Tuesday, October 24, 2017 Last Updated 23 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.17 AM

പ്ലാസ്‌റ്റിക്‌ ക്യാരി ബാഗ്‌ നിരോധനം: വ്യാപാരി നേതാക്കള്‍ പാക്ക്‌ ചെയ്‌ത പലഹാരവുമായി മുനിസിപ്പാലിറ്റിയില്‍ എത്തി

uploads/news/2017/10/154689/1.jpg

മട്ടന്നൂര്‍: പ്ലാസ്‌റ്റിക്‌ ക്യാരിബാഗ്‌്നിരോധനത്തിന്റെ ഭാഗമായി മട്ടന്നൂര്‍ മുനിസിപ്പല്‍ അധികൃതര്‍ വ്യാപാര സ്‌ഥാപനങ്ങളില്‍ എത്തി എച്ച്‌.എം കവറുകളും പി.പി കവറുകളും പിടിച്ചെടുത്ത്‌ ഫൈന്‍ ഈടാക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ വ്യാപാരിവ്യവസായി ഏകോപനസമിതി ഉരുവച്ചാല്‍ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരിനേതാക്കള്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ അടക്കം പാക്ക്‌ചെയ്‌ത പലഹാര ങ്ങളുമായി മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ എത്തി സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. അന്‍പത്‌ മൈക്രോണില്‍ താഴെയുള്ള കവറിലാണ്‌ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ പോലും പാക്ക്‌ ചെയ്‌ത് വരുന്നതെന്നും
കച്ചവടക്കാരോട്‌ മാത്രമാണ്‌ മുനിസിപ്പാലിറ്റി
ഹെല്‍ത്ത്‌ വിഭാഗം നടപടിയെടുക്കുന്നതെന്നുംവ്യാപാരികള്‍ പറഞ്ഞു.
പാക്കിങ്‌ സാധനങ്ങള്‍ക്ക്‌ ഇപ്പോള്‍ നിരോധനമില്ലന്നും പിന്നീട്‌ ഇതിനും ബദല്‍ സംവിധാനം ഉണ്ടാകുമെന്നും ഈമാസം മുപ്പത്തിഒന്നിനകം ഉരുവച്ചാലിലെ കടയില്‍ ഉള്ള പ്ലാസ്‌റ്റിക്‌ ബാഗുകള്‍ വിറ്റ്‌ തീര്‍ക്കണമെന്നും
അത്‌ വരെ പ്ലാസ്‌റ്റികിന്റെ പേരില്‍ കടകളില്‍ റെയ്‌ഡ് നടത്തില്ലെന്നും ഈസമയത്തിനകം വ്യാപാരികളെ ബോധവല്‍ക്കരണം നടത്തണമെന്നും മുനിസിപ്പല്‍ സെക്രട്ടറി പറഞ്ഞു. മുനിസിപ്പല്‍ സെക്രട്ടറി എം.സുരേശന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ രാജ ശേഖരന്‍,വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂര്‍ മേഖല പ്രസിഡന്റ്‌ കെ.ശ്രീധരന്‍, ഉരുവച്ചാല്‍ യൂനിറ്റ്‌ പ്രസിഡന്റ്‌ റഫീഖ്‌ ബാവോട്ട്‌ പാറ, സെക്രട്ടറി കെ.കെ.അബ്‌ദുല്‍സലാം, ഖജാന്‍ജി കെ.പി.മുഹമ്മദ്‌, കെ.വി.ശശിധരന്‍, കെ.പി.
റഫീഖ്‌, കെ.റഹ്‌മാന്‍, എ.ടി.സുബൈര്‍, സി.രവീന്ദ്രന്‍, സി.മുഹമ്മദലി, ഷംസുദ്ദീന്‍ കാര തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 12 Oct 2017 01.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW