Tuesday, December 12, 2017 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 01.36 AM

പാര്‍ക്കുകള്‍ക്ക്‌ ശനിദശ

uploads/news/2017/08/136532/1.jpg

കോട്ടയം: നവീകരണം മുടങ്ങി നാഗമ്പടം മുന്‍സിപ്പല്‍ പാര്‍ക്ക്‌, സംരക്ഷണ ഭിത്തി തകര്‍ന്നു കുട്ടികളുടെ പാര്‍ക്ക്‌... നഗരത്തില്‍ വിനോദ വേളകള്‍ ആസ്വദിക്കാന്‍ സ്‌ഥലവുമില്ല, സൗകര്യവുമില്ല. സായാഹ്‌നങ്ങള്‍ ചെലവഴിക്കാന്‍ നഗരവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന മുന്‍സിപ്പല്‍ പാര്‍ക്കു നവീകരണത്തിന്റെ പേരില്‍ അടച്ചിട്ടു മാസങ്ങളായി. പാര്‍ക്ക്‌ ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്‌.
മുമ്പു നഗരസഭയുടെ നിയന്ത്രണത്തിലായിരുന്ന മുന്‍സിപ്പല്‍ പാര്‍ക്കു പിന്നീടു കോട്ടയത്തുള്ള സൊസൈറ്റി പാര്‍ക്കു ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണു പാര്‍ക്കിന്റെ നവീകരണം നടത്തി കൂടുതല്‍ മികവുറ്റതാക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. എം.എല്‍.എയുടെ ഫണ്ടു കൂടി ഉള്‍പ്പെടുത്തിയാണു നവീകരണം നടക്കുന്നത്‌.
സന്ദര്‍ശകരെ നിരോധിച്ച ശേഷം നവീകരണ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നിലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പിന്നീട്‌ മുടങ്ങി. പാര്‍ക്കിനുള്ളില്‍ ലക്ഷക്കണക്കിനു രൂപ മുടക്കി ശില്‍പ്പങ്ങള്‍ സ്‌ഥാപിച്ചെങ്കിലും പീന്നിടു അധികൃതര്‍ ഇവിടേക്കു തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്‌. പാര്‍ക്കിനുള്ളിലുണ്ടായിരുന്ന ഇരിപ്പിടങ്ങളും ലൈറ്റുകളുമെല്ലം അഴിച്ചു മാറ്റുകയും ചെയ്‌തു.
ഇപ്പോള്‍ പാര്‍ക്കിനുള്‍വശം കാടുംപടലും വളര്‍ന്നു പാമ്പു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്‌. ജനങ്ങള്‍ക്കു വന്നു പോകാനുള്ള സൗകര്യവും, കുട്ടികളുടെ മാനസികോല്ലാസത്തിനും ഏറെ സഹായകരമായിരുന്ന മുന്‍സിപ്പല്‍ പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്‌.
അതേസമയം, കലക്‌ടറേറ്റിന്‌ എതിര്‍വശത്തുള്ള കുട്ടികളുടെ പാര്‍ക്കിന്റെ അവസ്‌ഥഗും ദയനീയമാണ്‌. താരതമ്യേന വിസ്‌തൃതി കുറഞ്ഞ പാര്‍ക്കിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു തുടങ്ങിയിരിക്കുന്നത്‌. ചില ഭാഗങ്ങള്‍ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്‌ഥയിലാണ്‌. മുള്ളുവേലി കെട്ടിയും മറ്റും ഇവിടെ താത്‌കാലികമായി പാര്‍ക്കിനു സംരക്ഷണമൊരുക്കിയിരിക്കുകയാണ്‌.

Ads by Google
Advertisement
Sunday 13 Aug 2017 01.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW