Wednesday, August 22, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 12.48 AM

ജില്ലയില്‍ പീഡനം കൂടുന്നു

uploads/news/2018/02/190989/1.jpg

കോഴിക്കോട്‌: സാമൂഹ്യക്ഷേമ വകുപ്പ്‌ കുട്ടികള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച്‌ ശക്‌തമായ ബോധവല്‍ക്കരണം നടത്തിയിട്ടും ജില്ലയില്‍ ബാലപീഡനങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ വര്‍ഷം 356 ബാലപീഡനങ്ങളാണ്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. മുന്‍ വര്‍ഷമിത്‌ 300 ആയിരുന്നു.
പത്ത്‌ ശൈശവ വിവാഹങ്ങളാണ്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. ഇവയെല്ലാം ചൈല്‍ഡ്‌ ഡവലപ്‌ന്റെ്‌ പ്ര?ജക്‌ട് ഓഫീസര്‍ ഇടപെട്ട്‌ തടയുകയായിരുന്നു. മുന്‍കൂട്ടി വിവരമറിഞ്ഞതുപ്രകാരം രക്ഷിതാക്കള്‍ക്ക്‌ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയാണ്‌ തടഞ്ഞത്‌.
പിന്നീട്‌ ഇവര്‍ക്ക്‌ ബോധവല്‍ക്കരണം നടത്തി. നിയമപരമായ നടപടികള്‍ ഭയന്ന്‌ ഇവരെല്ലാം തീരുമാനത്തില്‍നിന്ന്‌ പിന്റമാറുകയായിരുന്നു. വിവാഹ ദിവസം പോലും ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഇഞ്ചക്ഷന്‍ ഉത്തരവ്‌ മുഖേന വിവാഹം തടയാന്‍ പറ്റും. വിവാഹം കഴിഞ്ഞ്‌ രണ്ടു വര്‍ഷത്തിനിടയില്‍ ആര്‍ക്കും ഇത്തരം വിവാഹം കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റുമെന്ന്‌ ചൈല്‍ഡ്‌ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.പി മുഹമ്മദലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്കെതിരേ 101 ശാരീരിക പീഡനമാണ്‌ നടന്നത്‌. 2016-ല്‍ ഇത്‌ 86 ആയിരുന്നു. അന്ന്‌ 27 കുട്ടികളാണ്‌ വൈകാരികമായി പീഡിപ്പിക്കപ്പെട്ടതെങ്കില്‍ കഴിഞ്ഞ വര്‍ഷമായപ്പോള്‍ 107 ആയി വര്‍ധിച്ചു.കുട്ടികള്‍ക്കെതിരേ 125 ലൈംഗികാതിക്രമങ്ങളാണ്‌ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. മുന്‍വര്‍ഷമിത്‌ 109 ആയിരുന്നു.
കുട്ടികളെ ഭിക്ഷാടനത്തിനു ഉപയോഗിച്ച 12 കേസുകള്‍ ഉണ്ട്‌. കഴിഞ്ഞ വര്‍ഷം കുട്ടികള്‍ക്കെതിരായ പീഡനങ്ങളുടെ മാസം തിരിച്ചുള്ള കണക്ക്‌ ഇപ്രകാരമാണ്‌: ജനുവരി-38, ഫെബ്രുവരി-36, മാര്‍ച്ച്‌-38, ഏപ്രില്‍-18, മേയ്‌-28, ജൂണ്‍-19, ജൂലായ്‌-27, ഓഗസ്‌റ്റ്-30, സെപ്‌റ്റംബര്‍-17, ഒക്‌ടോബര്‍-34, നവംബര്‍-34, ഡിസംബര്‍-37.

Ads by Google
Advertisement
Saturday 10 Feb 2018 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW