Saturday, July 21, 2018 Last Updated 26 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 13 Aug 2017 12.19 AM

പുന്നമട കീഴടക്കി ഗബ്രിയേല്‍

uploads/news/2017/08/136412/1.jpg

ആലപ്പുഴ: വമ്പന്മാര്‍ അടിപതറിവീണ പുന്നമടയിലെ ഓളപ്പരപ്പില്‍ ഗബ്രിയേല്‍ചുണ്ടന്റെ വീരഗാഥ. 65-ാമത്‌ നെഹ്‌റുട്രോഫി ജലമേളയില്‍ പ്രമുഖ ബോട്ട്‌ക്ലബുകളെ ഞെട്ടിച്ചാണ്‌ എറണാകുളം തുരുത്തിപ്പുറം ബോട്ട്‌ക്ലബ്‌ തുഴഞ്ഞ ഗബ്രിയേല്‍ പുത്തന്‍ചുണ്ടന്‍ ആദ്യമായി നെഹ്‌റുട്രോഫി നേടിയത്‌. നീരണിഞ്ഞ കഴിഞ്ഞവര്‍ഷം കൈനകരി യു.ബി.സിയുടെ കൈക്കരുത്തില്‍ രണ്ടാംസ്‌ഥാനം നേടിയ ഗബ്രിയേല്‍ അതേ ബോട്ട്‌ക്ലബിനെ പിന്തള്ളി ഇത്തവണ ഒന്നാംസ്‌ഥാനത്തേക്കു കുതിച്ചതു മറ്റൊരു ചരിത്രം. ഹാട്രിക്‌ മോഹവുമായെത്തിയ കുമരകം വേമ്പനാട്‌ ബോട്ട്‌ക്ലബിനും പുന്നമട ഇത്തവണ സമ്മാനിച്ചതു കണ്ണീര്‍. ഹീറ്റ്‌സില്‍ 4.14.82 എന്ന ചരിത്രം കുറിച്ച വേമ്പനാട്‌ ക്ലബിന്റെ പായിപ്പാടന്‍ ഫൈനലില്‍ മൂന്നാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഹീറ്റ്‌സില്‍ പായിപ്പാടനു പിന്നില്‍ മികച്ച രണ്ടാമത്തെ സമയംകുറിച്ച കാരിച്ചാല്‍ (4.20.63) നാലാംസ്‌ഥാനത്തായി.
ഫൈനലില്‍ തുഴഞ്ഞ നാലുചുണ്ടനും മത്സരവീര്യത്തിനൊപ്പം ചെറിയ വിദ്വേഷങ്ങളുമുണ്ട്‌. കഴിഞ്ഞതവണ തുഴഞ്ഞ കൈനകരി യു.ബി.സിയിലെ 30 ഓളംപേര്‍ ഇത്തവണ ഗബ്രിയേലിനൊപ്പമായിരുന്നു. കഴിഞ്ഞവട്ടം നെഹ്‌റുട്രോഫി നേടിയ വേമ്പനാട്‌ ക്ലബിന്റെ കാരിച്ചാലിനെ സ്വന്തമാക്കിയാണു കുമരകം ടൗണ്‍ ഇത്തവണ പോരിനിറങ്ങിയത്‌. ഒപ്പം ലീഡിങ്‌ ക്യാപ്‌റ്റനടക്കം ഒരുപറ്റം തുഴച്ചില്‍ക്കാരും കൂടുമാറിയിരുന്നു.
പകരം വീട്ടാന്‍ ഇതര സംസ്‌ഥാനക്കാരുള്‍പ്പടെ മികച്ച തുഴച്ചില്‍ക്കാരെ അണിനിരത്തിയാണു വേമ്പനാട്‌ ടീം എത്തിയത്‌. എന്നാല്‍ ഫൈനല്‍ അവരുടെ മോഹങ്ങള്‍ തച്ചുതകര്‍ത്തു. സ്‌റ്റാര്‍ട്ടിങ്‌ നീതിപൂര്‍വമല്ലാഞ്ഞതിനാലാണു തങ്ങള്‍ക്കു തിരിച്ചടിയുണ്ടായതെന്നാണു വേമ്പനാട്‌ ടീം അംഗങ്ങളുടെ ആരോപണം. എന്നാല്‍ ഗബ്രിയേല്‍ എന്ന കറുത്തകുതിര നടത്തിയ മുന്നേറ്റം ആരെയും അമ്പരപ്പിക്കുന്നതായിരുന്നുവെന്നതില്‍ സംശയമില്ല.ഹീറ്റ്‌സ്‌ മത്സരങ്ങളില്‍ കടപുഴകിയ വമ്പന്മാര്‍ അര ഡസനോളംവരും. തിരുവല്ല തോട്ടടി കാല്‍വരി ബോട്ട്‌ക്ലബിന്റെ നടുഭാഗത്തിന്റേതായിരുന്നു വന്‍ വീഴ്‌ച. അവര്‍ക്കു സെക്കന്‍ഡ്‌ ലൂസേഴ്‌സ്‌ ഫൈനലിലെ ഇടം ലഭിച്ചുള്ളൂ. കാസര്‍ഗോഡന്‍ കരുത്തുമായെത്തിയ ആയാപറമ്പ്‌ വലിയ ദിവാന്‍ജി, പച്ച- ചെക്കിടിക്കാട്‌ ദാവിദ്‌പുത്ര ബോട്ട്‌ക്ലബിന്റെ ആയാപറമ്പ്‌ പാണ്ടി, ആലപ്പുഴ ടൗണ്‍ ബോട്ട്‌ക്ലബിന്റെ സെന്റ്‌ പയസ്‌ ടെന്‍ത്‌ ചുണ്ടന്‍, ആലപ്പുഴ ന്യൂടൗണ്‍ ബോട്ട ്‌ക്ലബിന്റെ ദേവസ്‌, ചേന്നങ്കരി ഫ്രണ്ട്‌സ് ബോട്ട്‌ക്ലബിന്റെ വെള്ളംകുളങ്ങര എന്നിവയും അടിപതറിയവരിലെ പ്രമുഖരാണ്‌.

നെഹ്‌റു ട്രോഫി പ്രവചന മത്സരം:
ഷീന്‍കുമാര്‍ വിജയി

ആലപ്പുഴ: നെഹ്‌റു ട്രോഫി പബ്‌ളിസിറ്റി കമ്മിറ്റി നടത്തിയ പ്രവചന മത്സരത്തില്‍ ഗബ്രിയേലിനെ വിജയിയായി പ്രവചിച്ച തെക്കന്‍ ആര്യാട്‌ അവലൂക്കുന്ന്‌ ഉപകാരച്ചിറയില്‍ ഷീന്‍കുമാര്‍ ജേതാവായി.
ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്‌ ആണ്‌ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചത്‌. വിജയിക്ക 10001 രൂപയുടെ പി.ടി. ചെറിയാന്‍ സ്‌മാരക കാഷ്‌ അവാര്‍ഡ്‌ നല്‍കും.

Ads by Google
Advertisement
Sunday 13 Aug 2017 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW