Sunday, May 27, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 12.36 AM

പാതയോരങ്ങളിലെ പാനീയവില്‌പന: കലക്കവെള്ളത്തിലും കുലുക്കി സര്‍ബത്ത്‌

uploads/news/2018/02/191499/1.jpg

കാക്കനാട്‌: തൃക്കാക്കര നഗരസഭ പരിധിയിലെ വഴിയോരങ്ങളില്‍ പാനീയവില്‌പനക്കാരുടെ എണ്ണം പെരുകിയിട്ടും നടപടിയെടുക്കാതെ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ അധികൃതര്‍. വേനല്‍ച്ചൂടില്‍ ശീതളപാനീയങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ ഏറിയതോടെയാണ്‌ ഇവ തയ്യാറാക്കാന്‍ മലിനജലവും ഉപയോഗിക്കുന്നത്‌. തണ്ണി മത്തന്‍, പൊട്ടുവെള്ളരി എന്നിവ കൊണ്ട്‌ തയ്യാറാക്കിയിട്ടുള്ള ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസും തീരെ ഗുണനിലവാരമില്ലാത്തത്‌. നാരങ്ങ വെള്ളത്തിലും, മോരും വെള്ളത്തിലും ഉപയോഗിക്കുന്നതും മല്‍സ്യ മാംസാദികളില്‍ ഉപയോഗിക്കുന്ന ഐസ്‌ ആണെന്നും ആക്ഷേപം ഉണ്ട്‌.

വൃത്തിഹീനമായ റോഡുവക്കില്‍ തുറസായ സ്‌ഥലത്താണ്‌ ശീതളപാനീയക്കച്ചവടക്കാരുടെ വ്യാപാരം പൊടിപൊടിക്കുന്നത്‌. പൊടിപടലങ്ങള്‍ പൊങ്ങി പരക്കുന്ന പാതയോരങ്ങളില്‍ ശീതളപാനീയങ്ങള്‍ വില്‌പന നടത്തുന്നത്‌ ആരോഗ്യത്തെ ബാധിക്കുമെന്ന ബോധ്യം ഉണ്ടായിട്ടും അധികൃതരുടേത്‌ അനങ്ങാപ്പാറ നയം തന്നെ. സീപോര്‍ട്‌-എയര്‍പോര്‍ട്‌ റോഡ്‌, കാക്കനാട്‌ ഇന്‍ഫോപാര്‍ക്ക്‌ റോഡ്‌, കുമാരപുരം - പള്ളിക്കര റോഡ്‌, ഭാരത്‌ മാതാ കോളേജ്‌ പരിസരം, കാക്കനാട്‌, എടച്ചിറ ജംഗ്‌ഷന്‍, ചിറ്റേത്തുകര എന്നിവിടങ്ങങ്ങള്‍ കേന്ദ്രീകരിച്ച്‌ ശീതളപാനീയ വില്‌പന സജീവമാണ്‌. ട്രീറ്റ്‌ ചെയ്‌ത് എടുക്കുന്ന കുടിവെള്ളത്തില്‍ പോലും അമിതമായ തോതില്‍ ഇ കോളി ബാക്‌ടീരിയകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്‌. പൈപ്പുവെള്ളത്തിലും, കുഴല്‍ക്കിണര്‍ വെള്ളത്തിലും ഇവയുടെ സാനിധ്യം കൂടുതലാണ്‌.

വഴിയോരക്കച്ചവടക്കാരായ ശീതളപാനീയ വില്‌പനക്കാര്‍ മലിനജലത്തില്‍ ഇവ തയ്യാറാക്കുന്നതായി മുന്‍പ്‌ ആക്ഷേപമുയര്‍ന്നപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഹെല്‍ത്ത്‌ വിഭാഗം, ഭക്ഷ്യ സുരക്ഷാ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ മൊബൈല്‍ സ്‌ക്വാഡുകള്‍ രംഗത്ത്‌ ഇറങ്ങിയിരുന്നു. മഞ്ഞപ്പിത്തത്തിന്‌ കാരണമായ ഇ കോളിയുടെ സാനിധ്യം കിണര്‍ വെള്ളത്തിലും കണ്ടെത്തിയതോടെ പരിശോധനകളും, ക്ലോറിനേഷനും വ്യാപകമാക്കിയിരുന്നു. സ്‌കൂള്‍ കിണറുകളിലും ക്ലോറിനേഷന്‍ വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ ഓപറേഷന്‍ എല്ലോ എന്ന പദ്ധതി ജില്ലാ പഞ്ചായത്തും ഏറ്റെടുത്തിരുന്നു.

തൃക്കാക്കര നഗരസഭാ പരിധിയില്‍ അത്താണിയിലടക്കം ഇപ്പോള്‍ മഞ്ഞപ്പിത്തവും ചിക്കന്‍പോക്‌സും പടരുന്നുണ്ട്‌. തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്ര ഡോക്‌ടര്‍മാരും ചികില്‍സയും ലഭ്യമല്ലാതായിട്ട്‌ മാസങ്ങള്‍ പലതു കഴിഞ്ഞു. വഴിയോരങ്ങളില്‍ പലയിടത്തും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ശീതളപാനീയ വില്‌പന സജീവമായിട്ടും ഇതിനെതിരെ നടപടി കൈക്കൊള്ളണമെന്ന ആക്ഷേപത്തിന്‌ ജില്ലാ ഭരണകൂടം ഇടപെട്ട്‌ പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യവും ശക്‌തമാണ്‌.

Ads by Google
Advertisement
Monday 12 Feb 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW