Sunday, September 23, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.29 AM

പൂച്ചട്ടി മോഷണം; സിസി ടിവിയില്‍ മോഷ്‌ടാവിനെ കണ്ട പാര്‍ട്ടിക്കാര്‍ ഞെട്ടി!

uploads/news/2018/01/182747/2.jpg

കൊല്ലം: മോഷണകഥകളില്‍ വേറിട്ടതാവുന്നു പാര്‍ട്ടി ഓഫീസിലെ പൂച്ചട്ടി മോഷണം! അതും പാര്‍ട്ടി ഓഫീസിലെ പൂച്ചട്ടികള്‍. ഒരുമാതിരി കള്ളന്മാരൊന്നും പൂച്ചട്ടി മോഷ്‌ടിച്ചതായി ചരിത്രമില്ല. അതുകൊണ്ടുതന്നെ എതിര്‍ പാര്‍ട്ടിക്കാരില്‍ ആരോ പണിയൊപ്പിച്ചതെന്നാണ്‌ ആദ്യം കരുതിയത്‌. ഒടുവില്‍ സിസി ടിവി വില്ലനായി! മോഷ്‌ടിച്ചയാളെ കണ്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. അര്‍ധരാത്രി ആള്‍ട്ടോ കാറിലെത്തിയ ധനികയായ വീട്ടമ്മയാണു പൂച്ചട്ടി മോഷ്‌ടിച്ചതെന്ന്‌ സിസി ടിവി 'വെളിപ്പെടുത്തി'യതോടെ പാര്‍ട്ടിക്കാര്‍ മൂക്കത്തു വിരല്‍വച്ചു. കൊല്ലം കുണ്ടറ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസിന്റെ മുമ്പില്‍ വച്ചിരുന്ന പൂച്ചട്ടികളാണു കഴിഞ്ഞ ഒന്‍പതിനു രാത്രി 11-നാണു മോഷണം പോയത്‌. ഏരിയാ കമ്മറ്റി സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ്‌ സിസി ടിവി ദൃശ്യങള്‍ ശേഖരിച്ചു വിദഗ്‌ധ പരിശോധനക്കയച്ചു. ഗോള്‍ഡന്‍ അരേനിയ ഇന്‍ത്തില്‍പ്പെട്ട ചെടി നട്ടിരുന്ന രണ്ടു പൂച്ചട്ടികളാണ്‌ അജ്‌ഞാതയായ വീട്ടമ്മ കാറില്‍ കടത്തിയത്‌.

Ads by Google
Advertisement
Friday 12 Jan 2018 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW