കാഞ്ഞങ്ങാട്: ബാങ്ക് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തോട്ടട സ്വദേശിയും സൗത്ത് ചിത്താരിയില്‍ വളപ്പോത്ത് ആയുര്‍വേദ വൈദ്യശാല നടത്തിപ്പുകാരനുമായ ജബ്ബാറിനെ (61)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ബാങ്കില്‍ നിന്ന് വായ്പയെടുത്ത നിരവധിപേരില്‍ നിന്നുമായി വായ്പ എഴുതിത്തള്ളിക്കാമെന്നു പറഞ്ഞാണ് ജബ്ബാര്‍ പണം കൈപ്പറ്റിയിരുന്നത്. വായ്പ ആവശ്യമുള്ളവരെ സമീപിച്ച ശേഷം വായ്പ എഴുതിതള്ളിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഇവരെ ധരിപ്പിക്കുന്നു. പിന്നീട് ഇടപാടുകാര്‍ക്ക് ഈടിന് മേല്‍ ബാങ്ക് വായ്പ അനുവദിക്കുമ്പേള് ആ പണത്തില്‍ നിന്നും ജബ്ബാര്‍ പകുതി തുക വാങ്ങുകയാണ് ചെയ്ുയന്നത്. വായ്പ എഴുതി തള്ളുന്ന കാര്യം ബാങ്കിനെ അറിയിക്കരുതെന്ന് ഇയാള്‍ ഇടപാടുകാരോട് പറയും.
ബാങ്കില്‍ നിന്ന് നടപടി വരുമ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ജബ്ബാറിന് പണം നല്കിയവര് മനസിലാക്കുന്നത്. ബാങ്കില്‍ നിന്ന് വീടും പറമ്പും പണയംവെച്ച് പത്തുലക്ഷം രൂപ വായ്പയെടുത്ത അമ്പലത്തറ പാറപ്പള്ളിയിലെ കെ.അബ്ദുല്ലയില് നിന്നും ജബ്ബാര്‍ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് അനേ്വഷണത്തില്‍ കൂടുതല്‍ പേരെ ജബ്ബാര്‍ തട്ടിപ്പിനിരയാക്കിയതായി തെളിഞ്ഞു. തട്ടിപ്പിനിരയായവരില്‍ ചിലര്‍ ജബ്ബാറിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.