Friday, January 19, 2018 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 01.01 AM

പൊന്നോമനയ്‌ക്കു മുത്തം കൊടുത്തുവിട്ടത്‌ മരണത്തിലേക്ക്‌

uploads/news/2018/01/183010/1.jpg

എടത്വാ: മാതൃവാത്സല്യത്തില്‍ പൊന്നോമനയ്‌ക്കു മുത്തം കൊടുത്തുവിട്ടത്‌ മരണത്തിലേക്ക്‌. ആനപ്രമ്പാല്‍ തെക്ക്‌ ചൂട്ടുമാലില്‍ എല്‍.പി.ജി സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണു മരിച്ച രണ്ടാം ക്ലാസുകാരനായ സെബാസ്‌റ്റ്യന്‍ എം. ജോസഫിനെ മാതാവ്‌ ആന്‍സമ്മയാണ്‌ രാവിലെ യാത്രയാക്കിയത്‌.
അപകട വാര്‍ത്തയറിഞ്ഞ്‌ എത്തിയപ്പോള്‍ കണ്ടത്‌ രക്‌തത്തില്‍ കുളിച്ച പൊന്നോമനയുടെ ചലനമറ്റ ശരീരം. വാവിട്ടു നിലവിളിക്കാന്‍ കഴിയാതെ കുഴഞ്ഞുവീണ മാതാവിനെ സമീപവാസികള്‍ താങ്ങിപ്പിടിച്ചിരുത്തി.
മകന്‍ നഷ്‌ടപ്പെട്ട മാതൃവിലാപത്തിനു മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ ഓടിക്കൂടിയവരുടെ കണ്ണുകളും ഈറനണിഞ്ഞു. കുസൃതികാട്ടി ഓടിനടക്കാറുള്ള പിഞ്ചോമനയുടെ ചേതനയറ്റ ശരീരം കണ്ടുനില്‍ക്കാനാവതെ നാട്ടുകാരും വിങ്ങിപ്പൊട്ടി. എടത്വായിലെ ഒരു സ്വകാര്യ ചെരുപ്പുകടയിലെ ജീവനക്കാരനായ പിതാവ്‌ ചൂട്ടുമാലില്‍ മുണ്ടുചിറയില്‍ ബന്‍സന്‍ ജോസഫ്‌ പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഒരുപാട്‌ ആവശ്യങ്ങളുമായി മകന്‍ അടുത്തുകൂടിയിരുന്നു.
വൈകിട്ടെത്തുമ്പോള്‍ ആവശ്യപ്പെട്ടതെല്ലാം വാങ്ങിതരാം എന്നുറപ്പു നല്‍കിയാണ്‌ പിതാവ്‌ കടയിലേക്കു തിരിച്ചത്‌. സ്‌കൂളിന്റെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞ്‌ സെബാസ്‌റ്റ്യന്‍ അപകടത്തില്‍പെട്ടെന്ന്‌ ആരോ ഫോണിലൂടെ വിളിച്ച്‌ അറിയിച്ചപ്പോഴും സാരമുള്ള അപകടമായി ബന്‍സന്‍ കരുതിയിരുന്നില്ല. രണ്ടുമക്കളില്‍ ഇളയ ആളായിരുന്നു സെബാസ്‌റ്റ്യന്‍. വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവനായാണ്‌ സെബാസ്‌റ്റ്യന്‍ വളര്‍ന്നത്‌. അകാലത്തില്‍ പൊലിഞ്ഞ പിഞ്ചുകുട്ടിയുടെ ദാരുണ മരണമറിഞ്ഞ്‌ ഗ്രാമവാസികളും തേങ്ങുകയാണ്‌.

Ads by Google
Advertisement
Saturday 13 Jan 2018 01.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW