Monday, October 22, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 13 Apr 2017 04.23 PM

വിഷുഫലം 2017 - 2018

ജ്യോതിഷശാസ്ത്രപ്രകാരം മേടം രാശി ഒന്നാമത്തെ രാശിയായി കണക്കാക്കുന്നു. ഫലപ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത് പ്രമുഖ ജ്യോതിഷ വിദഗ്ദന്‍ ഡോ. പി.ബി. രാജേഷ്
uploads/news/2017/04/99291/kannyanvishbhalam.jpg

മേടം : (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


ഒരുപാട് നേട്ടങ്ങളുണ്ടാകുന്ന വര്‍ഷമായിരിക്കും ഇത.് അവിവാഹിതരുടെ വിവാഹം നടക്കും. അകന്നുകഴിയുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. വര്‍ഷത്തിന്റെ ആദ്യപകുതിയെക്കാ ള്‍ മികച്ചതാകും രണ്ടാംപകുതി. സാമ്പത്തികനില മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. എതിരാളികള്‍ രമ്യതയിലാകും. ആരോഗ്യം തൃപ്തികരമാണ്. അന്യനാട്ടില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും.
ഭാഗ്യവര്‍ണം - ചുവപ്പ്.

ഇടവം : (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


കഴിഞ്ഞവര്‍ഷത്തേക്കാള്‍ മികച്ച കൊല്ലമാണിത്. സ്ഥാനക്കയറ്റം നേടും. ബന്ധുക്കളുടെ സഹായം ലഭിക്കും. അന്യനാട്ടില്‍നിന്നും സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ഉണ്ടാകും. കുടുംബജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാകും. സാമ്പത്തികനില മെച്ചപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സ്വന്തമായി ഭൂമി വാങ്ങാന്‍ കഴിയും. വിദ്യാര്‍ഥികള്‍ പഠിപ്പില്‍ അലസരാകും. പുതിയ കര്‍മങ്ങള്‍ ആരംഭിക്കും.
ഭാഗ്യവര്‍ണം - വെള്ള.

മിഥുനം: (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)


ഗുണദോഷസമ്മിശ്രമായ വര്‍ഷമാണിത്. വീട് നിര്‍മിക്കാന്‍ / മോടിപിടിപ്പിക്കാന്‍ സാധിക്കും. വിദേശത്ത് ഉദ്യോഗത്തിന് ശ്രമിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും. അപവാദങ്ങള്‍ കേള്‍ക്കാനിടയാകും. വര്‍ഷത്തിന്റെ രണ്ടാം പകുതി ഗുണാധിക്യം ഉണ്ടാകും. സ്ഥാനക്കയറ്റം നേടും. സന്താനങ്ങള്‍മൂലം സന്തോഷത്തിന് അവസരം ലഭിക്കും. വായ്പകള്‍ അനുവദിച്ച് കിട്ടും.
ഭാഗ്യവര്‍ണം - പച്ച.

കര്‍ക്കടകം : (പുണര്‍തം 1/4, പൂയം, ആയില്യം)


വരുമാനം വര്‍ധിക്കും. ഇടയ്ക്കിടെ ചെറിയ അസുഖങ്ങള്‍ ശല്യം ചെയ്യും. പുതിയ വീട് നിര്‍മിക്കും. കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. ചിലര്‍ക്ക് പുതിയ വാഹനത്തിനും യോഗം കാണുന്നു. യാത്രകള്‍ ഗുണകരമാകും. പല പ്രതീക്ഷകളും ഫലവത്താകും. സന്താനങ്ങളുടെ പഠനത്തില്‍ പുരോഗതിയുണ്ടാകും. സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്.
ഭാഗ്യവര്‍ണം - വെള്ള.

ചിങ്ങം : (മകം, പൂരം, ഉത്രം 1/4)


സാമ്പത്തികമായി നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന കാലമാണിത്. വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടും. അക്ഷരങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശോഭിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ചിലര്‍ക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വര്‍ഷത്തിന്റെ ആദ്യപാദം അത്രമെച്ചമല്ല. പുതിയ സംരംഭങ്ങള്‍ വിജയിക്കും. ആരോഗ്യം തൃപ്തികരം. പൂര്‍വികസ്വത്ത് കൈവശം വന്നുചേരും. ഭാഗ്യവര്‍ണം - ചുവപ്പ്.

കന്നി : (ഉത്രം 3/4, അത്തം, ചിത്തിര 1/2)


അവിവാഹിതരുടെ വിവാഹം നടക്കും. വിദേശത്ത് ഉദ്യോഗം ലഭിക്കും. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. യാത്രാവേളയില്‍ അപകടം ഉണ്ടാകാന്‍ സാധ്യത. പഴയവീട് പൊളിച്ച് പുതിയത് നിര്‍മിക്കും. വിനോദയാത്രയ്ക്കായി ധാരാളം പണം ചെലവാക്കും. പുതിയ പ്രേമബന്ധങ്ങള്‍ ഉടലെടുക്കും. പഴയ കടങ്ങള്‍ കൊടുത്ത് തീര്‍ക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്.
ഭാഗ്യവര്‍ണം - പച്ച.

തുലാം : (ചിത്തിര 1/2, ചോതി, വിശാഖം 3/4)


സ്ഥാനക്കയറ്റം ലഭിക്കും. തീര്‍ഥയാത്ര ചെയ്യാന്‍ അവസരം ലഭിക്കും. ചെലവുകള്‍ വര്‍ധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. ആരാധാനാലയങ്ങള്‍ പുനരുദ്ധരിക്കാനായി പണവും സമയവും ചെലവാക്കും. സഹോദരസഹായം ഉണ്ടാകും. പരീക്ഷയില്‍ ഉന്നതവിജയം നേടും. അലസത വിട്ടുമാറുകയും എല്ലാക്കാര്യങ്ങളും ഉത്സാഹത്തോടെ നിര്‍വഹിക്കുകയും ചെയ്യും. കലഹിച്ചു പിരിഞ്ഞവര്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കും.
ഭാഗ്യവര്‍ണം - വെള്ള.

വൃശ്ചികം : (വിശാഖം 1/4, അനിഴം, തൃക്കേട്ട)


എല്ലാക്കാര്യങ്ങളിലും ദൈവാധീനം ദൃശ്യമാകും. വരുമാനം വര്‍ധിക്കും. വര്‍ഷാവസാനം ഒരു തീര്‍ഥയാത്രയ്ക്ക് സാധ്യതകാണുന്നു. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുക. പേരും പെരുമയും വര്‍ധിക്കും. വിദ്യാര്‍ഥികള്‍ പഠനത്തില്‍ അലസരാകും. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ശത്രുക്കളുടെമേല്‍ വിജയം നേടും. കുടുംബജീവിതം ഊഷ്മളമാകും.
ഭാഗ്യവര്‍ണം - ചുവപ്പ്.

ധനു : (മൂലം, പൂരാടം, ഉത്രാടം 1/4)


വര്‍ഷാരംഭം അത്രമെച്ചമല്ലെങ്കിലും രണ്ടാംപകുതി ഏറെ ഗുണകരമാകും. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ സഫലമാകും. വരുമാനം വര്‍ധിക്കും. ചിലര്‍ക്ക് പുതിയ ഉദ്യോഗം ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. കുടുംബസ്വത്ത് കൈവശം വന്നുചേരും. യാത്രകള്‍ ഗുണകരമാകും. വാതസംബന്ധമായ രോഗങ്ങള്‍ ശല്യം ചെയ്യും. കുടുംബത്തില്‍ ഒരു മംഗളകര്‍മം നടക്കും.
ഭാഗ്യവര്‍ണം - മഞ്ഞ.

മകരം: (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


പൊതുവേ ഗുണകരമായ വര്‍ഷമാണിത്. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ടാകും. പല വഴികളിലൂടെ പണം കൈവശം വന്നുചേരും. കുട്ടികളില്ലാത്തവര്‍ക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. വര്‍ഷാരംഭത്തില്‍ അപകടം ഉണ്ടാകാനും സാധ്യതകാണുന്നു. പ്രാര്‍ഥനയും മറ്റും മുടങ്ങാതെ നടത്തുക. ചിലര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. കാര്‍ഷികാദായം വര്‍ധിക്കും. വിദേശത്തുനിന്നും ഒരു സമ്മാനം എത്തിച്ചേരും.
ഭാഗ്യവര്‍ണം - നീല.

കുംഭം : (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)


വര്‍ഷത്തിന്റെ ആദ്യപാദം സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ അതിനുശേഷം വര്‍ഷം മുഴുവനും ഗുണകരമാണ്. ഈശ്വരാനുകൂല്യം കൊണ്ട് പല നേട്ടങ്ങളും കൈവരിക്കും. വരുമാനം വര്‍ധിക്കും. കടബാധ്യതകള്‍ ഒഴിവാകും. സന്താനങ്ങള്‍മൂലം സന്തോഷത്തിന് അവസരമുണ്ടാകും. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ദൃശ്യമാകും. കുടുംബത്തില്‍ ഒരു മംഗളകര്‍മം നടക്കും.
ഭാഗ്യവര്‍ണം - കറുപ്പ്.

മീനം : (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)


തൊഴില്‍രംഗത്ത് പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ചിലര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകാനും സാധ്യതകാണുന്നു. വര്‍ഷത്തിന്റെ ആദ്യപകുതി ഗുണകരമാണ്. അവിവാഹിതരുടെ വിവാഹം നടക്കും. ഉദ്യോഗം അന്വേഷിക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടും. സ്വന്തം വീട് വിട്ട് നില്‍ക്കേണ്ടിവരും. കുടുംബജീവിതം സന്തോഷകരമാണ്. ആരോഗ്യകാര്യത്തില്‍ ഭയപ്പെടാനില്ല.
ഭാഗ്യവര്‍ണം - മഞ്ഞ.

Ads by Google
Thursday 13 Apr 2017 04.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW