Wednesday, August 16, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Sunday 13 Aug 2017 01.35 AM

അടിച്ചു കൊലപ്പെടുത്തിയ കുബേരന്‍ ആര്‌ ? ഉത്തരം തേടി പോലീസ്‌ അലയുന്നു

uploads/news/2017/08/136525/1.jpg

കോഴിക്കോട്‌: അതിക്രൂരമായി മര്‍ദനമേറ്റു മരിച്ച യുവാവിനെ തിരിച്ചറിയാന്‍ പോലീസിനായില്ല. കടലുണ്ടി മണ്ണൂര്‍ റെയില്‍വേഗേറ്റിനുസമീപത്തെ വീട്ടിലെത്തുകയും അവിടെ നിന്നും വീട്ടുകാരുടെയും നാട്ടുകാരുടേയും മര്‍ദനമേറ്റു മരിക്കുകയും ചെയ്‌തയാളെയാണ്‌ രണ്ടാഴ്‌ചയായിട്ടും പോലീസിനു തിരിച്ചറിയാനാവാത്തത്‌.
കുബേരന്‍ എന്നു പേരുള്ള ആളാണ്‌ മരിച്ചതെന്ന സൂചന മാത്രമാണ്‌ പോലീസിനുള്ളത്‌. ഇയാള്‍ ഏതു നാട്ടുകാരനാണെന്നോ എന്തിനാണ്‌ വീട്ടില്‍ കയറിയതെന്നോ എവിടെയായിരുന്നു ജോലി ചെയ്‌തിരുന്നതെന്നോ ഒന്നും തന്നെ പോലീസിനു ഇതുവരേയും വ്യക്‌തമായിട്ടില്ല. അതേസമയം ക്രൂരമായ മര്‍ദനറ്റേു യുവാവ്‌ മരിച്ച സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരേ വധശ്രമത്തിനു പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
കഴിഞ്ഞ മാസം 27 -നാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടാകുന്നത്‌. കടലുണ്ടി മണ്ണൂര്‍ റെയില്‍വേഗേറ്റിനുസമീപത്തെ വീട്ടിലാണ്‌ യുവാവ്‌ എത്തിയത്‌. മോഷ്‌ടിക്കാനായാണ്‌ ഇയാള്‍ എത്തിയിരുന്നതെന്നാണു വീട്ടുകാര്‍ സംശയിക്കുന്നത്‌. രാത്രി വളര്‍ത്തുനായുടെ കുരകേട്ട്‌ വാതില്‍തുറന്ന വീട്ടുകാര്‍ ഗെയ്‌റ്റിനുസമീപത്തേക്ക്‌ മോഷ്‌ടാവ്‌ ഓടുന്നതു കണ്ടു. തുടര്‍ന്നു വീട്ടുകാരെത്തി ഇയാളെ മര്‍ദിക്കുകയുമായിരുന്നു. വളര്‍ത്തു നായയും ഇയാളെ കടിച്ചു.
അതിനിടെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഫൈ്‌ളയിങ്‌ സ്‌ക്വാഡ്‌ സ്‌ഥലത്തെത്തി. ഈ സമയം യുവാവിന്റെ ദേഹത്തു നിന്നും രക്‌തം വരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ
പരിക്കേറ്റയാളെ ആദ്യം കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയിലും തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മരിക്കുന്നതിനു മുമ്പ്‌ താന്‍ കുബേരനാണെന്നും
സഹോദരന്‍ ഉണ്ടെന്നും പോലീസിനോടു പറഞ്ഞിരുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്നാണു യുവാവ്‌ മരിച്ചത്‌. 40 ഓളം പരുക്കുകള്‍ ദേഹത്തുണ്ടായിരുന്നെന്നാണ്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നു പോലീസ്‌ അറിയിച്ചു.
മരിച്ചയാള്‍ മോഷണത്തിനായാണ്‌ എത്തിയതെന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌. എന്നാല്‍ ഇയാളുടെ കൈവശം ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു പോലീസ്‌ പറഞ്ഞു .
വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ കടന്നുവരുന്നതും മറ്റും പതിഞ്ഞിട്ടുണ്ട്‌. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്‌. വീടിന്റെ പരിസര പ്രദേശങ്ങളിലും നഗരത്തിന്റെ ഇതരസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ യുവാവിനെ കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി പോലീസ്‌ അന്വേഷിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല.
കോയമ്പത്തൂരില്‍ നേരിട്ട്‌ പോയി ഇയാളെ കുറിച്ചു പോലീസ്‌ അന്വേഷിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. സംസ്‌ഥാനത്ത്‌ കുബേരന്‍ എന്ന പേരില്‍ 14 ഓളം ആളുകളാണുള്ളത്‌.
വോട്ടേഴ്‌സ് ലിസ്‌റ്റില്‍ ഉള്‍പ്പെട്ട ഇവരെ കേന്ദ്രീകരിച്ചും അന്വേഷിച്ചിരുന്നു. എന്നാല്‍ മരിച്ച ആളിലേക്കെത്തുന്ന ഒരു തെളിവും ഇതുവരേയും പോലീസിനു ലഭിച്ചിട്ടില്ല.
തമിഴ്‌നാട്ടിലും കേരളത്തിലും രജിസ്‌റ്റര്‍ ചെയ്‌ത കാണാതായവരെ കുറിച്ചുള്ള പരാതികളും പോലീസ്‌ പരിശോധിച്ചിരുന്നു. എന്നാല്‍ കുബേരന്‍ എന്ന പേരുള്ളയാളെ സംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല.

Ads by Google
Ads by Google
Sunday 13 Aug 2017 01.35 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW