Tuesday, October 24, 2017 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.18 AM

മില്‍മ ബൂത്തിന്റെ മറവില്‍ പാന്‍മസാല വില്‍പന: 27,000 പായ്‌ക്കറ്റ്‌ ഉല്‍പ്പന്നങ്ങള്‍ പിടികൂടി ഒരാള്‍ അറസ്‌റ്റില്‍

uploads/news/2017/10/154691/1.jpg

കാസര്‍ഗോഡ്‌: മില്‍മാ ബൂത്തിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന. വിദ്യാനഗര്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും സിഗരറ്റുകളും വില്‍പ്പന നടത്തി ലഭിച്ച പണവും അടക്കം മില്‍മാ ബൂത്ത്‌ ഉടമയെ അറസ്‌റ്റ് ചെയ്‌തു. ചെര്‍ക്കളയില്‍ മില്‍മാ ബൂത്ത്‌ നടത്തിവരുന്ന കെട്ടുംകല്ല്‌ സ്വദേശി ബേര്‍ക്ക ഹൗസില്‍ അബ്‌ദുള്‍ഖാദറിന്റെ മകന്‍ ബി. മൊയ്‌തു(35) വിനെയാണ്‌ വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങേത്ത്‌, എസ്‌.ഐ എം.വി ശ്രീദാസ്‌, അഡീഷണല്‍ എസ്‌.ഐ കെ.ആര്‍ അമ്പാടി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. മില്‍മാ ബൂത്തും വീടും റെയ്‌ഡ് ചെയ്‌ത് ഇരുപതിനായിരത്തില്‍പ്പരം പാക്കറ്റ്‌ പാന്‍ ഉല്‍പ്പന്നങ്ങളും അയ്ായയിരം പാക്കറ്റ്‌ സിഗരറ്റുകളും ആണ്‌ കണ്ടെടുത്തത്‌. ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി ലഭിച്ച 67,930 രൂപയും പ്രതിയില്‍ നിന്നും പോലീസ്‌ പിടിച്ചെടുത്തു. പാന്‍ ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച നമ്പര്‍ പ്ലേറ്റില്ലാത്ത ഓട്ടോയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച രാത്രിയാണ്‌ പരിശോധന നടന്നത്‌. ആദ്യം മില്‍മാ ബൂത്തിലാണ്‌ പരിശോധന നടന്നത്‌. അവിടെ നിന്നും ചെറിയ തോതില്‍ ശേഖരിച്ച പാന്‍ ഉല്‍പ്പന്നങ്ങളാണ്‌ പിടിച്ചെടുത്തത്‌. ഇതേ തുടര്‍ന്ന്‌ കേസെടുത്ത്‌ ജാമ്യത്തില്‍ വിട്ട ഉടനെയാണ്‌ വീണ്ടും നമ്പര്‍ പ്ലേറ്റില്ലാത്ത ഓട്ടോയില്‍ പാന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനിടയില്‍ പ്രതി പോലീസിന്റെ പിടിയിലായത്‌. അന്യ സംസ്‌ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ്‌ പാന്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. പത്തുരൂപയുടെ ഒരു പാക്കറ്റിന്‌ അന്യ സംസ്‌ഥാന തൊഴിലാളികളില്‍ നിന്നും 60 രൂപയാണത്രേ ഈടാക്കുന്നത്‌. പാന്‍ ഉല്‍പ്പന്നങ്ങളുമായി നേരത്തെയും മൊയ്‌തുവിനെയും സഹോദരന്‍ അബ്‌ദുള്‍ ഹക്കീമിനെയും വിദ്യാനഗര്‍ പോലീസ്‌ പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച്‌ ഇരുവരുടെയും പേരില്‍ അഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്നു പോലീസ്‌ പറഞ്ഞു.
അനേ്വഷണ സംഘത്തില്‍ എ.എസ്‌.ഐ സുമേഷ്‌ബാബു, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ പ്രസാദ്‌, ഗിരീഷ്‌, പ്രമോദ്‌, മുഹമ്മദ്‌, സി.ഐയുടെ ഡ്രൈവര്‍ ബാലകൃഷ്‌ണന്‍, സ്‌റ്റേഷന്‍ ഡ്രൈവര്‍ സക്കരിയ്യ എന്നിവരും ഉണ്ടായിരുന്നു.

Ads by Google
Advertisement
Thursday 12 Oct 2017 01.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW