Sunday, August 19, 2018 Last Updated 35 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.01 AM

ഇന്ന്‌ മഹാശിവരാത്രി

uploads/news/2018/02/191764/1.jpg

പാലാ: കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രിദിനമായ ഇന്ന്‌ രാവിലെ ഒന്‍പതിന്‌ കാവടി പുറപ്പാട്‌, 9.30-ന്‌ പ്രസാദമൂട്ട്‌, വൈകിട്ട്‌ ഏഴിന്‌ ഭക്‌തിഗാനസുധ, എട്ടിന്‌ അഞ്ചുപൂജയും ശീവേലിയും, 9.30-ന്‌ കഥകളി, 12-ന്‌ ശിവരാത്രിപൂജ. പുലര്‍ച്ചെ അഞ്ച്‌ മുതല്‍ ബലിയിടുന്നതിന്‌ സൗകര്യമുണ്ട്‌.
പുലിയന്നൂര്‍: മഹാദേവക്ഷേത്രത്തില്‍ രാവിലെ എട്ടരയ്‌ക്ക്‌ ശ്രീബലി എഴുന്നള്ളിപ്പ്‌, ഒന്‍പതിന്‌ കാവടി ഘോഷയാത്ര, 11-ന്‌ മഹാപ്രസാദമൂട്ട്‌, 12.30-ന്‌ കാവടിയഭിഷേകം, ഒന്നിന്‌ കുറത്തിയാട്ടം, മൂന്നിന്‌ ഓട്ടന്‍തുളളല്‍, വൈകിട്ട്‌ അഞ്ചിന്‌ കാഴ്‌ചശ്രീബലി, വേല, സേവ, പത്തിന്‌ കുച്ചുപ്പുഡി നൃത്തശില്‌പം, 12-ന്‌ ശിവരാത്രിപൂജ, ഒന്നിന്‌ പള്ളിവേട്ട എഴുന്നള്ളിപ്പ്‌.
ഇടമറ്റം: പങ്കപ്പാട്ട്‌ മഹാദേവക്ഷേത്രത്തില്‍ രാവിലെ ഏഴിന്‌ പുരാണ പാരായണം, എട്ടിന്‌ കലശപൂജ, എട്ടരയ്‌ക്ക്‌ കലശാഭിഷേകം, ഒന്‍പതരയ്‌ക്ക്‌ ശ്രീഭൂതബലി, പത്തിന്‌ ശ്രീബലി എഴുന്നള്ളത്ത്‌, സ്‌പെഷല്‍ പഞ്ചാരിമേളം, 12.30-ന്‌ മഹാപ്രസാദമൂട്ട്‌, വൈകിട്ട്‌ അഞ്ചിന്‌ കാഴ്‌ചശ്രീബലി, ആറിന്‌ പ്രദോഷപൂജ, ആറരയ്‌ക്ക്‌ ദീപക്കാഴ്‌ച, ഏഴരയ്‌ക്ക്‌ ശിവരാത്രി കൂപ്പണ്‍ നറുക്കെടുപ്പ്‌, എട്ടിന്‌ സൂപ്പര്‍ഹിറ്റ്‌ ഗാനമേള, 11.30-ന്‌ ശിവരാത്രിപൂജ, വിളക്കിനെഴുന്നള്ളത്ത്‌.
കിടങ്ങൂര്‍ സൗത്ത്‌: ഉത്തമേശ്വരം ക്ഷേത്രത്തില്‍ രാവിലെ ഏഴിന്‌ പുരാണ പാരായണം, എട്ടരയ്‌ക്ക്‌ ധാര, ഒന്‍പതിന്‌ നാരായണീയപാരായണം, 11.30-ന്‌ മതപ്രഭാഷണം-സതീഷ്‌ കെ. വാര്യര്‍, 12.30-ന്‌ മഹാപ്രസാദമൂട്ട്‌, ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ പുരാണ പാരായണം, അഞ്ചരയ്‌ക്ക്‌ ഭദ്രദീപ-പ്രോജ്വലനം, ഏഴിന്‌ പൊട്ടന്‍ദൈവം ആരംഭം, പത്തരയ്‌ക്ക്‌ പൊട്ടന്‍ദൈവം ആടല്‍, രാത്രി 11.30-ന്‌ ശിവരാത്രിപൂജ, ഭസ്‌മാഭിഷേകം.ൃ
ചെമ്പിളാവ്‌: പൊന്‍കുന്നത്ത്‌ ശ്രീമഹാദേവക്ഷേത്രത്തില്‍ രാവിലെ 6-ന്‌ ഉഷപൂജ, 8-ന്‌ കുമ്മണ്ണൂര്‍ നടയ്‌ക്കാംകുന്ന്‌ ഭഗവതീക്ഷേത്രത്തില്‍ നിന്ന്‌ പാല്‍ക്കാവടി വരവും അഭിഷേകവും, 9.30-ന്‌ പുരാണപാരായണം, 11-ന്‌ ധാര, 12-ന്‌ അന്നദാനം, വൈകിട്ട്‌ 5-ന്‌ ചെമ്പിളാവ്‌ വട്ടംപറമ്പ്‌ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍നിന്ന്‌ ഭസ്‌മക്കാവടി ഘോഷയാത്ര, 6-ന്‌ പ്രദോഷപൂജ, ധാര, രാത്രി 9-ന്‌ അത്താഴപൂജ, അഞ്ചുപൂജ, ശിവരാത്രിപൂജ, വിശേഷാല്‍ ദീപാരാധന.
തിടനാട്‌: മഹാക്ഷേത്രത്തില്‍ രാവിലെ എട്ടിന്‌ പന്തീരടിപൂജ, ഒന്‍പതിന്‌ ഭക്‌തിഗാനസുധ-ആധ്യാത്മിക പഠനകേന്ദ്രം തിടനാട്‌, 10.20-ന്‌ ഉത്സവ കൊടിയേറ്റ്‌, 11.15-ന്‌ സമ്പൂര്‍ണ നാരായണീയ പാരായണം, ഒന്നിന്‌ പ്രസാദമൂട്ട്‌, വൈകിട്ട്‌ ഏഴിന്‌ തിരുവാതിര-ശ്രുതിലയ കലാവേദി വള്ളിച്ചിറ, എട്ടരയ്‌ക്ക്‌ സുപ്രസിദ്ധ ചലച്ചിത്രതാരം ദേവീചന്ദനയും സംഘവും അവതരിപ്പിക്കുന്ന ആനന്ദനടനം, 11.30 മുതല്‍ മഹാശിവരാത്രിപൂജ.
അന്തീനാട്‌: മഹാദേവക്ഷേത്രത്തില്‍ രാവിലെ ഒന്‍പതിന്‌ ശ്രീബലി എഴുന്നള്ളിപ്പ്‌, കാവടി ഘോഷയാത്ര, 12.30-ന്‌ കാവടിയഭിഷേകം, വൈകിട്ട്‌ ഏഴിന്‌ സമൂഹ ശയനപ്രദക്ഷിണം, കാഴ്‌ചശ്രീബലി, പത്തിന്‌ നൃത്തം, 12-ന്‌ ശിവരാത്രിപൂജ, അഷ്‌ടാഭിഷേകം, പള്ളിവേട്ട എഴുന്നള്ളിപ്പ്‌.
വേഴാങ്ങാനം: മഹാദേവക്ഷേത്രത്തില്‍ രാവിലെ എട്ടിന്‌ ശ്രീബലി എഴുന്നള്ളിപ്പ്‌, ഒന്‍പതരയ്‌ക്ക്‌ ശ്രീഭൂതബലി, പത്തിന്‌ കലശപൂജ, 10.30-ന്‌ കാവടിഘോഷയാത്ര, 12.30-ന്‌ കാവടിയഭിഷേകം, ഒന്നിന്‌ കലശാഭിഷേകം, രണ്ടിന്‌ മഹാപ്രസാദമൂട്ട്‌, വൈകിട്ട്‌ അഞ്ചിന്‌ കാഴ്‌ചശ്രീബലി, ഏഴിന്‌ ഡാന്‍സ്‌, ഒന്‍പതിന്‌ ഗാനമേള, 11.30-ന്‌ അഷ്‌ടാഭിഷേകം, ശിവരാത്രിപൂജ.
ചേര്‍പ്പുങ്കല്‍: പുല്ലപ്പള്ളി മഹാദേവക്ഷേത്രത്തില്‍ രാവിലെ ഏഴിന്‌ പറയെടുപ്പ്‌, ഒന്‍പതിന്‌ കാവടിഘോഷയാത്ര, 11.15-ന്‌ കാവടിയഭിഷേകം, 12.30-ന്‌ മഹാപ്രസാദമൂട്ട്‌, വൈകിട്ട്‌ അഞ്ചിന്‌ പ്രദോഷപൂജ, ആറരയ്‌ക്ക്‌ ഭസ്‌മക്കാവടി ഘോഷയാത്ര, ഏഴരയ്‌ക്ക്‌ കാവടിയഭിഷേകം, മഹാദീപാരാധന, എട്ടിന്‌ വിളക്കിനെഴുന്നള്ളിപ്പ്‌, ഒന്‍പതിന്‌ നൃത്തനൃത്യങ്ങള്‍, 11-ന്‌ മഹാശിവരാത്രിപൂജ.
പൂവരണി: മഹാദേവക്ഷേത്രത്തില്‍ രാവിലെ ആറിന്‌ അഖണ്ഡനാമജപാരംഭം, വൈകിട്ട്‌ ഏഴിന്‌ തിരുവാതിര, എട്ടിന്‌ നൃത്തനാടകം, 12-ന്‌ ശിവരാത്രിപൂജ.
ഈരാറ്റുപേട്ട: അങ്കാളമ്മന്‍കോവിലില്‍ ശിവരാത്രി ഉത്സവം ഇന്ന്‌ നടക്കും.
രാവിലെ ഒന്‍പതിന്‌ കാവടിഘോഷയാത്ര, 11.30-ന്‌ കാവടിയഭിഷേകം, 12.30-ന്‌ മഹാപ്രസാദമൂട്ട്‌, രാത്രി 8.15-ന്‌ തിരുവാതിര, ഒന്‍പതിന്‌ നൃത്തനിശ, 11-ന്‌ ഗാനമേള, 12-ന്‌ ശിവരാത്രിപൂജ, രണ്ടിന്‌ അമ്മന്‍കുടം എഴുന്നള്ളിപ്പ്‌.
കിടങ്ങൂര്‍: ശിവപുരം ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ഇന്ന്‌ നടക്കും.
രാവിലെ ആറിന്‌ ഗണപതിഹോമം, എട്ടിന്‌ പൂജ, ധാര, അഷ്‌ടാഭിഷേകം, വിശേഷാല്‍പൂജ, ഉച്ചപൂജ, വൈകിട്ട്‌ ആറിന്‌ ദീപാരാധന, ഏഴരയ്‌ക്ക്‌ അത്താഴപൂജ.

Ads by Google
Advertisement
Tuesday 13 Feb 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW