Friday, July 20, 2018 Last Updated 52 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Mar 2017 01.31 PM

നോക്കിയ 3310ന്റെ വ്ളാഡിമിര്‍ പുടിന്‍ വേര്‍ഷന്‍; വില കേട്ടാല്‍ ഞെട്ടും...​!

uploads/news/2017/03/87312/vladimar-putin.jpg

ന്യൂഡല്‍ഹി: നോക്കിയ 3310 മോഡലിന്റെ പകര്‍പ്പ് ഇറക്കി റഷ്യന്‍ മൊബൈല്‍ നിര്‍മാതാക്കളായ കവിയര്‍ ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് സമര്‍പ്പിച്ചുകൊണ്ടാണ് 3310 ഫോണ്‍ ഇവര്‍ അവതരിപ്പിച്ചത്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പുടിന്റെ രൂപമുള്ള ഫോണിന്റെ വില 99,000 റൂബിള്‍ ആണ്. അതായത് ഏകദേശം 1,13,500 രൂപ വരും ഇത്.

3310 സുപ്രീമോ പുടിന്‍ എന്നാണ് ഇതിന്റെ പേര്. ഫോണിന്റെ സെന്‍ട്രല്‍ ഹോം ബട്ടനില്‍ റഷ്യന്‍ ഫെഡറേഷന്‍ ചിഹ്നം പതിച്ചിട്ടുണ്ട്. ടൈറ്റാനിയം ബോഡിയില്‍ സ്വര്‍ണ്ണത്തിന്റെ ഫിനിഷാണ് ഫോണിനുള്ളത്. സീരീസ് 30+ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയും 2 മെഗാപിക്‌സല്‍ ക്യാമറയും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 1200 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍. 3310 ഫോണിന്റേതുപോലെ 22 മണിക്കൂര്‍ ടോക്ക്‌ടൈമും ഒരു മാസത്തെ സ്റ്റാന്‍ഡ്‌ബൈ ടൈമും ഉണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW