Monday, September 25, 2017 Last Updated 52 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jul 2017 11.16 PM

നഴ്‌സിങ്‌ കോളജുകളിലെ വിദ്യാര്‍ഥികളെ സമരം നടക്കുന്ന ആശുപത്രികളില്‍ വിന്യസിക്കാന്‍ ഉത്തരവ്‌

uploads/news/2017/07/128210/2kn.jpg

കണ്ണൂര്‍: പതിനെട്ട്‌ ദിവസമായി നടന്നുവരുന്ന നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടികളുമായി കണ്ണൂര്‍ ജില്ലാഭരണകൂടം. ഇന്ന്‌ മുതല്‍ അഞ്ചു ദിവസത്തേക്ക്‌ ജില്ലയിലെ നഴ്‌സിങ്‌ കോളജുകളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന ആശുപത്രികളിലേക്ക്‌ ജോലിക്കായി വിന്യസിക്കണമെന്നും നിര്‍ദ്ദേശിച്ച്‌ ഇന്ത്യന്‍ പീനല്‍ കോഡിലെ 144ാം വകുപ്പ്‌ പ്രകാരം ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു.
അടിയന്തിരസാഹചര്യം നേരിടുവാന്‍ നഴ്‌സുമാര്‍ സമരം നടത്തുന്ന ആശുപത്രികള്‍ക്ക്‌ പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വിദ്യാര്‍ഥികളെ ആശുപത്രികളിലേക്ക്‌ അയക്കാന്‍ കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. എട്ട്‌ നഴ്‌സിങ്‌ കോളജുകള്‍ക്കാണ്‌ നിര്‍ദ്ദേശം നല്‍കിയത്‌. ദിവസം 150 രൂപ വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിഫലം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഭക്ഷണവും, വാഹനസൗകര്യവും ശമ്പളവും ആശുപത്രി മാനേജ്‌മെന്റ്‌ നല്‍കണം. കുട്ടികള്‍ കോളജില്‍ നിന്ന്‌ ആശുപത്രിയിലേക്ക്‌ പോകുമ്പോള്‍ പോലീസ്‌ സംരക്ഷണം നല്‍കണം. ആശുപത്രികള്‍ക്കും പോലീസ്‌ സംരക്ഷണം നല്‍കണം. പനി പടരുന്ന സാഹചര്യത്തിലാണ്‌ ഈ തീരുമാനം. നഴ്‌സുമാര്‍ നടത്തുന്ന സമരം ജില്ലയിലെ പൊതുജനാരോഗ്യസംവിധാനങ്ങളെ തകര്‍ക്കുന്ന അവസ്‌ഥയിലേക്ക്‌ നീങ്ങുന്ന സാഹചര്യത്തിലാണ്‌ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന്‌ ഇത്‌ സംബന്ധിച്ച ഉത്തരവില്‍ പറയുന്നുണ്ട്‌. ഉത്തരവ്‌ നടപ്പാക്കുന്നതിന്‌ തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഐ.പി.സി , സി.ആര്‍.പി.സി വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഉത്തരവില്‍ കലക്‌ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. സാധാരണഗതിയില്‍ സംഘര്‍ഷ സാഹചര്യങ്ങളെ നേരിടുവാനാണ്‌ കലക്‌ടര്‍മാര്‍ 144 വഴി നിരോധനാഞ്‌ജ പ്രഖ്യാപിക്കാറ്‌.
അധ്യാപകര്‍ ഹോസ്‌പിറ്റലില്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ഓരോ ദിവസവും കലക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും വേണം. ജോലിക്ക്‌ വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന്‌ പിരിച്ചുവിടുകയും ചെയ്ണയമെന്നും ഉത്തരവുണ്ട്‌.
നഴ്‌സുമാരുടെ അടിസ്‌ഥാന ശമ്പളം 20,000 രൂപ ആക്കണമെന്നാണ്‌ സംഘടനകളുടെ ആവശ്യം. സര്‍ക്കാര്‍ മധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 17,000 രൂപ വരെ നല്‍കണമെന്ന്‌ തീരുമാനമായിരുന്നുവെങ്കിലും അത്‌ അംഗീകരിക്കാനാവില്ലെന്നാണ്‌ സംഘടനകള്‍ വ്യക്‌തമാക്കിയത്‌. നിലവില്‍ കൊയിലി, അശോക, ധനലക്ഷ്‌മി, ആശിര്‍വാദ്‌, കിംസ്‌റ്റ്, സ്‌പെഷ്യാലിറ്റി, പയ്യന്നൂരിലെ സബ, അനാമിക, തളിപ്പറമ്പിലെ ലുര്‍ദ്ദ്‌ എന്നീ ഒമ്പത്‌ ആശുപത്രികളിലാണ്‌ സമരം നടക്കുന്നത്‌.

Ads by Google
Advertisement
Sunday 16 Jul 2017 11.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW