Saturday, June 23, 2018 Last Updated 13 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 11.59 PM

പരിശോധനാഫലം എത്തി;വരട്ടാറിലെ ജലം മലീമസം

uploads/news/2017/07/128231/1pg.jpg

കോഴഞ്ചേരി: വരട്ടാറിലെ ജലം പൂര്‍ണമായും മലീമസമെന്ന്‌ പരിശോധനാഫലം. ജലത്തില്‍ ശുദ്ധജലത്തിന്‌ ആവശ്യമായ യാതൊരുവിധ ഘടകങ്ങളുമില്ലെന്നാണു ഫലം തെളിയിക്കുന്നത്‌. ഏറെ മലീമസമായ ഈ ജലം സ്‌ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു മാരകമായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഏറെ. കേരള ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലും(കെ.എസ്‌.സി.എസ്‌.ടി.ഇ) സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ്‌ ആന്റ്‌ മാനേജ്‌മെന്റും(സി.ഡബ്‌ളിയു.ആര്‍.ഡി.എം) സംയുക്‌തമായി നടത്തിയ പരിശോധനയിലാണ്‌ ഇത്‌ തെളിഞ്ഞത്‌.
പരിശോധനയില്‍ ബയോകെമിക്കല്‍ ഓക്‌സിജന്‍(ബി.ഒ.ഡി) അളവില്‍ കുറവാണെന്ന്‌ കണ്ടെത്തി. കൂടാതെ ഡിസ്‌റ്റോള്‍വിഡ്‌ ഓക്‌സിജന്റെ അളവിലും കുറവുണ്ട്‌. അസിഡിറ്റി അംമ്ലത്തം വളരെ കൂടുതലാണുള്ളത്‌. ടോട്ടല്‍ ഡിസ്‌റ്റോള്‍വ്‌ഡ്‌ സോളിഡ്‌സും കൂടുതലാണ്‌.
മനുഷ്യവിസര്‍ജത്തില്‍നിന്നുള്ള കോളിഫോം ബാക്‌ടീരിയയുടെ അളവ്‌ മറ്റെങ്ങും ഇല്ലാത്ത തരത്തില്‍ വര്‍ധിച്ചിട്ടുണ്ട്‌. ഇതുമൂലമാകാം ജലം ഇരുണ്ടുമൂടാനുള്ള അവസ്‌ഥ ഉണ്ടായതെന്നാണ്‌ വിലയിരുത്തല്‍. മാന്‍ഗനീസ്‌, ഇരുമ്പ്‌ എന്നിവയുടെ അംശവും കൂടുതലാണ്‌.
വെള്ളത്തിന്റെ നിറം സംബന്ധിച്ച്‌ പരിശോധന നടത്തിയതില്‍ ഹേസണ്‍ യൂണിറ്റ്‌(എച്ച്‌.യു) അഞ്ച്‌ യൂണിറ്റില്‍ അധികമാണെന്ന്‌ വ്യക്‌തമായി. അതിനാല്‍ ശുദ്ധജലത്തിന്റെ നിറം വരട്ടാറിനില്ല. ആദിപമ്പയില്‍ വഞ്ചിപോട്ടില്‍ കടവ്‌, പഞ്ചവടി, പുതുക്കുളങ്ങര എന്നിവിടങ്ങളിലും വരട്ടാറില്‍ െതെമറവുംകര, തലയാര്‍, വാളത്തോട്‌, എന്നിവിടങ്ങളില്‍ നിന്നുമാണ്‌ ജലം പരിശോധനയ്‌ക്കായി ശേഖരിച്ചത്‌. ഇടനാട്‌, ഇരമല്ലിക്കര എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നുള്ള ജലവും ശേഖരിച്ചിരുന്നു. തടസങ്ങളെല്ലാം നീക്കി വെള്ളമൊഴുക്ക്‌ ശക്‌തമാക്കിയെങ്കില്‍ മാത്രമേ മലിനീകരണം കുറയ്‌ക്കാന്‍ കഴിയു. ഇതിനായി ചപ്പാത്തുകള്‍ നീക്കി തടസങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമമാണ്‌ നടന്നുവരുന്നത്‌. വരട്ടാര്‍ വരണ്ടുണങ്ങി കിടന്നപ്പോള്‍ നഗരമാലിന്യവും സെഫ്‌റ്റി ടാങ്കില്‍നിന്നുള്ള മാലിന്യവും ഇവിടെ നിക്ഷേപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ ഫലമായി നദീതീരത്ത്‌ നൂറ്റാണ്ടുകളായി കണ്ടുവന്നിരുന്ന പല സസ്യങ്ങളും നശിച്ചിട്ടുണ്ട്‌. ഇതാണ്‌ ജലത്തില്‍ സ്വാഭാവികമായും നിലനിന്നിരുന്ന ശുദ്ധീകരണ പ്രക്രിയ നടക്കാതെപോയത്‌. കൂടാതെ ഓക്‌സിജന്റെ അളവ്‌ ജലത്തില്‍ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌.
ഫ്‌ളൂെറെഡ്‌, െനെട്രേറ്റ്‌ എന്നീ രാസവസ്‌തുക്കള്‍ അമിതമാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്‌. ഇതുമൂലം ജലത്തിലൂടെ സൂര്യപ്രകാശം കടക്കാനുള്ള സാധ്യതയും കുറഞ്ഞു. കൂറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പ്രദേശത്ത്‌ വെള്ളത്തിന്‌ നിറവത്യാസം ഉണ്ട്‌. കറുത്ത നിറത്തില്‍ ജലം ഈ ഭാഗത്ത്‌ കെട്ടികിടക്കുകയാണ്‌. ഈ വെള്ളത്തിന്‌ ദുര്‍ഗന്ധം ഏറെയായതിനാലാണ്‌ പരിശോധന നടത്തിയത്‌. ശുചിമുറികളില്‍നിന്നുള്ള കുഴല്‍ നദിയിലേക്ക്‌ തുറന്നുവച്ചിട്ടുണ്ടൊ എന്ന കാര്യവും പരിശോധിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജലത്തിലെ പി.എച്ച്‌. മൂല്യം, ഇ-കോളി എന്നിവ പരിശോധിച്ചശേഷമാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയിട്ടുള്ളത്‌. ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്‌ടാവ്‌ അജയകുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ശാസ്‌ത്രജ്‌ഞരായ ഡോ. പി. ഹരിനാരായണന്‍, ഡോ. കമലാക്ഷന്‍ കോക്കര്‍, ഡോ. പി.എസ്‌. ഹരികുമാര്‍ എന്നിവരാണ്‌ പരിശോധന നടത്തിയത്‌. ഇപ്പോള്‍ ആഴം കൂടിയ ഭാഗത്തുകൂടി ജലമൊഴുക്ക്‌ വര്‍ധിച്ചിട്ടുണ്ട്‌. എന്നാല്‍ വേനല്‍ക്കാലത്ത്‌ ഇത്‌ തുടരണമെന്നില്ല. സാധാരണ വേനല്‍കാലത്തേക്കാള്‍ മൂന്ന്‌ മീറ്റര്‍ ഉയരത്തിലാണ്‌ ഇപ്പോള്‍ ജലം ഒഴുകുന്നത്‌. രണ്ടാഴ്‌ച മുമ്പ്‌ മഴ ശക്‌തമായപ്പോള്‍ ആറുമീറ്ററില്‍ അധികം ഉയരത്തില്‍ വെള്ളം ഒഴുകിയിരുന്നതാണ്‌.
വരട്ടാറിനേക്കാള്‍ ഉദ്ദേശം ആറുമീറ്റര്‍ താഴ്‌ചയിലാണ്‌ പമ്പ ഒഴുകുന്നത്‌. അതിനാല്‍ വേനല്‍ക്കാലത്ത്‌ ആദിപമ്പയിലൂടെയും വരട്ടാറിലൂടെയും വെള്ളം ഒഴുകണമെങ്കില്‍ ഈ നദികളുടെ അടിത്തട്ട്‌ ആറുമീറ്റര്‍ താഴണം. ഇപ്പോള്‍ നദിയില്‍ നടക്കുന്ന പുന:രുദ്ധാരണം ഇതിനു സമമാണോ എന്ന്‌ പരിശോധിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌.

Ads by Google
Advertisement
Sunday 16 Jul 2017 11.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW