Friday, January 19, 2018 Last Updated 19 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.30 AM

ദേശീയപാത-വേഗതകൂട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍: വിഴിഞ്ഞം-കാട്ടാക്കട റോഡില്‍ അടിപ്പാതക്ക്‌ രൂപരേഖ

uploads/news/2018/01/182754/1.jpg

ബാലരാമപുരം: വികസന കാര്യത്തില്‍ സര്‍ക്കാരിന്റെ ഇഛാശക്‌തിയാണ്‌ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള ദേശീയപാത വികസനത്തിനു വേഗതകൂട്ടിയതും കൊടിനട മുതല്‍ വഴിമുക്ക്‌ വരെയുള്ള ഭാഗത്തേക്ക്‌ 98.01 കോടി രൂപ ജില്ലാ കലക്‌ടര്‍ക്ക്‌ കൈമാറിയതെന്നും സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. വിഴിഞ്ഞം കാട്ടാക്കട റോഡില്‍ അടിപ്പാതക്ക്‌ ഡിസൈന്‍ തയാറാക്കി ബന്ധപ്പെട്ട വകുപ്പിനു സമര്‍പ്പിച്ചുവെന്നും എം.എല്‍.എ. പറഞ്ഞു. പ്രാവച്ചമ്പലത്ത്‌ 21 കുടുംബങ്ങളുടെ പുനരധിവാസത്തിന്‌ മുക്കുന്നിമലയില്‍ മൂന്നര ഏക്കര്‍ കണ്ടെത്തിയെങ്കിലും ഒരു സ്വകാര്യ വ്യക്‌തിയുടെ കേസ്‌ നിലനില്‍ക്കുന്നതിനാലാണ്‌ പണി തുടങ്ങാന്‍ സാധിക്കാത്തതെന്നും എത്രയും വേഗം ആ തടസം മാറ്റി ഉടന്‍ പുനരധിവാസം സാധ്യമാവകുമെന്നും റോഡ്‌ പണി ഉടന്‍ ആരംഭിക്കുമെന്നും വഴിമുക്ക്‌ വരെ ഒന്നിച്ച്‌ പണിതീര്‍ക്കുമെന്നും എം.എല്‍.എ. പറഞ്ഞു.
സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച കൂട്ടായ്‌മ എം വിജയകുമാറാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. എം.എല്‍.എമാരായ ഐ.ബി. സതീഷ്‌, കെ. ആന്‍സലന്‍,മുന്‍ എം.എല്‍.എ ജമീലാപ്രകാശം, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ്‌.കെ. പ്രീജ, പാറശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനൂജ, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡബ്ലിയു.ആര്‍. ഹീബ, വെങ്ങാനൂര്‍ ബ്രൈറ്റ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 12 Jan 2018 12.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW