Tuesday, December 12, 2017 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.23 AM

ആദിവാസി സാക്ഷരതാക്ല ാസില്‍ എഴുപതിന്‌ മുകളിലുള്ള 46 പേര്‍

uploads/news/2017/10/154762/1.jpg

കല്‍പ്പറ്റ: ജില്ലയില്‍ സാക്ഷരതാ മിഷന്‍ 300 കോളനികളില്‍ ആരംഭിച്ച ആദിവാസി സാക്ഷരതാക്ല ാസുകളില്‍ എത്തുന്നതില്‍ 46 പേര്‍ എഴുപത്‌ വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍. അറിവും അക്ഷരവും അര്‍ജ്‌ജിക്കാന്‍ വയസ്സ്‌ ഒരു തടസ്സമല്ലാ എന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയാണ്‌ ഇവര്‍. അമ്പലവയല്‍ പഞ്ചായത്തിലെ പെരുമ്പാടിക്കുന്ന്‌ കോളനിയില്‍ പഠിപ്പിക്കുന്ന ആദിവാസി ഇന്‍സ്‌ട്രക്‌ടര്‍ നിരക്ഷരരായ വല്യച്‌ഛനെയും വല്യമ്മയെയും അച്‌ഛനെയും അമ്മയെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നു. വേങ്ങപ്പള്ളി പഞ്ചായത്തിലെ 92 കാരിയായ കറുത്തമ്മയും നൂല്‍പ്പുഴ പഞ്ചായത്തിലെ തൊണ്ണൂറുകാരിയായ ചവിലിയും കണിയാമ്പററയിലെ 88 കാരിയായ മൊരത്തിയും 80 കാരിയായ വെള്ളച്ചിയും തരിയോട്‌ പഞ്ചായത്തിലെ 82 കാരനായ വേലനും കിട്ടയ്യനും 80 കാരിയായ കെമ്പയമ്മയും നൂല്‍പ്പുഴയിലെ എമ്പതുകാരിയായ ചുണ്ടയും ജില്ലയിലെ മുതിര്‍ന്ന പഠിതാക്കളില്‍ ചിലര്‍ മാത്രം. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിമുതല്‍ ഏഴുവരെയാണ്‌ക്ല ാസുകള്‍. പരിശീലനം ലഭിച്ച ഇന്‍സ്‌ട്ക്‌ടര്‍മാരാണ്‌ക്ല ാസെടുക്കുന്നത്‌. 600 ഇന്‍സ്‌ട്രേക്‌ടര്‍മാരില്‍ 300 ഇന്‍സ്‌ട്രക്‌ടര്‍മാര്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്‌. നോട്ട്‌ബുക്ക്‌, സ്‌ളേറ്റ്‌, പെന്‍സില്‍, പേന, ബോര്‍ഡുകള്‍, ചാര്‍ട്ടുകള്‍ എന്നിവ വ്യക്‌തികളും സംഘടകളും സ്‌ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നു. മിക്ക പഠിതാക്കളും അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചു. മിക്കക്ല ാസുകള്‍ക്കും പഠിതാക്കള്‍ക്ക്‌ ചായയും ബിസ്‌ക്കറ്റും പൊതുപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്‌. പ്രാര്‍ഥനയോടെ തുടങ്ങി ദേശീയ ഗാനത്തോടെക്ല ാസുകള്‍ അവസാനിക്കും. ഈ കൂട്ടായ്‌മയിലൂടെ ഗാന്ധിജയന്തി വാരാഘോഷവും കോളനി ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ തരിയോട്‌ പഞ്ചായത്തിലെ പഠനകേന്ദ്രം സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനായ സംഘാടക സമിതി ജില്ലാ തലത്തിലും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനായ സംഘാടക സമിതി പഞ്ചായത്ത്‌ തലത്തിലും നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാനായ സംഘാടക സമിതി നഗരസഭാ തലത്തിലും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്‌ കുമാര്‍, ആദിവാസി സാക്ഷരതാ പ്രത്യേക കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, കോ-ഓര്‍ഡിനേറ്റര്‍ സ്വയാ നാസര്‍ എന്നിവരാണ്‌ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

Ads by Google
Advertisement
Thursday 12 Oct 2017 01.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW