ദേശീയ പാതയില്‍ തോട്ടക്കാടിനും കടമ്പാട്ടുകോണത്തിനും ഇടയില്‍ നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങും, അനധികൃത പാര്‍ക്കിങ്ങും, ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാകുന്നു. വര്‍ക്കല റോഡില്‍ സ്വകാര്യബസുകളുടെ മത്സരയോട്ടവും വാക്കേറ്റവും മൂലം കല്ലമ്പലം ജംഗ്‌ഷനില്‍ ഗതാഗതം നിലച്ചത്‌ അരമണിക്കൂറിലേറെ. മത്സരിച്ചോടിയ ബസുകളിലൊന്ന്‌ മറ്റൊന്നിനു പോകാന്‍ സൈഡ്‌ നല്‍കാതെ കുറുകെ ഇട്ടതാണ്‌ കാരണം. ഒടുവില്‍ കയ്യാങ്കളിയുടെ വക്കത്തായെങ്കിലും നാട്ടുകാരും, യാത്രക്കാരും ഇടപെട്ടു സംഗതി പരിഹരിക്കുകയായിരുന്നു.
നിയമ ലംഘനങ്ങള്‍ പലപ്പോഴും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ്‌ ആക്ഷേപം. അമിതവേഗം നിയന്ത്രിക്കാന്‍ കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന്‌ ബന്ധപെട്ടവര്‍ അറിയിച്ചിരുന്നെങ്കിലും വേഗം കുറയുന്നില്ല. കല്ലമ്പലവും രണ്ട്‌ കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ക്യാമറയുടെ നിരീക്ഷണത്തിലാണെങ്കിലും നിയമ ലംഘനം നടത്തുന്നവരെ ഇതിലൂടെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറാകുന്നില്ല. തിരക്കേറിയ പാതകളില്‍ നിയമം ലംഘിച്ചുള്ള ഓവര്‍ടേക്കിങ്‌ വന്‍ അപകടങ്ങള്‍ക്ക്‌ ഇടയാകുന്നു.

Ads by Google
Advertisement
Tuesday 13 Feb 2018 01.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW