Thursday, November 15, 2018 Last Updated 32 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 12.42 AM

നോക്കുകുത്തികളായി ചെക്ക്‌ഡാമുകള്‍: വരള്‍ച്ചയില്‍ പൊറുതിമുട്ടി ജനങ്ങള്‍

uploads/news/2018/02/191556/1.jpg

പുല്‍പ്പള്ളി: ലക്ഷങ്ങള്‍ മുതല്‍മുടക്കി പണിത ചെക്ക്‌ ഡാമുകളില്‍ അധികവും ജലസംരക്ഷണത്തിന്‌ കഴിയാതെ നോക്കുകുത്തികളായി മാറുമ്പോള്‍ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാകുന്നു. 2003-04 വര്‍ഷത്തെ രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന്‌ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പഞ്ചായത്തുകളിലായി 55-ഓളം ചെക്ക്‌ ഡാമുകളാണ്‌ നിര്‍മിച്ചിരുന്നത്‌. കാലവര്‍ഷം തിമിര്‍ത്തു പെയ്യുമ്പോഴും ഇതില്‍ ഒന്നില്‍പോലും ജലം സംരക്ഷിക്കാന്‍ പ്രദേശിവാസികള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകളോ, ഉത്തരവാദിത്വപ്പെട്ടവരോ ഇതൊട്ടും ഗൗനിച്ചിരുന്നതുമില്ല. മിക്കതിന്റെയും ചീര്‍പ്പുകള്‍ നശിപ്പിക്കപ്പെടുകയായിരുന്നു. മൂന്ന്‌ വര്‍ഷം മുമ്പ്‌ മണ്ണ്‌ സംരക്ഷണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ചേകാടി മച്ചിമൂല വനാതിര്‍ത്തിയില്‍ ചേകാടിയിലെ നെല്‍കൃഷിക്ക്‌ ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിന്‌ ലക്ഷങ്ങള്‍ ചെലവിട്ട്‌ വലിയ മണ്‍ തടയണ നിര്‍മിച്ചിരുന്നു. എന്നാല്‍ മഴക്കാലത്ത്‌ അത്‌ നിറഞ്ഞു കവിയുന്നത്‌ സമീപത്തെ ചില പാടങ്ങള്‍ക്ക്‌ ദോഷകരമായതിനാല്‍ ഇവിടെയും ശരിയാംവിധം വെള്ളം സംഭരിക്കുന്നതിന്‌ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കര്‍ക്കിടക മാസത്തില്‍ ചേകാടി പാടത്ത്‌ ഞാറ്‌ നടുന്നതിന്‌ ആവശ്യമായ വെള്ളം ലഭിക്കാതിരുന്നതും ശ്രദ്ധേയമാണ്‌. ചേകാടി പന്നിക്കലില്‍ ഒരുകോടി 67 ലക്ഷം രൂപ ചെലവാക്കി നിര്‍മിച്ച പമ്പ്‌ ഹൗസിന്റെ പ്രവര്‍ത്തനവും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇത്തരത്തില്‍ ജല ലഭ്യതയ്‌ക്കുള്ള പദ്ധതികള്‍ പലതും വന്നെങ്കിലും അതൊന്നും ഫലപ്രാപ്‌തിയില്ലെത്തിക്കുന്നതിന്‌ അധികൃതര്‍ ശ്രമിക്കാത്തതും പ്രശ്‌നമാകുന്നുണ്ട്‌. മഴവെള്ളം സംഭരിക്കുന്നതില്‍ കര്‍ഷകരും, ഭൂവുടമകളും വിമൂഖത കാണിക്കുന്നതും പതിവാണ്‌. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നീര്‍ത്തട പദ്ധതികളിലൂടെയും, വിവിധ ജലസംരക്ഷണ പരിപാടികളിലൂടെയും ജലസമൃദ്ധി വീണ്ടെടുക്കുന്നതിന്‌ കോടികളാണ്‌ ഓരോ വര്‍ഷവും ചെലവഴിക്കപ്പെടുന്നത്‌. ഏറ്റവും പുതി. സംസ്‌ഥാന ബജറ്റില്‍പോലും ഈ മേഖലയില്‍ ഈ ആവശ്യത്തിന്‌ കോടികള്‍ നീക്കിവെച്ചിട്ടുണ്ട്‌. എന്നാല്‍ പദ്ധതികളുടെയോ, ഫണ്ടുകളുടെയോ അപര്യാപ്‌തതയല്ല ജലസംരക്ഷണത്തോട്‌ ഈ മേഖലയിലെ ഭൂവുടമകളും കര്‍ഷകരും പ്രകടിപ്പിക്കുന്ന വിമൂഖതയാണ്‌ ഇതിന്‌ കാരണമാകുന്നത്‌. ഒപ്പം തന്നെ ഭണകുടത്തിന്റെ നിസംഗതയും കാരണമാകുന്നു. വരള്‍ച്ചാ പ്രതിരോധം ഭണകുടത്തിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന ജനങ്ങളുടെ ധാരണയും, ഫണ്ടുകള്‍ നല്‍കുക മാത്രമാണ്‌ സര്‍ക്കാരിന്റെ പണി എന്ന ഉദ്യോഗസ്‌ഥ കാഴ്‌ച്ചപാടും മാറിയാല്‍ മാത്രമെ ഈ മേഖലയിലെ വരള്‍ച്ചയ്‌ക്കും ജലക്ഷാമത്തിനും അറുതിയാവുകയുള്ളു.

Ads by Google
Advertisement
Monday 12 Feb 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW